റിക്രൂട്ട്‌മെന്‍റിന് എത്തി ; തലചായ്ക്കാന്‍ ഇടമില്ലാതെ ഉദ്യോഗാര്‍ഥികള്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് :  ജോലിയെന്ന സ്വപ്നവുമായി  അഗ്‌നിവീര്‍ സൈനിക റിക്രൂട്ട്‌മെന്‍റ് റാലിക്കെത്തിയ ഉദ്യോഗാര്‍ഥികള്‍ നേരിടുന്നത് വലിയ പരീക്ഷണങ്ങള്‍. ഇവര്‍ കിടന്നുറങ്ങിയത് ഈസ്റ്റ്ഹില്ലിലെ ആല്‍ത്തറയിലും കടവരാന്തയിലും. കൊതുകുതിരി കത്തിച്ചുവെച്ച് നടപ്പാതയില്‍വരെ കിടന്നുറങ്ങിയാണ് വിദ്യാര്‍ഥികള്‍ നേരം വെളുപ്പിച്ചത്.

റിക്രൂട്ട്‌മെന്‍റ് നടക്കുന്ന ഫിസിക്കല്‍ എജ്യുക്കേഷന്‍ കോളേജിലെ ക്ലാസ്മുറികളില്‍ സൗകര്യമുണ്ടെങ്കിലും അവിടേക്കു ഇവര്‍ക്ക് പ്രവേശനമില്ല. അതിനാല്‍ കിടപ്പ് പൊതുസ്ഥലത്താക്കി. രാവിലെ പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ക്ക് എന്തുചെയ്യുമെന്നറിയില്ലെന്ന് ഉദ്യോഗാര്‍ഥികള്‍ പറയുന്നു. പുലര്‍ച്ചെ നാലുമണിക്ക് റാലി നടക്കുന്ന ഗ്രൗണ്ടില്‍ റിപ്പോര്‍ട്ട് ചെയ്യണം.

കായികക്ഷമതാപരീക്ഷയില്‍ പങ്കെടുക്കണമെങ്കില്‍ രാത്രി നന്നായി ഉറങ്ങണം. കാശുള്ളവര്‍ മുറിയെടുത്ത് താമസിക്കുന്നു. അല്ലാത്തവര്‍ക്ക് പൊതുസ്ഥലമല്ലാതെ ആശ്രയമില്ലെന്ന് ഉദ്യോഗാര്‍ഥികള്‍ പറയുന്നു. പത്തുദിവസങ്ങളിലായി റാലി നടത്തുന്നതിനാല്‍ സാധാരണയുള്ളത്ര ഉദ്യോഗാര്‍ഥികള്‍ ഒരുദിവസം ഉണ്ടാവില്ല.

കൂടെ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഡി പ്ലസ് ലഭിച്ച വിദ്യാര്‍ഥികള്‍ മാര്‍ക്കുലിസ്റ്റുകൂടി കൊണ്ടുവരണമെന്ന നിബന്ധന അവസാനനിമിഷം അറിഞ്ഞത് ഉദ്യോഗാര്‍ഥികള്‍ക്ക് തിരിച്ചടിയായി. അഡ്മിറ്റ് കാര്‍ഡില്‍ മാര്‍ക്ക് ലിസ്റ്റിന്‍റെ കാര്യം പറഞ്ഞിരുന്നില്ല. ഗ്രൗണ്ടില്‍ എത്തിയപ്പോഴാണ് അറിയുന്നതെന്നാണ് ഉദ്യോഗാര്‍ഥികള്‍ പറയുന്നത്. വെബ്‌സൈറ്റില്‍ എല്ലാ കാര്യങ്ങളും ഉണ്ടെന്നാണ് അധികൃതര്‍ റാലിക്കെത്തിയവരോട് പറഞ്ഞത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘അത്തരക്കാർ തെളിക്കുന്ന വഴിയല്ല സിപിഐയുടെ വഴി’; വിമർശനങ്ങൾക്ക് മറുപടിയുമായി ബിനോയ് വിശ്വം

0
കൊച്ചി: പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച വിവാദങ്ങള്‍ക്കിടെ സാമൂഹ്യമാധ്യമത്തിലൂടെ പ്രതികരണവുമായി സിപിഐ...

വ്യക്തിതാൽപര്യ രാഷ്ട്രീയം ആരോപിച്ച് അലോഷ്യസിനെതിരെ പ്രതിഷേധം; കെഎസ്‌യുവിൽ ഗ്രൂപ്പ് പോര് കനക്കുന്നു

0
കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശനുമായുള്ള തര്‍ക്കം നിലനില്‍ക്കുന്നതിനിടെ കെഎസ്‌യുവില്‍ ഗ്രൂപ്പ്...

‘ഇതുപോലെ എല്ലാവർക്കും തുണയാകട്ടെ കെഎസ്ആർടിസി’; നിയമ വിദ്യാർത്ഥിയുടെ കുറിപ്പ് വൈറൽ

0
കൊച്ചി: വീട്ടിലേക്കുള്ള യാത്രാമധ്യേ ബസ് മാറി കയറിയ വിദ്യാര്‍ത്ഥിക്ക് സഹായമായി കെഎസ്ആര്‍ടിസി...

പവർ കട്ടിൽ ഓക്‌സിജൻ കിട്ടാതെ രോഗി മരിച്ച സംഭവം; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി...

0
കൊച്ചി: കേരളത്തില്‍ പവര്‍ കട്ട് മൂലം ഓക്‌സിജന്‍ കിട്ടാതെ രോഗി മരിച്ചുവെന്ന...