അക്രമ രഹിത രാഷ്ട്രീയ പ്രവർത്തനത്തിന് യുവാക്കൾ മുന്നിട്ട് ഇറങ്ങണം : എ പി ജയൻ

For full experience, Download our mobile application:
Get it on Google Play

കോന്നി : അക്രമ രഹിത രാഷ്ട്രീയ പ്രവർത്തനത്തിന് യുവാക്കൾ മുന്നിട്ടിറങ്ങണമെന്നും അക്രമ രാഷ്ട്രീയം നാടിന് ശാപമാണെന്നും സി പി ഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എ പി ജയൻ പറഞ്ഞു. വള്ളിക്കോട്, വാഴമുട്ടം പ്രദേശങ്ങളിൽ നിന്നും വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നായി സി പി ഐ യിലേക്ക് കടന്നുവന്നവർക്ക് നൽകിയ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സി പി ഐ വാഴമുട്ടം ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറി എൻ പി മോഹനൻ നായർ അധ്യക്ഷത വഹിച്ചു.

കോന്നി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ നീതു ചാർളി, ഗ്രാമ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എസ് ഗീത കുമാരി, സി പി ലോക്കൽ സെക്രട്ടറി അഡ്വ എ ജയകുമാർ, സി പി ഐ കോന്നി മണ്ഡലം സെക്രട്ടേറിയറ്റ് അംഗം ബി രാജേന്ദ്രൻ പിള്ള, ഐ ഐ വൈ എഫ് ജില്ലാ പ്രസിഡണ്ട്‌ അഡ്വ സുഹാസ്സ് എം ഹനീഫ്, സെക്രട്ടറി അഖിൽ അടൂർ, ജോൺ മാങ്കൂട്ടത്തിൽ തുടങ്ങിയവർ സംസാരിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ശബരിമല ശ്രീകോവിലിന് മുകളിലെ അസാധാരണ നിറവ്യത്യാസം ; സ്വർണം പൊതിഞ്ഞ മേൽക്കൂരയിൽ വീണത് നെയ്യ്...

0
പത്തനംതിട്ട : ശബരിമലയിലെ സ്വർണ്ണം പൊതിഞ്ഞ ശ്രീകോവിലിന്റെ മുകളിൽ അസാധാരണമായ...

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ; വൈകീട്ട് ആറുമുതല്‍ രാത്രി പന്ത്രണ്ടുവരെ

0
തിരുവനന്തപുരം : സംസ്ഥാനത്ത് വൈകീട്ട് ആറ് മുതല്‍ രാത്രി പന്ത്രണ്ട് മണിവരെ...

തനിഷ്ക് ജ്വല്ലറി ഷോറൂമിൽ നിന്ന് 3 കോടിയിലധികം രൂപയുടെ സ്വർണാഭരണങ്ങളും പണവും കവർന്ന കേസ്...

0
ലക്ക്നൗ : ഉത്തർപ്രദേശിലെ ഗാസിയാബാദിലുള്ള തനിഷ്ക് ജ്വല്ലറി ഷോറൂമിൽ നിന്ന് 3...

വെള്ളയമ്പലത്ത് ബിഎംഡബ്ല്യു കാറും ബൈക്കും ടാക്സി കാറും കൂട്ടിയിടിച്ച് അപകടം ; ദമ്പതികൾക്ക് ഗുരുതര...

0
തിരുവനന്തപുരം : വെള്ളയമ്പലത്ത് കാറുകളും ബൈക്കും കൂട്ടിയിടിച്ച് അപകടം. ആൽത്തറയ്ക്ക് സമീപത്തെ...