തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്റെ നിയമനം : കോൺഗ്രസിന്റേത് ഇരട്ടത്താപ്പെന്ന് എം.വി ഗോവിന്ദൻ

For full experience, Download our mobile application:
Get it on Google Play

ഡൽഹി : മുൻ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിയമിച്ചതുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. കേരളത്തിലെ നിയമന കാര്യത്തിൽ കോൺഗ്രസ് സ്വീകരിക്കുന്നത് ഇരട്ടത്താപ്പാണെന്ന് അദ്ദേഹം ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു. തെരഞ്ഞെടുപ്പ് ചുമതലയിലിരിക്കെ അത് വലിയ രീതിയിൽ അലങ്കോലപ്പെടുത്തുകയും, പതിനായിരക്കണക്കിന് വോട്ടർമാർക്ക് വോട്ട് ചെയ്യാൻ അനുവാദം നൽകാതിരിക്കുകയും ചെയ്ത ഉദ്യോഗസ്ഥനെയാണ് ഇപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിശ്ചയിച്ചിരിക്കുന്നത് എന്ന് അദ്ദേഹം ആരോപിച്ചു. ഇതേ ഉദ്യോഗസ്ഥനെതിരെ കേരളത്തിലുടനീളം ശക്തമായ ജനരോഷം ഉയർന്നുവന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബംഗാളിൽ സമാനമായ രീതിയിൽ ഒരു തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ ഗവൺമെന്റ് ഉന്നത സ്ഥാനത്ത് നിയമിച്ചപ്പോൾ അതിനെതിരെ രാഹുൽ ഗാന്ധി രംഗത്തുവന്നിരുന്നു. എന്നാൽ കേരളത്തിലെ സാഹചര്യത്തിൽ കോൺഗ്രസ് ദേശീയ നേതൃത്വം വ്യത്യസ്തമായ നിലപാടാണ് സ്വീകരിക്കുന്നത്. ഇത്തരം നിയമനങ്ങൾ ഭരണകക്ഷിയുടെ ചുമതലയാണെന്നാണ് കെ.സി വേണുഗോപാൽ ഇപ്പോൾ പ്രതികരിക്കുന്നത്. ഈ വിഷയത്തിൽ കോൺഗ്രസിനുള്ളിൽ തന്നെ വലിയ പ്രശ്നങ്ങളുണ്ടെന്നും, അത് കൃത്യമായി ന്യായീകരിക്കാനോ എതിർക്കാനോ അവർക്ക് സാധിക്കുന്നില്ലെന്നും എം.വി ഗോവിന്ദൻ ചൂണ്ടിക്കാട്ടി. വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കളമശ്ശേരിയിൽ എം.ഡി.എം.എയും കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ

0
കൊച്ചി: നഗരത്തിൽ ലഹരിമരുന്ന് സംഘങ്ങൾക്കെതിരെ പോലീസിന്റെ 'ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ട്'...

അപ്രതീക്ഷിത പ്രതിസന്ധിയിൽ വിറച്ച് യുകെ : രാജ്യത്തെ വ്യോമപാത സ്‌തംഭിച്ചു ; 300 ഓളം...

0
ലണ്ടൻ: യുകെയിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന്...

സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമങ്ങൾക്കെതിരെ കർശന നടപടിയുമായി കൊച്ചി സിറ്റി പോലീസ് ; ഫോട്ടോ...

0
കൊച്ചി: ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് കൊച്ചി സിറ്റി പോലീസ്...

അധിക്ഷേപിച്ചിട്ടില്ല, ശരീരഭാഷ യാദൃശ്ചികം ; എം.കെ. സ്റ്റാലിനെതിരെ അപഹാസ്യമായ രീതിയിൽ അനുകരിച്ചെന്ന വിവാദത്തിൽ...

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പ്രസംഗത്തിനിടെ കാണിച്ച ആംഗ്യം വിവാദമായി. മിസാ...