ആദ്യം ഇറ്റാലിയന്‍ വനിത പ്രധാനമന്ത്രിയെ അപമാനിച്ചു, ഇപ്പോള്‍ ഇറ്റാലിയ അമ്മയെ അപമാനിക്കുന്നു : അനുരാഗ് ഠാക്കൂര്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മയോട് അനാദരവ് കാണിച്ചതിന് ആം ആദ്മി പാര്‍ട്ടിയെ (എഎപി) പരിഹസിച്ച് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ അനുരാഗ് താക്കൂര്‍. ഗുജറാത്തില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെയായിരുന്നു ബിജെപി എംപിയുടെ പരിഹാസം. നേരത്തെ ഒരു ഇറ്റാലിയന്‍ വനിത പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപമാനിച്ചിരുന്നത് ഇപ്പോള്‍ ഒരു ഇറ്റാലിയ അമ്മയെ അപമാനിക്കുകയാണെന്ന് ആരോപിച്ചു. ആരുടെയും പേര് പരാമര്‍ശിച്ചില്ലെങ്കിലും ഇറ്റലിയില്‍ ജനിച്ച കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെയും ആം ആദ്മി പാര്‍ട്ടിയുടെ ഗുജറാത്ത് ഘടകം അധ്യക്ഷന്‍ ഗോപാല്‍ ഇറ്റാലിയയെയുമാണ് അനുരാഗ് ഠാക്കൂര്‍ ലക്ഷ്യമിട്ടതെന്ന് വ്യക്തമാണ്.

സംസ്ഥാനത്തെ റാലികളില്‍ കോണ്‍ഗ്രസിനും എഎപിക്കുമെതിരെ രൂക്ഷമായ ആക്രമണമാണ് മന്ത്രി നടത്തിയത്. ‘ഗുജറാത്ത് ഈ അപമാനം നേരത്തെയും തള്ളിക്കളഞ്ഞതാണ്. ഇപ്പോഴത്തെതും അംഗീകരിക്കില്ല. ഗുജറാത്തിലെ ജനങ്ങള്‍ ഇതിന് തക്കതായ മറുപടി നല്‍കും.’- അനുരാഗ് ഠാക്കൂര്‍ കൂട്ടിച്ചേര്‍ത്തു. ഗുജറാത്തില്‍ ‘വലിയ ബി.ജെ.പി തരംഗം’ ഉണ്ടെന്നും ഇത്തവണ ബിജെപി മുന്‍കാല റെക്കോര്‍ഡുകളെല്ലാം തകര്‍ക്കാന്‍ പോകുകയാണെന്നും അനുരാഗ് ഠാക്കൂര്‍ അവകാശപ്പെട്ടു. കോണ്‍ഗ്രസ്സിനും എഎപിക്കുമെതിരെ രൂക്ഷമായ ആക്രമണം അഴിച്ചുവിട്ടുകൊണ്ട് ഗുജറാത്തിലെ സുരേന്ദ്രനഗറിലും വാധ്വയിലും മൂന്ന് പൊതുയോഗങ്ങളെ അനുരാഗ് ഠാക്കൂര്‍ അഭിസംബോധന ചെയ്തു.

ഇന്ത്യയ്ക്ക് മുഴുവന്‍ വികസന മാതൃകയാണ് ഗുജറാത്ത് എന്നാണ് അനുരാഗ് ഠാക്കൂര്‍ പറഞ്ഞത്. ‘ഇവിടത്തെ ജനങ്ങളുടെ അനുഗ്രഹത്തോടെ, 2014ലും 2019ലും മോദിജി അധികാരത്തിലെത്തിയത് വന്‍ ഭൂരിപക്ഷത്തോടെയാണ്. 2024ലും നരേന്ദ്ര മോദി 400-ലധികം സീറ്റുകളുമായി അധികാരത്തില്‍ വരാന്‍ പോകുന്നു അദ്ദേഹം അവകാശപ്പെട്ടു. ‘നേരത്തെ ഒരു ഇറ്റാലിയന്‍ വനിത പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപമാനിച്ചപ്പോള്‍ ഒരു ഇറ്റലിയ അദ്ദേഹത്തിന്‍റെ അമ്മയെ അപമാനിക്കുകയാണ്’ – കേന്ദ്ര യുവജനകാര്യ കായിക മന്ത്രി കൂടിയായ അനുരാഗ് ഠാക്കൂര്‍ പറഞ്ഞു. ഗുജറാത്ത് ഈ അപമാനം നേരത്തെ തള്ളിയതാണ്. ഇപ്പോഴും ഇത് അംഗീകരിച്ച് കൊടുക്കില്ലെന്നും. ഗുജറാത്ത് ഉചിതമായ മറുപടി നല്‍കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

വ്യാഴാഴ്ച പുറത്തുവന്ന ഒരു പഴയ വീഡിയോയില്‍ മോദിയുടെ 100 വയസ്സുള്ള അമ്മ ഹീരാബയെ ഇറ്റാലിയ പരിഹസിച്ചത് വിവാദം ആയിരുന്നു. ആം ആദ്മി പാര്‍ട്ടിയുടെ ഗുജറാത്ത് അധ്യക്ഷന്‍ ഗോപാല്‍ ഇറ്റാലിയയെ കടന്നാക്രമിക്കുകയാണ് ബിജെപി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി. മോദിക്കെതിരായ പരാമര്‍ശവുമായി ബന്ധപ്പെട്ട് ദേശീയ വനിതാ കമ്മീഷനു (എന്‍സിഡബ്ല്യു) മുമ്പാകെ ഹാജരായ ഇറ്റാലിയയെ വ്യാഴാഴ്ച ഡല്‍ഹി പോലീസ് മൂന്ന് മണിക്കൂറോളം കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...