കാഞ്ചിയാറില്‍ യുവതി കൊല്ലപ്പെട്ട സംഭവം ; ഭര്‍ത്താവിനായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി

For full experience, Download our mobile application:
Get it on Google Play

കട്ടപ്പന: കാഞ്ചിയാറിന് സമീപം പേഴുംകണ്ടത്ത് നേഴ്സറി സ്‌കൂള്‍ അദ്ധ്യാപിക അനുമോള്‍( വല്‍സമ്മ-27)കൊല്ലപ്പെട്ടത് ആയുധങ്ങള്‍ കൊണ്ടുള്ള ആക്രമണത്തിലല്ലന്ന് സൂചന. ശീരത്തില്‍ ആഴമേറിയ മുറിവുകളോ രക്തം വാര്‍ന്ന ലക്ഷണങ്ങളോ ഇല്ലന്നാണ് അറിയുന്നത്. ശ്വാസം മുട്ടിച്ചാവാം കൊലപ്പെടുത്തിയതെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. മൃതദ്ദേഹം അഴുകിയ നിലയില്‍ ആയതിനാല്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാത്രമേ മരണത്തിന്റെ കൃത്യമായ കാരണം അറിയാന്‍ കഴിയു എന്നാണ് പോലീസ് നിലപാട്. ഇന്നലെ വൈകിട്ടാണ് പേഴുംകണ്ടത്തെ വീട്ടില്‍ കട്ടിലിനടിയില്‍ പുതപ്പില്‍ പൊതിഞ്ഞ നിലയില്‍ അനുവിന്റെ മൃതദ്ദേഹം വീട്ടുകാര്‍ കണ്ടെത്തിയത്.

ഭര്‍ത്താവ് വട്ടമുകളേല്‍ വിജേഷ് ഒളിവിലാണ്. ഒളിവിൽ പോയ വിജേഷിനെ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഇയാളുടെ മൊബൈൽ ടവർ ലൊക്കേഷൻകുമളിയാണ് കാണിക്കുന്നത്. തമിഴ്നാട്ടിലേക്ക് കടന്നു കളയാനുള്ള സാധ്യതയാണ് പോലീസ് പരിശോധിക്കുന്നത്. ഇതിനിടെ മേപ്പാറയിൽ വിജേഷിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെന്നതരത്തിൽ പ്രചരിച്ച വാർത്ത വ്യാജമാണെന്ന് പോലീസ് പറഞ്ഞു.

മദ്യലഹരിയില്‍ വിജേഷ് ഭാര്യയുമായി വഴക്കിടാറുണ്ടെന്നാണ് പുറത്തുവന്നിട്ടുള്ള വിവരം. ഇന്നലെ രാവിലെ വിജേഷിനെ കാണുമ്പോള്‍ മുഖത്ത് ചെറിയ മുറിപ്പാടുകള്‍ കണ്ടെന്ന് നാട്ടുകാരില്‍ ചിലര്‍ വെളിപ്പെടുത്തിയതായുള്ള വിവരം പ്രചരിച്ചിരുന്നു. രാത്രിയായതോടെ വിജേഷ് അത്മഹത്യചെയ്തതായുള്ള വിവരവും വ്യാപകമായി പ്രചരിച്ചു. പോലീസ് വിശദമായ അന്വേഷണം നടത്തി. ആത്മഹത്യ സ്ഥിരീകരിക്കാവുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ലന്നാണ് പോലീസില്‍ നിന്നും ലഭിക്കുന്ന വിവരം.

കഴിഞ്ഞ ശനിയാഴ്ച മുതല്‍ അനുമോളെ കാണാതായതായിട്ടാണ് വീട്ടുകാര്‍ പോലീസിനെ അറിയിച്ചിട്ടുള്ളത്. വെള്ളിയാഴ്ച അനുമോള്‍ ജോലിചെയ്തിരുന്ന സ്‌കൂളില്‍ എത്തിയിരുന്നു. സ്‌കൂള്‍ വാര്‍ഷികാഘോഷത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയാണ് അനു വീട്ടിലേയ്ക്ക് മടങ്ങിയത്. വെള്ളിയാഴ്ച വീട്ടിലെത്തിയ അനുമോളെ ശനിയാഴ്ച മുതല്‍ കാണാനില്ലെന്ന് ഭര്‍ത്താവ് വിജേഷ് അടുപ്പക്കാരോട് വെളിപ്പെടുത്തിയതായുള്ള വിവരവും പുറത്തുവന്നിട്ടുണ്ട്. അനുമോളുടെ മാതാപിതാക്കളോടും വിജേഷ് ഈ വിവരം അറിയിച്ചിരുന്നു.

സന്തോഷവതിയായി കാണപ്പെട്ടിരുന്ന മകള്‍ ഒരിക്കലും സ്വയം വീട് വിട്ടുപോകാന്‍ സാധ്യതയില്ലെന്നായിരുന്നു മാതാപിതാക്കളുടെ വിലയിരുത്തല്‍. വിവരമറിഞ്ഞ് മാതാപിതാക്കള്‍ പേഴുംകണ്ടത്തെ വീട്ടില്‍ എത്തിയെങ്കിലും ഇവര്‍ കിടപ്പുമുറിയിലേക്ക് കയറാതിരിക്കാന്‍ വിജേഷ് ശ്രദ്ധിച്ചിരുന്നു. തുടര്‍ന്ന് വിജീഷ് കട്ടപ്പന പോലീസില്‍ അനുമോളെ കാണാനില്ലെന്ന് കാണിച്ച പരാതിയും നല്‍കി. പിന്നീട് ഒപ്പമുണ്ടായിരുന്ന ഏകമകളെ വിജേഷ് തന്റെ വീട്ടിലെത്തി മാതാപിതാക്കള്‍ക്ക് കൈമാറിയ ശേഷം മുങ്ങുകയായിരുന്നു.

വെള്ളിയാഴ്ച വൈകിട്ട് മുതല്‍ അനുമോളെ മൊബൈലില്‍ കിട്ടിയിരുന്നില്ലന്നാണ് വീട്ടുകാര്‍ പറയുന്നത്. എന്നാല്‍ തിങ്കളാഴ്ച അനുമോളുടെ ഫോണിലേക്ക് വീട്ടുകാര്‍ വിളിച്ചപ്പോള്‍ ബെല്ലടിച്ചെന്നും തുടര്‍ന്ന് കട്ടായി എന്നും മാതാപിതാക്കള്‍ വെളിപ്പെടുത്തിയതായിട്ടാണ് സൂചന. ചൊവ്വാഴ്ച സ്റ്റേഷനിലെത്തി കേസന്വേഷണത്തിന്റെ പുരോഗതി തിരക്കിയശേഷം അനുമോളുടെ മാതാപിതാക്കളും സഹോദരന്‍ അലക്സും വൈകിട്ട് ആറോടെ പേഴുംകണ്ടത്തെ വീട്ടില്‍ എത്തി.

വീട് പൂട്ടിയിരുന്നതിനാല്‍ തള്ളിത്തുറന്ന് അകത്തുകയറിയപ്പോള്‍ ദുര്‍ഗന്ധം അനുഭവപ്പെട്ടു. പരിശോധനയ്ക്കിടെ കിടപ്പുമുറിയിലെ കട്ടിലിനടിയില്‍ കമ്പിളിപുതപ്പിട്ട് എന്തോ മൂടിയിരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു. പുതപ്പ് വലിച്ചുമാറ്റാന്‍ ശ്രമിച്ചപ്പോള്‍ ഒരു കൈ കണ്ടു. ഇതുകണ്ട് ഇവര്‍ അലറിവിളിച്ച്‌ പുറത്തേക്ക് ഓടുകയായിരുന്നു. ശബ്ദം കേട്ട് നാട്ടുകാര്‍ സ്ഥലത്തെത്തുകയും പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

കട്ടപ്പന ഡിവൈഎസ്‌പി വി.എ.നിഷാദ് മോന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദരുടെയും പരിശോധനയ്ക്കുശേഷമാണ് ഇന്ന് രാവിലെ ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചത്. മൃതദ്ദേഹം പോസ്റ്റുമോര്‍ട്ടത്തിനായ ഇടുക്കി മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി. കിട്ടിയ സൂചനകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയെന്നും ഒളിവില്‍ക്കഴിയുന്ന വിജേഷിനെ പിടികൂടാന്‍ എല്ലാവഴികളിലും പരിശോധന ഊര്‍ജ്ജിതമാക്കിയട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സോണിയ ഗാന്ധിയുടെ പുസ്തകത്തെക്കുറിച്ചുള്ള വിവാദത്തിൽ പ്രതികരണവുമായി പെൻഗ്വിൻ ഹൗസ്

0
ഡൽഹി: സോണിയ ഗാന്ധിയുടെ പുസ്തകത്തെക്കുറിച്ചുള്ള വിവാദത്തിൽ പ്രതികരണവുമായി പെൻഗ്വിൻ ഹൗസ്. സോണിയ...

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ തുരങ്ക രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യ വിദഗ്ധ സംഘത്തെ അയക്കും

0
നേപ്പാൾ: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ തുരങ്ക രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യ വിദഗ്ധ സംഘത്തെ...

വടകരയിൽ ഭിന്നശേഷിക്കാരനായ യുവാവിനെ കുത്തിപ്പരുക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ

0
വടകര: വടകര പതിയാരക്കരയിൽ ഭിന്നശേഷിക്കാരനായ യുവാവിനെ ബൈക്കിൽ പിന്തുടർന്നെത്തി കുത്തിപ്പരുക്കേൽപ്പിച്ച സംഭവത്തിൽ...

എൽഡിഎഫ് സർക്കാർ ആവിഷ്കരിച്ച ലൈഫ് ഭവന പദ്ധതി തുടരുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ ആവിഷ്കരിച്ച ലൈഫ് ഭവന പദ്ധതി തുടരുമെന്ന് മുഖ്യമന്ത്രി...