നിരവധി സാമ്പത്തിക കേസുകളിൽ പ്രതിയായ ഗൾഫ് പൌരന്‍ രാജ്യം വിടാൻ ശ്രമിക്കുന്നതിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായി

For full experience, Download our mobile application:
Get it on Google Play

കുവൈത്ത് സിറ്റി : നിരവധി സാമ്പത്തിക കേസുകളിൽ പ്രതിയായ ഗൾഫ് പൗരൻ അൽ-സൽമി അതിർത്തി വഴി രാജ്യം വിടാൻ ശ്രമിക്കുന്നതിനിടെ കുവൈത്ത് സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായി. സൗദി അതിർത്തിയിൽ വെച്ചാണ് ഇയാളെ പിടികൂടിയത്. സംഭവത്തെ തുടർന്ന് സുരക്ഷാ വീഴ്ച പരിശോധിക്കാൻ ആഭ്യന്തര മന്ത്രാലയം സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ടു. സുഹൃത്ത് ഓടിച്ച വാഹനത്തിനുള്ളിൽ ഒളിച്ചിരുന്ന് അതിർത്തി കടക്കാനായിരുന്നു പ്രതിയുടെ ശ്രമം. പരിശോധനയ്ക്കിടെ സംശയം തോന്നിയ ഉദ്യോഗസ്ഥർ നടത്തിയ തെരച്ചിലിലാണ് ഇയാളെ കണ്ടെത്തിയത്. പ്രതിയെ പിന്നീട് കുവൈത്ത് അധികൃതർക്ക് കൈമാറി.

പിടിയിലായ വ്യക്തിയുടെ സുരക്ഷാ രേഖകൾ പരിശോധിച്ചപ്പോൾ ഇയാൾക്കെതിരെ നിരവധി സാമ്പത്തിക കേസുകൾ നിലവിലുള്ളതായും രാജ്യം വിടുന്നത് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് ഉള്ളതായും വ്യക്തമായി. അനധികൃതമായി രാജ്യം വിടാൻ ശ്രമിച്ചതിന് പ്രതിക്കെതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്തു. പ്രതിയെ രക്ഷപെടാൻ സഹായിച്ച സുഹൃത്തിനെതിരെയും നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്. അതീവ സുരക്ഷയുള്ള അതിർത്തി കടക്കാൻ ഇവർക്ക് എങ്ങനെ സാധിച്ചു എന്നതിനെക്കുറിച്ച് അധികൃതർ അന്വേഷണം തുടങ്ങി. ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ചയോ അശ്രദ്ധയോ ഉണ്ടായിട്ടുണ്ടോ എന്നും പ്രതികളെ സഹായിക്കാൻ ആരെങ്കിലും ഒത്താശ ചെയ്തോ എന്നും പ്രത്യേക സംഘം പരിശോധിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങള്‍ വിറ്റ സംഭവം ; പ്രതി മകളുടെ ദൃശ്യങ്ങളും പകര്‍ത്തി

0
കൊല്ലം: കൊല്ലത്ത് ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് ഭര്‍ത്താവ് വിറ്റെന്ന പരാതിയില്‍...

തിരുവനന്തപുരത്തെ വൻകിടഹോട്ടലുകളുടെ തട്ടുകട : പരിശോധന കർശനമാക്കി ; 12 കടകൾ അടപ്പിച്ചു

0
തിരുവനന്തപുരം : നഗരത്തിലെ അനധികൃത തട്ടുകടകൾക്കെതിരേ ശക്തമായ നടപടികൾ തുടർന്ന് സിറ്റി...

ഗർഭിണിയെ കൊന്ന് കുളത്തിൽ താഴ്ത്തിയ കേസ് ; പ്രതിക്ക് ജീവപര്യന്തം ശിക്ഷ

0
മുട്ടം (ഇടുക്കി) : പാമ്പാടുംപാറയിൽ ഗർഭിണിയായ യുവതിയെ കൊന്ന് കുളത്തിൽ കെട്ടിത്താഴ്ത്തിയ...

ശബരിമല സ്വർണക്കൊള്ള : പി എസ് പ്രശാന്തിനും അജികുമാറിനും കുരുക്ക് മുറുകുന്നു ; തെളിവുകൾ...

0
പത്തനംതിട്ട: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി...