വിസി നിയമനം ; നിർണായക നീക്കവുമായി സർവകലാശാലകൾ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സർക്കാർ-ഗവർണർ പോര് രൂക്ഷമായിരിക്കെ വിസി നിയമനത്തിൽ നിർണായക നീക്കവുമായി സർവകലാശാലകൾ. വി സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നൽകാൻ കാർഷിക, കേരള, കൊച്ചിൻ സർവകലാശാലകൾ യോഗം ചേരാനുള്ള തീയതി പ്രഖ്യാപിച്ചു. യോഗങ്ങളിൽ ഇടത് അംഗങ്ങൾക്ക് ഭൂരിപക്ഷമുള്ളതിനാൽ പ്രതിനിധിയെ തീരുമാനിക്കാൻ സാധ്യതയില്ല. ഈ മാസം അവസാനത്തോടെ പ്രതിനിധിയെ നിശ്ചയിച്ച് നൽകണമെന്നും അല്ലാത്തപക്ഷം സ്വന്തം നിലയ്ക്ക് മുന്നോട്ടുപോകുമെന്നും ഗവർണർ സർവകലാശാലകൾക്ക് അന്ത്യ ശാസനം നൽകിയിരുന്നു.

ഇതിന് പിന്നാലെ ആണ് യോഗങ്ങൾ വിളിച്ചത്. ഫെബ്രുവരി 16ന് സെനറ്റ് യോഗം ചേരുമെന്ന് കേരള സർവകലാശാല നേരത്തെ പ്രഖ്യാപിച്ചിരുന്നു. കാർഷിക സർവകലാശാലയിൽ ഇന്ന് സെനറ്റ് യോഗം ചേരും. ഓൺലൈൻ ആയി യോഗം ചേരുന്നതിന് എതിരെ പ്രതിപക്ഷ അംഗങ്ങൾ രംഗത്ത് വന്നിട്ടുണ്ട്. കൊച്ചി സർവ്വകലാശാലയിൽ പതിനേഴാം തിയതി ആണ് സെനറ്റ് നോമിനിയെ കണ്ടെത്താൻ ചർച്ച . കണ്ണൂർ സർവകലാശാലയിലും യോഗം ചേരാനുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുകയാണ് .സെനറ്റ് ക്വാറം പൂർത്തിയാക്കിയ ശേഷം 27ന് യോഗം ചേരാനാണ് ആലോചിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘തെരുവുനായ്ക്കളെ പിടികൂടാൻ പ്രത്യേക ടാസ്‌ക് ഫോഴ്സ്’ ; സർക്കാർ ഉത്തരവ് നടപ്പാക്കാതെ മലപ്പുറത്തെ തദ്ദേശ...

0
മലപ്പുറം : തെരുവുനായ ശല്യം നിയന്ത്രിക്കാനും അക്രമകാരികളായ തെരുവുനായ്ക്കളെ പിടികൂടാനും 24...

മുക്കട ചാലുങ്കല്‍പടിയില്‍ റോഡരികിലെ ഗര്‍ത്തം അപകടക്കെണിയാകുന്നു

0
റാന്നി : കൊട്ടാരക്കര - തേനി സംസ്ഥാന പാതയില്‍ റാന്നി മുക്കട...

അടൂർ സെന്റ് സിറിൾസ് കോളേജ് 1982- 84 ബാച്ച് പൂർവ്വ വിദ്യാർത്ഥി കുടുംബസംഗമവും ഓണാഘോഷവും...

0
അടൂര്‍ : അടൂർ സെന്റ് സിറിൾസ് കോളേജ് 1982-84 ബാച്ച് പൂർവ്വ...

സംസ്ഥാനത്ത് താപനില കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ മൂന്ന് ദിവസത്തേക്ക് ജാഗ്രത മുന്നറിയിപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് താപനില കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ മൂന്ന് ദിവസത്തേക്ക് ജാഗ്രത മുന്നറിയിപ്പ്...