ജില്ലയിലെ കുടുംബശ്രീ സിഡിഎസുകളില്‍ കെയര്‍ എക്സിക്യൂട്ടീവുകള്‍ക്കായി അപേക്ഷ ക്ഷണിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കുടുംബശ്രീ മിഷന്‍ നടപ്പിലാക്കുന്ന കെ 4 കെയര്‍ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലയിലെ കുടുംബശ്രീ സിഡിഎസുകളില്‍ കെയര്‍ എക്സിക്യൂട്ടീവുകള്‍ക്കായി അപേക്ഷ ക്ഷണിച്ചു. പത്തനംതിട്ട ജില്ലയില്‍ സ്ഥിരതാമസക്കാരായ 30 നും 55നും മധ്യേ പ്രായമുള്ള (ഈ മേഖലയില്‍ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് 65 വയസ് വരെ) കുടുംബശ്രീ അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍ക്കും അപേക്ഷിക്കാം. പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യത ഉണ്ടായിരിക്കണം. കെയര്‍ സെക്ടറില്‍ പ്രവൃത്തി പരിചയം ഉള്ളര്‍ക്കും രാത്രിയും പകലും ഡ്യൂട്ടി ചെയ്യാന്‍ താല്‍പര്യമുളളവര്‍ക്കും മുന്‍ഗണന.

കെയര്‍ എക്കോണമിയിലെ തൊഴില്‍ അവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനും വയോജന പരിചരണം, ബേബി സിറ്റിംഗ്, രോഗീപരിചരണം, പാലിയേറ്റീവ് കെയര്‍ എന്നീ മേഖലകളില്‍ സേവനം നല്‍കുന്നതിനായി സംരംഭ മാതൃകയില്‍ കുടുംബശ്രീ ആരംഭിക്കുന്ന പദ്ധതിയാണ് കെ ഫോര്‍ കെയര്‍. സി.ഡി.എസ് സാക്ഷ്യപ്പെടുത്തിയ വിശദമായ ബയോഡോറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതം ജില്ലാമിഷന്‍ ഓഫീസില്‍ നേരിട്ടോ ജില്ലാമിഷന്‍ കോ ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാമിഷന്‍, കളക്ട്രേറ്റ്, മൂന്നാം നില, പത്തനംതിട്ട എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ സമര്‍പ്പിക്കാം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജനുവരി 30 വൈകിട്ട് അഞ്ചുവരെ. ഫോണ്‍: 0468 2221807

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി നിയന്ത്രണം ഇന്നും തുടർന്നേക്കും ; കൊടും ചൂടും വൈദ്യുതി കിട്ടാത്തതും കെഎസ്ഇബിക്ക് തിരിച്ചടി

0
തിരുവനന്തപുരം: സംസ്ഥാനത്ത് മിക്കയിടത്തും ഇന്നലെ രാത്രിയിൽ അര മണിക്കൂര്‍ മുതൽ ഒരു മണിക്കൂര്‍...

മോർഫിങ് കേസ് : ചിത്രങ്ങൾ പ്രചരിപ്പിക്കാൻ ‘പ്രീമിയം’ ഗ്രൂപ്പ് ; പ്രതികൾക്കെതിരെ പോക്സോ കേസ്...

0
കൊച്ചി : തൃക്കാക്കര മോർഫിങ് കേസുമായി ബന്ധപ്പെട്ട് പുതിയ കണ്ടെത്തലുകളുമായി പോലീസ്....

കാനഡയും മെക്സിക്കോയും ഗ്രീൻലൻഡും ചേർന്ന അമേരിക്ക ; യുഎസിന്റെ പുതിയ ഭൂപടം പങ്കുവെച്ച് ട്രംപ്

0
വാഷിങ്ടൺ : കാനഡയും മെക്സിക്കോയും ഗ്രീൻലൻഡും ക്യൂബയും ഉൾപ്പെടെ വടക്കേ അമേരിക്കൻ...

മാസപ്പടി കേസ് : നിർണായക നീക്കവുമായി ഇഡി ; പിണറായി വിജയനെതിരെ എഫ്ഐആർ രജിസ്റ്റർ...

0
തിരുവനന്തപുരം: മാസപ്പടി കേസിൽ നിർണായക നീക്കവുമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. പ്രതിപക്ഷ നേതാവ്...