സുരേന്ദ്രനെ കൊണ്ട് അതു പറയിപ്പിച്ചതാരാണെന്ന് ഞങ്ങള്‍ക്കറിയാം ; റിഹാബുമായി ഐഎന്‍എല്ലിന് ബന്ധമില്ലെന്ന് കാസിം ഇരിക്കൂര്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : നിരോധിക്കപ്പെട്ട റിഹാബ് ഫൗണ്ടേഷനുമായി ഐ.എന്‍.എല്‍ നേതാക്കള്‍ക്കോ പ്രവര്‍ത്തകര്‍ക്കോ ബന്ധമില്ലെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍.ബി.ജെ.പി അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. സുരേന്ദ്രന്‍ പറഞ്ഞത് രാഷ്ട്രീയമായ വിവരക്കേടാണെന്നും അദ്ദേഹം പറഞ്ഞു.

റിഹാബ് ഫൗണ്ടേഷനെ കുറിച്ച്‌ കൂടുതലറിയില്ലെന്നും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനയാണെന്നാണ് അറിവെന്നും അദ്ദേഹം പറഞ്ഞു. ഫൗണ്ടേഷന്റെ തുടക്കകാലത്ത് പാര്‍ട്ടിയുമായി ബന്ധപ്പെട്ട ചിലര്‍ സഹകരിച്ചിട്ടുണ്ട്. പിന്നീട് ബന്ധമൊന്നുമില്ലെന്നും കാസിം പറഞ്ഞു.സുരേന്ദ്രനെ കൊണ്ട് ഇത് പറയിച്ചത് ആരാണെന്ന് അറിയാമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട ക്ഷു​ദ്ര ശക്തികളാണ് ഇതിന് പിറകില്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രി ദേവര്‍കോവിലിനോ മുഹമ്മദ് സുലൈമാനോ റിഹാബ് ഫൗണ്ടേഷനുമായി ഒരു ബന്ധവുമില്ലെന്നും അങ്ങിനെയൊരു സംഘടനയുള്ള കാര്യം ദേവര്‍കോവിലിന് അറിയുമോ എന്നറിയില്ലെന്നും കാസിം ഇരിക്കൂര്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മംഗള ട്രെയിനിൽ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ ; കരാർ കമ്പനിക്ക് 5 ലക്ഷം പിഴ ചുമത്തി...

0
കൊച്ചി : ട്രെയിനിൽ വിദ്യാർഥികൾക്കു ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ വിതരണക്കാർക്കെതിരെ നടപടിയുമായി ഐആർസിടിസി....

മെസ്സിയുടെ പേരിൽ തട്ടിപ്പ് : സമ​ഗ്ര അന്വേഷണത്തിന് സർക്കാർ ; പ്രത്യേക സംഘത്തെ വൈകാതെ...

0
തിരുവനന്തപുരം: അർജന്റീന ഫുട്ബോൾ ടീമിനെയും സൂപ്പർ താരം ലയണൽ മെസ്സിയെയും കേരളത്തിൽ...

കടുത്ത വൈറൽ ബാധ ; അണ്ണാ ഹസാരെയെ മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

0
മുംബൈ : മുതിർന്ന സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെയെ ആരോഗ്യനില മോശമായതിനെത്തുടർന്ന്...

വിവര സ്വാതന്ത്ര്യ നിയമം നടപ്പാക്കാനൊരുങ്ങി സൗദി

0
ദമ്മാം: വിവര സ്വാതന്ത്ര്യ നിയമം നടപ്പാക്കാനൊരുങ്ങി സൗദി അറേബ്യ. സൗദി ആശയ...