ഓൺലൈൻ ഗെയിമിംഗ് വരുമാനം ; നികുതി അടയ്ക്കാത്തവരെ പൂട്ടാൻ ആദായനികുതി വകുപ്പ്

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ഓൺലൈൻ ഗെയിമിംഗിലൂടെ വൻ തുക സമ്പാദിക്കുന്നവർക്ക് മുന്നറിയിപ്പുമായി ആദായനികുതി വകുപ്പ്. വലിയ തുക സമ്പാദിക്കുകയും, അതിനനുസരിച്ച് നികുതി അടക്കാതിരിക്കുകയും ചെയ്യുന്നവർക്കെതിരെ നടപടിയെടുക്കാനാണ് ആദായ നികുതി വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. ആദായനികുതി യഥാക്രമം അടയ്ക്കാതെ മുങ്ങുന്ന യൂട്യൂബർമാരെ പൂട്ടാനുള്ള നീക്കത്തിന് പിന്നാലെയാണ് ഇതും. ആദ്യ ഘട്ടത്തിൽ വിവിധ പ്ലാറ്റ്ഫോമുകളിലൂടെ വൻ തുക വരുമാനം ലഭിക്കുന്നവരോട് കൃത്യമായി നികുതി അടയ്ക്കാനാണ് ആവശ്യപ്പെടുക. തുടർന്ന്, നികുതി അടയ്ക്കാൻ തയ്യാറായില്ലെങ്കിൽ നടപടി സ്വീകരിക്കും. സ്ഥിരമായി ഗെയിമുകൾ കളിക്കുന്നവരുടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കാനും പദ്ധതിയിടുന്നുണ്ട്.

ഇത്തരത്തിൽ മാസം ഒരു ലക്ഷം രൂപയിലേറെ സമ്പാദിക്കുന്ന 20 കാരനായ വിദ്യാർത്ഥിയടക്കം നിരവധി പേർ നിരീക്ഷണത്തിലാണ്. അംഗീകാരമുള്ളതും, അനധികൃതവുമായി ഓൺലൈൻ ഗെയിമിംഗ് പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്ന ഭൂരിഭാഗം ആളുകൾക്കും വൻ തുകയാണ് വരുമാനമായി ലഭിക്കുന്നത്. എന്നാൽ, ഇത്തരം ആളുകൾ നികുതി അടയ്ക്കുന്നില്ലെന്ന് കണ്ടെത്തിയതോടെയാണ് ആദായനികുതി വകുപ്പ് നടപടി കടുപ്പിച്ചത്. പ്രധാനമായും മുംബൈ, ഡൽഹി എന്നിവ കേന്ദ്രമായി പ്രവർത്തിക്കുന്ന ഓൺലൈൻ പ്ലാറ്റ്ഫോമുകളിലാണ് ഭൂരിഭാഗം പേരും കളിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പൽ ഇറാൻ പിടിച്ചെടുത്തു

0
ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ അമേരിക്ക-ഇറാൻ പോര് പുതിയ തലത്തിലേക്ക്. സമുദ്രത്തിനടിയിൽ അയ്യായിരത്തിലധികം മീറ്റർ...

മുംബൈയിൽ തോക്കുമായി ഷോപ്പിങ് മാളിൽ എത്തിയ 2 പേർ പിടിയിൽ

0
മുംബൈ : പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ഫിൻടെക് ഫെസ്റ്റ് വേദിക്കു...

യുവജനങ്ങളിലും സ്ത്രീകളിലും പ്രതീക്ഷ, ഇന്ത്യയുടെ മതേതര മൂല്യങ്ങൾ വീണ്ടെടുക്കാനാകും ; സൽമാൻ റുഷ്ദി

0
ന്യൂയോർക്ക് : ഇന്ത്യയിലെ യുവജനങ്ങളിലും സ്ത്രീകളിലും ഏറെ പ്രതീക്ഷയുണ്ടെന്ന് എഴുത്തുകാരൻ സൽമാൻ...

പൊതുസ്ഥലത്ത് മൂത്രമൊഴിച്ചത് ചോദ്യം ചെയ്‌ത 47-കാരനെ മർദിച്ച് കൊലപ്പെടുത്തി

0
കാൺപൂർ: ഉത്തർപ്രദേശിലെ കാൺപൂരിൽ പൊതുസ്ഥലത്ത് മൂത്രമൊഴിച്ചത് ചോദ്യം ചെയ്ത 47-കാരനെ ഒരു...