സര്‍വ്വീസുകള്‍ അടിയന്തിരമായി പുനഃരാരംഭിക്കുന്നതിന് നടപടി സ്വീകരിക്കും ആന്റണിരാജു

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : കണ്ണൂര്‍ – പഴയങ്ങാടി – പിലാത്തറ – പയ്യന്നൂര്‍ റൂട്ടില്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തലാക്കിയ മുഴുവന്‍ കെ.എസ്.ആര്‍.ടി സി ബസ് സര്‍വ്വീസുകളും പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് ഗതാഗത മന്ത്രിക്ക് നിവേദനം നല്‍കി എം.വിജിന്‍ എം എല്‍ എ. പ്രസ്തുത സര്‍വ്വീസുകള്‍ അടിയന്തിരമായി പുനഃരാരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് മന്ത്രിയും അറിയിച്ചു.

കെ എസ് ആര്‍ ടി സി ചെയിന്‍ സര്‍വ്വീസ് നിലച്ചിട്ട് കാലമേറെയായി. പയ്യന്നൂര്‍ ഡിപ്പോയില്‍ നിന്ന് 4 ഉം, കണ്ണൂരില്‍ നിന്ന് 6 ബസുകള്‍ ഉള്‍പ്പടെ 10 ബസുകളാണ് സര്‍വ്വീസ് നടത്തിവന്നത്. എന്നാല്‍ ജീവനക്കാരുടെ കുറവും, ബസ് സര്‍വ്വീസ് നഷ്ട്ടത്തിലാണെന്നും പറഞ്ഞ് ഘട്ടം ഘട്ടമായി പ്രസ്തുത സര്‍വ്വീസുകള്‍ കോവിഡ് ആരംഭിക്കുന്നതിന് മുന്‍പ് തന്നെ നിര്‍ത്തലാക്കിയിരുന്നു. നിലവില്‍ പയ്യന്നൂര്‍, കണ്ണൂര്‍ ഡിപ്പോകളില്‍ നിന്നും ഒരു ബസ് മാത്രമാണ് സര്‍വ്വീസ് നടത്തി വരുന്നത്. ആയതിനാല്‍ യാത്രക്കാര്‍ക്ക് ഏറെ ഉപകരാപ്രദമായി ഉപയോഗിച്ചുവന്ന നിര്‍ത്തലാക്കിയ മുഴുവന്‍ സര്‍വ്വീസുകളും അടിയന്തരമായി പുന:രാരംഭിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ഗതാഗത വകുപ്പ് മന്ത്രിക്ക് നല്‍കിയ കത്തില്‍ എം എല്‍ എ ആവശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാനുമായുള്ള ധാരണാപത്രത്തിൻ്റെ സമയപരിധി നീട്ടാൻ താത്പര്യമില്ല ; ഡൊണാൾഡ് ട്രംപ്

0
വാഷിംഗ്‌ടൺ : ഇറാനുമായുള്ള ധാരണാപത്രത്തിന്റെ സമയപരിധി നീട്ടില്ലെന്ന് സൂചന നൽകി അമേരിക്കൻ...

അഞ്ച് മാസത്തിനിടെ 1.95 ലക്ഷം ബ്ലോക്കിംഗ് ഓർഡറുകൾ ; സോഷ്യൽ മീഡിയ നിയന്ത്രണം കടുപ്പിച്ച്...

0
സോഷ്യൽ മീഡിയ നിയന്ത്രണം കടുപ്പിച്ച് കേന്ദ്ര സർക്കാർ .അഞ്ച് മാസത്തിനിടെ ഫേസ്ബുക്ക്,...

ഹോര്‍മുസിന്റെ നിയന്ത്രണം സ്വന്തമാക്കുമെന്ന് ട്രംപ് ; കരയാക്രമണം നേരിടാന്‍ ഒരുക്കമെന്ന് ഇറാന്‍

0
തെഹ്‌റാന്‍: ആശങ്കക്ക് ആക്കം കൂട്ടി ഇറാന്‍-അമേരിക്ക സംഘര്‍ഷം. ഇറാനുമായി ധാരണ നീട്ടാന്‍...

വൈകിയത് മൂന്നര മണിക്കൂര്‍ ; ഷാര്‍ജ-കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം പുറപ്പെട്ടു

0
കോഴിക്കോട്: യാത്രക്കാരെ ദുരിതത്തിലാക്കി ഷാര്‍ജ-കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ഇന്നലെ രാത്രി...