അടൂര്‍ ജനറല്‍ ആശുപത്രിയില്‍ വനിത ഡോക്ടര്‍ – ചിറ്റാര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍ – നഴ്‌സ് നിയമനം

For full experience, Download our mobile application:
Get it on Google Play

ഡോക്ടര്‍ നിയമനം >>> ചിറ്റാര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി ഡോക്ടര്‍ തസ്തികയിലേക്ക് താല്‍കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. എംബിബിഎസ്, ടിസിഎംസി പെര്‍മനന്റ് രജിസ്‌ട്രേഷന്‍ യോഗ്യത ഉണ്ടായിരിക്കണം. ചിറ്റാര്‍ പഞ്ചായത്ത് പരിധിയിലുളളവര്‍ക്കും പ്രവൃത്തി പരിചയമുളളവര്‍ക്കും മുന്‍ഗണന. പ്രായപരിധി 45 വയസ്. സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ജനുവരി 17ന് രാവിലെ 11ന് റാന്നി ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ ഹാജരാകണം. ഫോണ്‍ : 04735 256577.

വനിത ഡോക്ടര്‍ നിയമനം >>> അടൂര്‍ ജനറല്‍ ആശുപത്രിയിലെ ഈവനിംഗ് ഒപി യിലേക്ക് താല്‍കാലിക വനിത ഡോക്ടറെ നിയമിക്കുന്നു. എം ബി ബി എസ്, ടിസിഎംസി രജിസ്‌ട്രേഷന്‍ യോഗ്യതയുളള എസ് സി വിഭാഗക്കാര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ജനുവരി 15 ന് രാവിലെ 10.30ന് ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. നഗരസഭ പരിധിയിലുളളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി 40 വയസ്. ഫോണ്‍ : 04734 223236.

നഴ്‌സ് നിയമനം >>> ചിറ്റാര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി നഴ്‌സ് തസ്തികയിലേക്ക് താല്‍കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ അംഗീകൃത ബിഎസ്‌സി നഴ്‌സിംഗ് /ജനറല്‍ നഴ്‌സിംഗ് കോഴ്‌സ്, കേരള നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ യോഗ്യത ഉണ്ടായിരിക്കണം. ചിറ്റാര്‍ പഞ്ചായത്ത് പരിധിയിലുളളവര്‍ക്കും പ്രവൃത്തി പരിചയമുളളവര്‍ക്കും മുന്‍ഗണന. പ്രായപരിധി 45 വയസ്. സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ജനുവരി 17ന് രാവിലെ 11ന് റാന്നി ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ ഹാജരാകണം. ഫോണ്‍ : 04735 256577.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...