നീതിനിഷേധം ഉണ്ടായി – അനുപമയ്ക്ക് കുഞ്ഞിനെ തിരിച്ചുകിട്ടാന്‍ ഉടന്‍ നടപടിവേണം : ബൃന്ദ കാരാട്ട്

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : തട്ടിയെടുക്കപ്പെട്ട സ്വന്തം കുഞ്ഞിനെ തിരിച്ചുകിട്ടാനായി പോരാട്ടം നടത്തുന്ന അനുപമയ്ക്ക് പിന്തുണയുമായി സി.പി.എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. കുഞ്ഞിനെ തിരിച്ചുകിട്ടാൻ ഉടൻ നടപടി സ്വീകരിക്കണമെന്നും അനുപമയ്ക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുകയാണെന്നും ബൃന്ദ കാരാട്ട് പറഞ്ഞു. അനുപമയുടെ കാര്യത്തിൽ നീതി നിഷേധം ഉണ്ടായിട്ടുണ്ട്. എത്രയും വേഗം കുട്ടിയെ തിരിച്ചുകിട്ടാനുള്ള നടപടിയുണ്ടാകണം. അനുപമയ്ക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നു.

എന്ത് കാര്യത്തിനാണെങ്കിലും കുട്ടിയെ അമ്മയിൽ നിന്ന് എടുത്തു മാറ്റുക എന്ന കുറ്റകൃത്യമാണ് ഇവിടെ നടന്നിട്ടുള്ളതെന്നും ബൃന്ദ കാരാട്ട് ചൂണ്ടിക്കാട്ടി. മന്ത്രി വീണാ ജോർജ്, പി.കെ. ശ്രീമതി തുടങ്ങിയവരും അനുപമയ്ക്ക് പിന്തുണയുമായി രംഗത്തെത്തി. പാർട്ടിയും സർക്കാരും അനുപമയ്ക്ക് ഒപ്പമാണെന്നാണ് പി.കെ. ശ്രീമതി വ്യക്തമാക്കിയത്. തിരുവനന്തപുരം പേരൂർക്കടയിൽ അമ്മ അറിയാതെ കുഞ്ഞിനെ ദത്തു നൽകിയെന്ന വിവാദത്തെക്കുറിച്ച് വനിതാ-ശിശുക്ഷേമവകുപ്പ് സമഗ്ര അന്വേഷണം ആരംഭിച്ചതായി മന്ത്രി വീണാ ജോർജ് വ്യക്തമാക്കിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...