Friday, April 19, 2024 9:26 am

കണ്ണിന് സുഖമില്ല ; ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസ് പ്രതി അനുശാന്തിക്ക് ജാമ്യം

For full experience, Download our mobile application:
Get it on Google Play

ദില്ലി : ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസ് പ്രതി അനു ശാന്തിക്ക് സുപ്രീം കോടതി രണ്ട് മാസത്തെ പരോൾ അനുവദിച്ചു. നേത്രരോഗത്തിന് ചികിത്സ തേടാനാണ് അനുശാന്തിക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. കാഴ്ച നഷ്ടപ്പെടുന്ന മയോപ്യ എന്ന രോഗാവസ്ഥയാണ് അനുശാന്തിക്ക്. ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടുവെന്നും ചികിത്സ കിട്ടിയില്ലെങ്കിൽ രണ്ടാമത്തെ കണ്ണിന്റെ കാഴ്ചയും നഷ്ടമാകുമെന്നുമാണ് അനുശാന്തിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചത്. സംസ്ഥാന സർക്കാരിന്റെ എതിർപ്പ് അവഗണിച്ചാണ് സുപ്രീം കോടതി അനുശാന്തിക്ക് ജാമ്യം നൽകിയത്.

Lok Sabha Elections 2024 - Kerala

ആറ്റിങ്ങലിലെ സംഭവം നടന്ന മേഖലയിലേക്ക് പോകരുതെന്ന് ഉപാധി വെച്ചാണ് ജസ്റ്റിസ് എസ് കെ കൗള്‍ അധ്യക്ഷനായ ബെഞ്ച് അനുശാന്തിക്ക് ജാമ്യം നൽകിയത്. 2014 ഏപ്രിലിലാണ് കുപ്രസിദ്ധമായ ആറ്റിങ്ങൽ ഇരട്ടക്കൊലപാതകം നടക്കുന്നത്. നാല് വയസുള്ള സ്വന്തം കുഞ്ഞ് സ്വാസ്തികയെയും ഭർത്താവിന്റെ അമ്മ ഓമനയെയും കാമുകനൊപ്പം ചേർന്ന് അനുശാന്തി കൊലപ്പെടുത്തിയെന്നതാണ് കേസ്.

ടെക്നോപാർക്കിലെ സഹപ്രവ‌‌ർത്തകനും കാമുകനുമായ നിനോ മാത്യുവും അനുശാന്തിയും ചേ‌‌‌ർന്നാണ് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്. അനുശാന്തിയുടെ ഭർത്താവ് ലിജീഷ് കൊലപാതക ശ്രമത്തിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. ഡിജിറ്റിൽ തെളിവുകൾ നിർണ്ണായകമായ കേസിൽ 2016 ഏപ്രിലാണ് വിധി വന്നത്. ആറ്റിങ്ങൽ വനിതാ ജയിലിൽ ഇരട്ട ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ് അനുശാന്തി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മാ​സ​പ്പ​ടി​ക്കേ​സ് ; മു​ഖ്യ​മ​ന്ത്രി​ക്കും മ​ക​ള്‍​ക്കു​മെ​തി​രാ​യ മാത്യുവിന്‍റെ ഹ​ര്‍​ജി​യി​ല്‍ ഇ​ന്ന് വി​ധി

0
തി​രു​വ​ന​ന്ത​പു​രം: മാ​സ​പ്പ​ടി​ക്കേ​സുമായി ബന്ധപ്പെട്ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും മ​ക​ള്‍ വീ​ണ​യ്ക്കു​മെ​തി​രേ അ​ന്വേ​ഷ​ണം...

പക്ഷിപ്പനി : ജാ​ഗ്രത വേണമെന്ന് ആരോ​ഗ്യവകുപ്പ് ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

0
ആലപ്പുഴ: പക്ഷിപ്പനി സംബന്ധിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും എന്നാൽ ജാഗ്രതവേണമെന്നും മൃഗസംരക്ഷണവകുപ്പ് അറിയിച്ചു. ചെറുതന,...

കനത്ത തിരിച്ചടി ; ഇറാനെതിരേ ഇസ്രയേല്‍ മിസൈല്‍ ആക്രമണം നടത്തിയതായി സൂചനകൾ, യുദ്ധഭീതിയിൽ ജനങ്ങൾ…!

0
അമേരിക്ക: ഇസ്രയേലിനെതിരേ ഡ്രോണ്‍ മിസൈല്‍ ആക്രമണം നടത്തിയതിന് പിന്നാലെ കനത്ത തിരിച്ചടിയായി...

മൂന്നുസെന്റിൽ താഴെയുള്ളവർക്കും ഇനി സഹകരണ ബാങ്കുകളില്‍ നിന്ന് വായ്പയെടുക്കാം

0
പാലക്കാട്: സംസ്ഥാനത്ത് മൂന്ന് സെന്റില്‍ താഴെ ഭൂമിയുള്ളവര്‍ക്കും സഹകരണ സംഘങ്ങളില്‍നിന്നോ ബാങ്കുകളില്‍നിന്നോ...