പിരിച്ചുവിടൽ സൂചനകളുമായി ആപ്പിൾ

For full experience, Download our mobile application:
Get it on Google Play

ടെക് ലോകത്തെ പ്രമുഖ കമ്പനികള്‍ വലിയ രീതിയില്‍ ജീവനക്കാരെ പിരിച്ച് വിട്ടപ്പോള്‍ പോലും പിരിച്ചുവിടൽ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലാത്ത കമ്പനിയാണ് ആപ്പിൾ. എന്നാൽ അതിനുള്ള ശ്രമങ്ങൾ നടത്തുകയാണോ ആപ്പിള്‍ എന്ന ആശങ്കയുണർത്തുന്നതാണ് നിലവിൽ പുറത്തു വരുന്ന റിപ്പോർട്ടുകൾ. നേരത്തെ ആപ്പിള്‍ ബോണസ് വൈകിപ്പിക്കുകയും യാത്രാ ബജറ്റ് വെട്ടിക്കുറയ്ക്കുകയും ചെയ്തതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിന്റെ ഭാഗമായി ചില പ്രോജക്ടുകളും നിയമനങ്ങളും താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയുമാണ്. ഡിപ്പാർട്ട്‌മെന്റുകളിലുടനീളമുള്ള ബജറ്റുകളിൽ ആപ്പിൾ നിയന്ത്രണം ഏർപ്പെടുത്തുകയും ചിലവ് ലാഭിക്കാൻ കുറച്ച് കാര്യങ്ങൾ കൂടി ചെയ്യുകയും ചെയ്തതായും റിപ്പോർട്ട് പറയുന്നു.

ഇതിന്‍റെ ഭാഗമായി ഇപ്പോഴിതാ പുതിയ നിബന്ധന കൂടി വച്ചിരിക്കുകയാണ് കമ്പനി. ഓഫീസിൽ വരാത്ത ജീവനക്കാർക്കാണ് കർശന നിർദേശം ബാധകമാവുക. ജീവനക്കാർ മൂന്നു ദിവസം നിർബന്ധമായും ഓഫീസിൽ ഹാജരാകണമെന്നതാണ് നിർദേശം. ആപ്പിൾ ജീവനക്കാരുടെ ഹാജർ നിരീക്ഷിക്കുന്നുണ്ടെന്നും ആഴ്ചയിൽ മൂന്ന് ദിവസം നിർബന്ധമായും ഓഫീസിൽ വന്നില്ലെങ്കിൽ അവർക്കെതിരെ നടപടിയെടുക്കുമെന്നും കമ്പനി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചട്ടം പാലിച്ചില്ലെങ്കിൽ ജീവനക്കാരെ പിരിച്ചുവിടാൻ ആപ്പിളിന് കഴിയുമെന്നും പറയപ്പെടുന്നു. പക്ഷേ, ഇത് കമ്പനി ചില വകുപ്പുകൾക്ക് മാത്രമായി പരിമിതപ്പെടുത്തുമെന്നും റിപ്പോർട്ടുകൾ അവകാശപ്പെടുന്നുണ്ട്.

ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ ഓഫീസിൽ റിപ്പോർട്ട് ചെയ്യാൻ ജീവനക്കാരോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായി വിവിധ തലങ്ങളിലുള്ള മാനേജർമാർ ജീവനക്കാരോട് ഹാജർ സംബന്ധിച്ച് കർശനമായി പെരുമാറുന്നതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ജീവനക്കാരുടെ ഹാജരും സമയവും ആപ്പിൾ ട്രാക്ക് ചെയ്യുന്നുണ്ട്. ചില ഡിപ്പാർട്ട്‌മെന്റുകളിലേക്കുള്ള റിക്രൂട്ട്‌മെന്റ് ആപ്പിൾ പൂർണ്ണമായും താൽക്കാലികമായും നിർത്തിയിട്ടുണ്ടെന്നും പ്രധാനപ്പെട്ട കുറച്ച് റോളുകളിലേക്ക് മാത്രമേ റിക്രൂട്ട്മെന്റ് നടത്തുന്നൂള്ളൂ എന്നും റിപ്പോർട്ട് പറയുന്നുണ്ട്.

വർഷത്തിൽ രണ്ടുതവണ ബോണസ് വാഗ്ദാനം ചെയ്തിരുന്ന ആപ്പിൾ, ഒക്ടോബറിൽ ഒരിക്കൽ മാത്രമേ ഇപ്പോളിത് നൽകുന്നുവെന്നും സൂചനയുണ്ട്. കമ്പനി വിടുന്നവരുടെ എണ്ണം കൂടുന്നുവെങ്കിലും പുതിയ ഓപ്പണിങ്സ് കമ്പനി നടത്തുന്നില്ല. സ്‌ക്രീനോടുകൂടിയ ഹോംപോഡ് പോലുള്ള ചില പ്രോജക്‌റ്റുകളും കമ്പനി താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

—————————————————————————————————

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

താമരശ്ശേരി ഫ്രഷ് കട്ട് മാലിന്യ സംസ്കരണ പ്ലാന്റ് അടച്ചുപൂട്ടും ; 2027 മാര്‍ച്ചോടെ പ്രവര്‍ത്തനം...

0
താമരശ്ശേരി അമ്പായത്തോട്ടിലെ ഫ്രഷ് കട്ട് ഓർഗാനിക് പ്രോഡക്ട്സ് മാലിന്യ സംസ്കരണ പ്ലാന്‍റ് 2027 മാര്‍ച്ച് 31നകം അടച്ചുപൂട്ടും. ദുർഗന്ധവും പുഴമലിനീകരണവും ചൂണ്ടിക്കാട്ടി പ്രദേശവാസികൾ നടത്തിയ ദീർഘകാല പ്രതിഷേധത്തിനൊടുവിലാണ് തീരുമാനം.

സിപിഎം നേതാവ് സി എൻ മോഹനൻ നടത്തിയ അഭിപ്രായ പ്രകടനം അപക്വവും അനുചിതവുമാണെന്ന് സിപിഐ...

0
കൊച്ചി : സിപിഐയെ സംബന്ധിച്ച് സിപിഎം നേതാവ് സി എൻ മോഹനൻ...

തന്ത്രം മാറ്റി ലഹരി മാഫിയ ; മുവാറ്റുപുഴ, കോട്ടയം, പത്തനംതിട്ട തുടങ്ങിയ ചെറുപട്ടണങ്ങൾ ലഹരി...

0
നഗരങ്ങളില്‍ പരിശോധന കര്‍ശനമായതോടെ ലഹരി മാഫിയ സംഭരണ-വിതരണ കേന്ദ്രങ്ങള്‍ മുവാറ്റുപുഴ, കോട്ടയം, പത്തനംതിട്ട തുടങ്ങിയ ചെറുപട്ടണങ്ങളിലേക്ക് മാറ്റുന്നതായി അന്വേഷണ ഏജന്‍സികള്‍.

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരണ സംഖ്യ 270ആയി ഉയർന്നു

0
ഡൽഹി: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരണ സംഖ്യ 270ആയി ഉയർന്നു. കേരളത്തിൽ...