വില്‍പ്പനയ്ക്കായി വീട്ടില്‍ ചാരായം സൂക്ഷിച്ച ചേമഞ്ചേരി സ്വദേശി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കൊയിലാണ്ടി : വില്‍പ്പനയ്ക്കായി വീട്ടില്‍ ചാരായം സൂക്ഷിച്ച ചേമഞ്ചേരി സ്വദേശി പിടിയില്‍. ചേമഞ്ചേരി പൂക്കാട് പാറപ്പറമ്ബില്‍ രാജനെയാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. അമ്പത്തിയെട്ടു വയസ്സായിരുന്നു. അഞ്ച് ലിറ്റര്‍ വാറ്റുചാരായമാണ് ഇയാളുടെ വീട്ടില്‍ നിന്നും കണ്ടെടുത്തത്. കുറേ നാളുകളായി പ്രതി വീട്ടില്‍ വെച്ച്‌ ഗ്യാസ് കുക്കറില്‍ ചാരായവാറ്റ് നടത്തി വരികയായിരുന്നു എന്ന് എക്‌സൈസ് സംഘം അറിയിച്ചു. പതിമൂന്നാം തീയതി വ്യാഴാഴ്ച എട്ടു മണിയോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

കൊയിലാണ്ടി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ സബ് ജയിലില്‍ റിമാന്‍ഡ് ചെയ്തു. കൊയിലാണ്ടി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജി.ബിനുഗോപാലിന്‍റെ നേതൃത്വത്തില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ.പി ദിപീഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എ.കെ രതീഷ്, റ്റി.ഷിജു, പി.പി ഷൈജു, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ബി.എന്‍ ഷൈനി ഡ്രൈവര്‍ മുബശീര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്തത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഫിലിപ്പീൻസിൽ സ്കൂളിൽ വെടിവയ്പ് ; 3 വിദ്യാർഥികൾക്ക് ദാരുണാന്ത്യം

0
ടാക്ലോബാൻ : ഫിലിപ്പീൻസിലെ ടാക്ലോബാൻ സിറ്റിയിലെ സാൻ ജോസ് നാഷണൽ ഹൈസ്കൂളിൽ...

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയെന്ന കേസ് ; അര്‍ജുന്‍ ആയങ്കിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

0
കൊച്ചി : കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ മുന്‍കൂര്‍...

പെരുമ്പാവൂരിൽ പച്ചക്കറിക്കൊപ്പം കഞ്ചാവ് ഒളിപ്പിച്ച് കടത്താൻ ശ്രമം

0
പെരുമ്പാവൂർ : പെരുമ്പാവൂരിൽ പച്ചക്കറിക്കൊപ്പം കഞ്ചാവ് ഒളിപ്പിച്ച് കടത്താൻ ശ്രമം. സംഭവത്തിൽ...

കരിമണൽ ഖനനം : ആശങ്കകൾ പരിഹരിക്കാതെ പദ്ധതിയുമായി മുന്നോട്ട് പോകില്ലെന്ന് കെ.സി വേണുഗോപാൽ എംപി

0
ആലപ്പുഴ: കരിമണൽ ഖനനത്തിൽ ദേശീയ തലത്തിലെ നിലപാട് അനുസരിച്ച് മാത്രമേ കേരളത്തിലെ...