അബ്ദുള്ളക്കുട്ടി കോഴിക്കോട് നിന്ന് ജനവിധി തേടിയേക്കും

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ബി.ജെ.പി ദേശീയ ഉപാധ്യക്ഷൻ എ.പി അബ്ദുള്ളക്കുട്ടി നിയമസഭാ തെരഞ്ഞെടുപ്പിൽ കോഴിക്കോട് നിന്ന് ജനവിധി തേടിയേക്കും. ന്യൂനപക്ഷ വോട്ടുകൾ നിർണായകമാകുന്ന ബേപ്പൂരോ കുന്ദമംഗലത്തോ അബ്ദുള്ളക്കുട്ടിയെ കളത്തിലിറക്കാനാണ്  ബി.ജെ.പി നീക്കം. മുതിർന്ന നേതാവ് എം.ടി രമേശ് കോഴിക്കോട് നോർത്തിൽ മത്സരിക്കും.

പാര്‍ട്ടിയിലെ കരുത്തരെ ഇറക്കി മണ്ഡലങ്ങള്‍ പിടിക്കാനാണ് ബി.ജെ.പി കോഴിക്കോട് ജില്ലാകമ്മിറ്റി ഒരുങ്ങുന്നത്. ഇതിന്റെ  ഭാഗമായാണ് അബ്ദുള്ളക്കുട്ടിയും കെ.സുരേന്ദ്രനും എം.ടി രമേശും ഉള്‍പ്പെടുന്ന സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ഇരുപത്തി അയ്യായിരത്തിലധികം വോട്ടുകള്‍ നേടിയ ആറ് മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം. തീരുമാനമായിട്ടില്ലെങ്കിലും ബേപ്പൂരിലും കുന്ദമംഗലത്തുമാണ് അബ്ദുള്ളക്കുട്ടിയുടെ പേര് പരിഗണനയിലുള്ളത്. കോഴിക്കോട് നോര്‍ത്തില്‍ എം.ടി രമേശിനെ മത്സരിപ്പിക്കാനാണ് ധാരണ. കെ സുരേന്ദ്രനെ കോഴിക്കോട് മത്സരിപ്പിക്കണമെന്ന ആവശ്യവും ജില്ലാകമ്മിറ്റി മുന്നോട്ട് വെയ്ക്കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....