മുളകുകൃഷിയിൽ നല്ല വിള ലഭ്യമാക്കാം; ഈ ജൈവവളം ഉപയോഗിക്കു

For full experience, Download our mobile application:
Get it on Google Play

അടുക്കളതോട്ടത്തിൽ തീർച്ചയായും ഉണ്ടായിരിക്കേണ്ട ഒരു പച്ചക്കറിയാണ് മുളക്. മുളകില്ലാതെ ഉണ്ടാക്കുന്ന കറികൾ ഉണ്ടാകില്ല. എന്നാൽ പലർക്കും ഉണ്ടാകുന്ന ഒരു പ്രശ്‌നമാണ് മുളകുചെടികൾ മുരടിച്ചു പോകുക, നല്ല വിള ലഭിക്കുന്നില്ല എന്നതൊക്കെ. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി ചില ജൈവവളങ്ങൾ നമുക്ക് ഉണ്ടാക്കാവുന്നതാണ്. എങ്ങനെ ഇത് ഉണ്ടാക്കി ഉപയോഗിക്കാമെന്ന് നോക്കാം. ഈ ജൈവവളം തയ്യാറാക്കാനായി നിങ്ങളുടെ വീട്ടിലെ പച്ചക്കറി മാലിന്യങ്ങള്‍ എടുക്കുക. അടുക്കളിയില്‍ ഉണ്ടാകുന്ന ജൈവമാലിന്യങ്ങള്‍, പ്രത്യേകിച്ച്, സവാള, ഉള്ളി എന്നിവയുടെ തൊലി, അതുപോലെ, പച്ചക്കറി അവശിഷ്ടങ്ങള്‍, ചോറ് എന്നിവയെല്ലാം ഒരു പാത്രത്തിലാക്കി മാറ്റി വെക്കുക. ഇത് ഒരു കുക്കറിൽ ഇട്ട് ഒന്ന് വേവിച്ച് എടുക്കണം.

അത്യാവശ്യം വേവണം. അതിന് ശേഷം ചൂട് ആറി കഴിയുമ്പോള്‍ മിക്‌സിയുടെ ജാറില്‍ ഇട്ട് അടിച്ച് എടുക്കുക. ഇത് അടിച്ച് എടുക്കുന്നതിനായി വേവിക്കാന്‍ വെച്ച വെള്ളം എടുക്കാവുന്നതാണ്. ഇത് മുളകിന്റെ കടയ്ക്ക് ആഴ്ച്ചയില്‍ ഒരിക്കല്‍ വീതം ഒഴിച്ച് കൊടുക്കുന്നത് മുളക് വേഗത്തില്‍ വളരുന്നതിന് സഹായിക്കും. വീട്ടില്‍ വിറക് അടുപ്പ് ഉണ്ടെങ്കില്‍ അതില്‍ നിന്നും കിട്ടുന്ന ചാരം അല്ലെങ്കില്‍ വെണ്ണീര്‍ ഇട്ട് കൊടുക്കുന്നതും നല്ലതാണ്. ഇവ ഇട്ട് കൊടുത്താല്‍ മുളകിന് വേണ്ട പോഷകങ്ങള്‍ കൃത്യമായി ലഭിക്കുകയും അതുപോലെ, നല്ലപോലെ വളരുകയും ചെയ്യും. അതുപോലെ, എന്നും നനച്ച് കൊടുക്കാനും മറക്കരുത്. അല്ലെങ്കില്‍ മുളക് വാടി കൊഴിഞ്ഞ് പോകാന്‍ സാധ്യത വളരെ കൂടുതലാണ്.

മറ്റ് പച്ചക്കറി ചെടികള്‍ക്ക് നല്‍കുന്ന അതേ സംരക്ഷണം പച്ചമുളകിനും നമ്മള്‍ നല്‍കണം. വീട്ടിലെ പറമ്പില്‍ നട്ടുപിടിപ്പിക്കുന്ന പച്ചമുളക് ചിലപ്പോള്‍ പക്ഷികള്‍ തിന്ന് തീര്‍ക്കാന്‍ സാധ്യത ഉണ്ട്. ഇതില്‍ കരുതല്‍ വേണം. അതുപോലെ, നല്ലപോലെ സൂര്യപ്രപകാശം ഏല്‍ക്കുന്ന സ്ഥലത്ത് മുളക് തൈ നട്ട് പിടിപ്പിക്കാന്‍ ശ്രദ്ധിക്കുക. പഴുത്ത് വീഴുന്നതിന് മുന്‍പേ തന്നെ നന്നായി മൂക്കുമ്പോള്‍ മുളക് പൊട്ടിച്ചെടുക്കാന്‍ ശ്രദ്ധിക്കണം. പറിച്ചെടുക്കുന്ന മുളക് ഫ്രിഡ്ജില്‍ ഒറു കവറില്‍ കെട്ടി സൂക്ഷിക്കാവുന്നതാണ്. മുളക് എപ്പോഴും വെറേ പാത്രത്തിലോ കവറിലോ ആക്കി സൂക്ഷിക്കുന്നതാണ് നല്ലത്. അല്ലെങ്കില്‍ പെട്ടെന്ന് കേടായി പോകാന്‍ സാധ്യത കൂടുതലാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചിറയിൻകീഴ് കയ്യാങ്കളി : ഗുരുതര അച്ചടക്കലംഘനമെന്ന് കണ്ടെത്തൽ, നടപടിയുണ്ടാകും ; പ്രാഥമിക റിപ്പോർട്ട്

0
തിരുവനന്തപുരം : ചിറയിൻകീഴിൽ രമ്യാ ഹരിദാസ് എം.എൽ.എ.യും പ്രവർത്തകരും തമ്മിലടിച്ച സംഭവത്തിൽ...

വധശ്രമക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി പതിനാറുകാരിയെ പീഡിപ്പിച്ചു

0
ലക്നൗ : വധശ്രമക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി പതിനാറുകാരിയായ ദലിത് പെൺകുട്ടിയെ കൃഷിയിടത്തിൽ...

കയ്പമംഗലം അപകടം : വിദ്യാർഥികൾ ലഹരി ഉപയോഗിച്ചിരുന്നു ; ഫൊറൻസിക് പരിശോധനാഫലം

0
തൃശൂർ : ദേശീയപാത 66 ൽ കയ്പമംഗലം പനമ്പിക്കുന്നിലുണ്ടായ വാഹനാപകടത്തിൽ തമിഴ്നാട്...

കയ്പമംഗലം അപകടം : ദേശീയപാത 66ൽ ചൊവ്വാഴ്ച സംയുക്ത പരിശോധന നടത്തും

0
തൃശൂർ : കയ്പമംഗലം അപകടത്തിന് പിന്നാലെ ദേശീയപാത 66ൽ നാളെ പോലീസ്,...