പ്രിയാ വർഗീസിന്‍റെ നിയമനം ; നിയമോപദേശം തേടി സര്‍വകലാശാല

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലശാല മലയാളം പഠനവകുപ്പിൽ അസോഷ്യേറ്റ് പ്രഫസറായുള്ള ഡോ.പ്രിയാ വർഗീസിന്‍റെ നിയമനം മരവിപ്പിച്ചു കൊണ്ടു ഗവർണർ മുന്‍പ് നൽകിയ ഉത്തരവില്‍ കണ്ണൂർ സർവകലാശാല നിയമോപദേശം തേടി. നിയമനക്കേസിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഈമാസം 22ന് പ്രിയയ്ക്ക് അനുകൂലമായി ഉത്തരവിട്ടതോടെയാണു സ്റ്റാൻഡിങ് കൗൺസൽ ഐ.വി.പ്രമോദിന്‍റെ നിയമോപദേശം തേടാന്‍ സര്‍വകലാശാല തീരുമാനിച്ചത്. സ്റ്റേ ഉത്തരവു നിലനിൽക്കെ നിയമന ഉത്തരവ് എങ്ങനെ നൽകുമെന്ന സാങ്കേതിക തടസം മറികടക്കാനാണ്‌ നിയമോപദേശം തേടിയത്. സ്വജനപക്ഷപാതം ആരോപിച്ചുള്ള പരാതിയില്‍ ഡോ.പ്രിയാ വർഗീസിന്‍റെ നിയമന നടപടികൾ 2022 ഓഗസ്റ്റ് 17ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മരവിപ്പിച്ചിരുന്നു. കണ്ണൂർ വിസിയ്ക്കും ഇന്‍റർവ്യൂ ബോർഡിലെയും സിൻഡിക്കറ്റിലെയും അംഗങ്ങൾ എന്നിവർക്കു കാരണം കാണിക്കൽ നോട്ടിസ് അയക്കാനും ഗവർണർ ഉത്തരവിട്ടിരുന്നു.

ഉത്തരവ് ഇതുവരെ ഗവർണർ പിൻവലിക്കുകയോ റദ്ദാക്കുകയോ ചെയ്തിട്ടില്ല. ഇതിനു ശേഷമാണു റാങ്ക് ലിസ്റ്റിലെ രണ്ടാം സ്ഥാനക്കാരനായ ഡോ. ജോസഫ് സ്കറിയ പ്രിയയുടെ നിയമനത്തിനെതിരെ ഹൈക്കോടതിയിൽ ഹർജി നൽകിയത്. പ്രിയയ്ക്കു മതിയായ യോഗ്യതയില്ലെന്നും നിയമനം പുനഃപരിശോധിക്കണമെന്നും ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിച്ചു. ഡിവിഷൻ ബെഞ്ച് ഈ വിധി സ്റ്റേ ചെയ്തതോടെ മറ്റു നിയമ പ്രശ്നങ്ങള്‍ ഇല്ലെങ്കില്‍ പ്രിയയ്ക്കു പെട്ടെന്നു തന്നെ നിയമന ഉത്തരവു നല്‍കുമെന്ന് കണ്ണൂര്‍ വി.സി ഗോപിനാഥ് രവീന്ദ്രനും വ്യക്തമാക്കിയിരുന്നു. പ്രിയയുടെ സർട്ടിഫിക്കറ്റുകളുടെയും പ്രബന്ധങ്ങളുടെയും പരിശോധന ഇതിനകം പൂർത്തിയായതിനാൽ, നിയമന ഉത്തരവു നൽകേണ്ട നടപടിക്രമം മാത്രമാണു ബാക്കി. ചാൻസലർ കൂടിയായ ഗവർണറുടെ സ്റ്റേ ഉത്തരവു നിലനിൽക്കെ നിയമന ഉത്തരവ് എങ്ങനെ നൽകുമെന്ന സാങ്കേതിക തടസ്സം മറികടക്കാനാണു സര്‍വകലാശാല നിയമോപദേശം തേടിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാർട്ടി ചരിത്രത്തിലാദ്യം ; സിപിഎം വിശാല സംസ്ഥാന കമ്മിറ്റി കോഴിക്കോട് ചേരും

0
കോഴിക്കോട്: പാർട്ടി ചരിത്രത്തിൽ ഇതുവരെ കേട്ടുകേൾവിയില്ലാത്ത ഒരു അസാധാരണ നീക്കത്തിന് കേരളത്തിലെ...

മാസപ്പടി കേസ് : പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തിൽ വീണ്ടും ചർച്ചയായി മാസപ്പടി കേസ്. എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്...

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ഹോക്കി ടീം നീല ജേഴ്സി ധരിക്കും ; തീരുമാനമറിയിച്ച് അധികൃതർ

0
ന്യൂഡൽഹി : ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ഹോക്കി ടീം പരമ്പരാഗത നീല...

അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പൽ ഇറാൻ പിടിച്ചെടുത്തു

0
ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ അമേരിക്ക-ഇറാൻ പോര് പുതിയ തലത്തിലേക്ക്. സമുദ്രത്തിനടിയിൽ അയ്യായിരത്തിലധികം മീറ്റർ...