ആപ്പിള്‍ ലോറിക്ക്‌ അനുമതി ഇല്ല ; ചന്തകള്‍ അടച്ചിട്ട്‌ പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ആപ്പിള്‍ കയറ്റിയ ചരക്കുലോറികള്‍ക്ക് ദേശീയപാതയില്‍ അനുമതി നല്‍കാത്തതിനെത്തുടര്‍ന്ന് കശ്മീരിലെ ചന്തകള്‍ അടച്ചിട്ട് വ്യാപാരികളുടെയും കര്‍ഷകരുടെയും പ്രതിഷേധം.വിളവെടുപ്പ് തുടങ്ങിയതുമുതല്‍ ജമ്മു–ശ്രീനഗര്‍ പാതയിലൂടെ ലോറികള്‍ കടത്തിവിടാന്‍ കശ്മീര്‍ അധികൃതര്‍ തയ്യാറായിട്ടില്ല. കര്‍ഷകരില്‍നിന്നു ശേഖരിച്ച്‌ ലോറിയില്‍ കയറ്റിയ ടണ്‍ കണക്കിന് ആപ്പിള്‍ ചീഞ്ഞുതുടങ്ങിയത് വ്യാപരികള്‍ക്ക് കനത്ത നഷ്ടമായി.

തിങ്കളാഴ്ച മുതല്‍ രണ്ടു ദിവസമാണ് ചന്തകള്‍ അടച്ച്‌ സമരം നടത്തിയത്. സോപോറില്‍നിന്ന് ഏഴു ദിവസംകൊണ്ട് ബംഗ്ലാദേശില്‍ എത്തേണ്ട ലോറികള്‍ ഇപ്പോള്‍ 12–-15 ദിവസമെടുത്താണ് ലക്ഷ്യസ്ഥാനത്തെത്തുന്നത്. കശ്മീരിലെ 70 ശതമാനത്തോളം ജനങ്ങളെ നേരിട്ടു ബാധിക്കുന്ന പ്രശ്നപരിഹാരത്തിന് പോലീസുമായി സംസാരിച്ചെന്ന് ഷോപിയാനിലെ വ്യാപാരി പ്രസിഡന്റ് മുഹമ്മദ് അമീന്‍ പീര്‍ പറഞ്ഞു.നാലു വര്‍ഷത്തെ തിരിച്ചടിക്കുശേഷം ആപ്പിള്‍ ഉല്‍പ്പാദനം ഗണ്യമായി വര്‍ധിച്ച ഈവര്‍ഷം ചരക്കുനീക്കം തടയുന്നത് ആസൂത്രിതമാണെന്ന് വ്യാപാരി പീര്‍ ഷബീര്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമേരിക്കയിലെ മലയാളി യുവതികളുടെ ദുരൂഹമരണം ; മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ വൈകും ; അന്വേഷണം പുരോഗമിക്കുന്നു

0
കാലിഫോർണിയ: മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവത്തിൽ അമേരിക്കയിൽ പോലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്....

തിരുവനന്തപുരം കോർപ്പറേഷൻ നേതൃത്വത്തിൽ ജനറൽ ആശുപത്രിയിൽ മെഗാ ക്ലീനിംഗ് ഡ്രൈവ് ; വി.വി. രാജേഷ്...

0
തിരുവനന്തപുരം: കാടും പടർപ്പും മാലിന്യവും നിറഞ്ഞ് ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമായി മാറിയ തിരുവനന്തപുരം...

തൊണ്ടിമുതൽ കേസ് : മുൻ മന്ത്രി ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് സെഷൻസ് കോടതി...

0
തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ മുൻ മന്ത്രി ആന്റണി രാജുവിന്റെ അപ്പീൽ തിരുവനന്തപുരം...

ഷാങ്ഹായ് സഹകരണ ഉച്ചകോടി : പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സംസാരിക്കും

0
ബിഷ്കെക്: കിർഗിസ്ഥാനിലെ ബിഷ്കെക്കിൽ ഷാങ്ഹായ് സഹകരണ ഉച്ചകോടിയുടെ പ്രധാന സെഷനിൽ പ്രധാനമന്ത്രി...