സ്പീഡ് ഗവര്‍ണര്‍ അഴിച്ചുമാറ്റുന്നതില്‍ ഡീലര്‍മാക്ക് പങ്കുള്ളതായി സംശയിക്കുന്നു : മന്ത്രി ആന്‍റണി രാജു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകളെല്ലാം അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ പരിശോധിക്കുമെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു. സ്പീഡ് ഗവര്‍ണര്‍ അഴിച്ചുമാറ്റുന്നതില്‍ ഡീലര്‍മാക്ക് പങ്കുള്ളതായി സംശയിക്കുന്നുവെന്നും ഇതുൾപ്പെടെ എല്ലാം വിശദമായി പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. നിയമലംഘനങ്ങൾ കണ്ടെത്താൻ നിർദേശം നൽകിയെന്നും ഡ്രൈവർമാരുടെ വിവരങ്ങളടക്കം ശേഖരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വടക്കഞ്ചേരി അപകടമുണ്ടാക്കിയ സ്വകാര്യ ടൂറിസ്റ്റ് ബസ് അമിത വേഗത്തിലായിരുന്നുവെന്നും വേഗം കൂട്ടാനായി വാഹനത്തിലെ സ്പീഡ് ഗവര്‍ണര്‍ സംവിധാനത്തില്‍ മാറ്റം വരുത്തിയെന്ന് കണ്ടെത്തിയതായും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ മാധ്യമങ്ങളോട് പറഞ്ഞു. അപകടത്തിന് തൊട്ടുമുമ്പ് ബസ് അമിത വേഗതയിലാണ് പോകുന്നത് എന്ന മുന്നറിയിപ്പോടെ ബസുടമയുടെ മൊബൈല്‍ ഫോണിലേക്ക് രണ്ട് തവണ സന്ദേശം എത്തിയിരുന്നു. അപകടമുണ്ടാകുമ്പോള്‍ ബസ് 97 കിലോമീറ്റര്‍ വേഗതയിലായിരുന്നു. ഈ വാഹനത്തിലെ സ്പീഡ് ഗവര്‍ണര്‍ സംവിധാനത്തില്‍ പരമാവധി വേഗതയായി 80 കിലോമീറ്ററാണ് ക്രമീകരിച്ചിരുന്നത്. എന്നാല്‍ 100 കിലോമീറ്റര്‍ വരെ വേഗത്തില്‍ പോകാവുന്ന വിധത്തില്‍ അതില്‍ മാറ്റംവരുത്തിയിട്ടുണ്ടെന്ന് കണ്ടെത്തിയതായും ശ്രീജിത്ത് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...