തിരുവനന്തപുരം: റിപ്പബ്ലിക് ദിനാശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഭരണഘടന നിലവില്‍ വന്ന് ഇന്ത്യ പരമാധികാര രാഷ്ട്രമായതിന്റെ ഓര്‍മ്മപ്പെടുത്തലാണ് റിപ്പബ്ലിക് ദിനമെന്ന് സന്ദേശത്തിൽ വി ഡി സതീശൻ അനുസ്മരിച്ചു. ജനങ്ങളെ ഭിന്നിപ്പിച്ച് വെറുപ്പും വിദ്വേഷവും വളര്‍ത്തി രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുന്നവരുടെ ഭരണകൂടമാണ് ഇന്ത്യയുടെ വര്‍ത്തമാന യാഥാര്‍ത്ഥ്യമെന്നും വി ഡി സതീശൻ ആശംസ സന്ദേശത്തിൽ വ്യക്തമാക്കി. മഹാത്മജിയും പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവും ഉള്‍പ്പെടെയുള്ള രാജ്യ സ്‌നേഹികള്‍ തെളിച്ച വഴിയിലൂടെ ഈ രാജ്യം ഏറെ മുന്നേറിയിട്ടുണ്ട്. നാനാത്വത്തിലും ഏകത്വം ദര്‍ശിക്കാന്‍ രാജ്യത്തെ ഒന്നാകെ ശീലിപ്പിച്ചു എന്നതായിരുന്നു ഈ രാജ്യത്തിന്റെ സൗന്ദര്യമെന്നും വി ഡി സതീശൻ അനുസ്മരിച്ചു.
നിരവധി ധീര ദേശാഭിമാനികളുടെ ജീവന്‍ ബലി നല്‍കി നേടിയെടുത്തതാണ് നാം ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യവും അതിനു പിന്നാലെ നിലവില്‍ വന്ന ഭരണഘടന നല്‍കുന്ന അവകാശങ്ങളും സുരക്ഷിതത്വങ്ങളുമെല്ലാമെന്നും വി ഡി സതീശൻ പറഞ്ഞു. അഭിമാനത്തോടെയാണ് ഈ രാജ്യവും രാജ്യത്തെ ജനങ്ങളും ലോകത്തിന് മുന്നില്‍ തല ഉയര്‍ത്തി നിന്നതെന്നും വി ഡി സതീശൻ ഓർമ്മിച്ചു. വര്‍ഗീയത വളര്‍ത്തി ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കി രാഷ്ട്രീയ നേട്ടം കൊയ്യാന്‍ ശ്രമിക്കുന്നവരെ നാം ഒറ്റക്കെട്ടായി പ്രതിരോധിക്കേണ്ടതുണ്ടെന്നും വിഡി സതീശൻ റിപ്പബ്ലിക് ദിന സന്ദേശത്തിൽ വ്യക്തമാക്കി. രാജ്യത്തിന് വേണ്ടി അത്തമൊരു പ്രതിജ്ഞ പുതുക്കാനുള്ള ദിനമാകട്ടെ ഇത്തവണത്തെ റിപ്പബ്ലിക് ദിനമെന്ന് ആശംസിച്ചാണ് വി ഡി സതീശൻ റിപ്പബ്ലിക് ദിന സന്ദേശം പങ്കുവെച്ചിരിക്കുന്നത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























