ആപ്പിളിന്‍റെ വളര്‍ച്ചയെ ശക്തിപ്പെടുത്തുന്ന വിപണിയില്‍ സ്ഥാനം നേടി ഇന്ത്യ

For full experience, Download our mobile application:
Get it on Google Play

ആപ്പിളിന്റെ വളര്‍ച്ചയെ ശക്തിപ്പെടുത്തുന്ന വിപണിയില്‍ ഇടം നേടി ഇന്ത്യ. ഡിസംബര്‍ ത്രൈമാസ കണക്കുകള്‍ പ്രകാരം ആപ്പിളിന്റെ വരുമാനം 119.6 ബില്യണ്‍ ഡോളറാണ്. ഇന്ത്യ, ഇന്തോനേഷ്യ, സൗദി അറേബ്യ, ചിലി എന്നിവിടങ്ങളിലെ കണക്കുകളാണ് പുറത്തുവിട്ടത്. പ്രതിവര്‍ഷം രണ്ട് വര്‍ദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഐഫോണിന്റെ വില്‍പനയും വരുമാനവും എക്കാലത്തെയും ഉയര്‍ന്ന നിരക്കിലാണെന്നും ആപ്പിള്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ഭാവിയെ രൂപപ്പെടുത്തുന്ന മറ്റ് സാങ്കേതിക വിദ്യകളിലും കമ്പനി കൂടുതല്‍ നിക്ഷേപം നടത്തുമെന്ന് ആപ്പിള്‍ സിഇഒ ടിം കുക്ക് അറിയിച്ചു.

ഉപയോക്താക്കള്‍ക്കിടയിലും ഡെവലപ്പര്‍മാര്‍ക്കിടയിലും ആപ്പില്‍ പ്രോ വിഷന് ഏറെ പ്രചാരം ലഭിക്കുന്നുവെന്നും ടിം കുക്ക് പറഞ്ഞു. 100 അടിയുള്ള സ്‌ക്രീനില്‍ സിനിമ കാണുന്നതിന്റെ അവിശ്വസനീയമായ അനുഭവം മുതല്‍ ഹാന്‍ഡ് ട്രാക്കിംഗ്, റൂം മാപ്പിംഗ് വരെയുള്ള ശ്രദ്ധേയമായ മെഷീന്‍ ലേണിംഗ് കഴിവുകളെ വരെ ലോകം പ്രശംസിക്കുന്നു. മാജിക് അനുഭവിക്കുന്നത് പോലെയാണ് ഉപയോക്താക്കള്‍ക്ക് അനുഭവപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം നിമിഷങ്ങള്‍ക്കാണ് ആപ്പിള്‍ കാത്തിരിക്കുന്നത്. ആളുകള്‍ക്ക് മികച്ച സേവനങ്ങളും നവ്യാനുഭവങ്ങളും നല്‍കാന്‍ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ പ്രധാന കാരണവും അതുതന്നെയാണ്. ഇനിയും ഇത്തരം നൂതന സാങ്കേതിക വിദ്യകളെ ലോകത്തിന് മുന്‍പില്‍ അവതരിപ്പിക്കുമെന്നും കുക്ക് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുമ്പഴയിൽ ബൈക്ക് ലോറിയിലേക്ക് ഇടിച്ചുകയറി യുവാവ് മരിച്ചു

0
കുമ്പഴ: കല്ലൂർ മൂവാറ്റുപുഴ ഹൈവേയിൽ കുമ്പഴ പാലത്തിന് സമീപം ബൈക്ക് ലോറിയിലേക്ക്...

ശ്രീനാരായണ ഗുരുവിന്റെ പേര് പറഞ്ഞ് ജാതീയത വളർത്തുന്നവരുമായി കാറിൽ വെച്ചോ കാറിന് പുറത്തുവച്ചോ ബന്ധമുണ്ടാക്കാൻ...

0
തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ പേര് പറഞ്ഞ് ജാതീയത വളർത്തുന്നവരുമായി കാറിൽ വെച്ചോ...

കാർ കട്ടുകൊണ്ടുപോകുമോ എന്ന ഭയം ; വീടിന്റെ ടെറസിലേക്ക് ക്രെയ്ൻ വഴി വാഹനം മാറ്റി...

0
പാട്ന: ബിഹാറില്‍ കാർ മോഷണം പോകുമെന്ന ഭയത്തിൽ ഉടമയുടെ വിചിത്ര നടപടി....

ഒന്‍പതാം ക്ലാസുകാരിക്ക് ക്രൂരമായ മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്ന സംഭവത്തില്‍ ശക്തമായ നടപടി ആവശ്യപ്പെട്ട് പ്രതിഷേധവുമായി...

0
കോഴിക്കോട്: ഓണാഘോഷത്തിൻ്റെ ഭാഗമായുള്ള ഡ്രസ് കോഡുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ ഒന്‍പതാം ക്ലാസുകാരിക്ക്...