ആറളം ഫാമില്‍ കാട്ടാനയുടെ ചവിട്ടേറ്റ് കര്‍ഷകന്‍ മരിച്ച സംഭവം : മൃതദേഹം മാറ്റാന്‍ അനുവദിക്കാതെ നാട്ടുകാരുടെ പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

ഇരിട്ടി: ആറളം ഫാം ഏഴാം ബ്ലോക്കില്‍ കാട്ടാനയുടെ ചവിട്ടേറ്റ് ഒരാള്‍ കൂടി കൊല്ലപ്പെട്ട സംഭവത്തില്‍ മൃതദേഹം തടഞ്ഞുവെച്ചു പ്രതിഷേധിച്ച നാട്ടുകാരുമായി അനുരഞ്ജന ചര്‍ച്ച നടത്തുന്നതിനായി തലശേരിയില്‍ നിന്നും ഡി. എഫ്. ഒ ഉള്‍പ്പെടെയുള്ള ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഇന്ന് ആറളം ഫാമിലെത്തി. ഏഴാം ബ്ലോക്കിലെ പി. എ ദാമുവാണ്(45) അതിദാരുണമായി കൊല്ലപ്പെട്ടത്. ഈറ്റ വെട്ടാനിറങ്ങിയ ദാമു ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ കാട്ടാനയുടെ മുന്‍പില്‍ അകപ്പെടുകയായിരുന്നു. നിലത്തുവീണ ഇയാളെ കാട്ടാന ചവിട്ടിക്കൊന്നതായാണ് പ്രദേശവാസികള്‍ പറയുന്നത്.

സംഭവത്തില്‍ പ്രതിഷേധിച്ച്‌ മൃതദേഹം മാറ്റാനെത്തിയ വനപാലകരെ നാട്ടുകാര്‍ തടഞ്ഞു. കലക്ടറും മറ്റു ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥരുമെത്താതെ കാട്ടാനശല്യം മൃതദേഹം മാറ്റാന്‍ വിടില്ലെന്ന തീരുമാനത്തിലാണ് പ്രദേശവാസികള്‍. സ്ഥലത്ത് ജനപ്രതിനിധികളും മറ്റുള്ളവരുമെത്തിയിട്ടുണ്ട്. നാട്ടുകാരുമായി ഇവര്‍ അനുരഞ്ജന ചര്‍ച്ച നടത്തിവരികയാണ്. ആറളം പ്രസിഡന്റടക്കമുളളവര്‍ സ്ഥലത്തെത്തി നാട്ടുകാരുമായി ചര്‍ച്ച നടത്തിവരികയാണ്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് വ്യാജ കുടിവെള്ള നിർമാണ കേന്ദ്രം പൂട്ടിച്ചു

0
മലപ്പുറം: പ്രമുഖ കുടിവെള്ള ബ്രാൻഡുകളുടെ പേരിൽ കുഴൽക്കിണർ വെള്ളം കുപ്പികളിൽ...

ശബരിമല മിൽമ നെയ്യ് അഴിമതി ; എസ്.ഐ.ടി പട്ടിക ഹൈക്കോടതിയ്ക്ക് കൈമാറി

0
കൊച്ചി: ശബരിമല മിൽമ നെയ്യ് അഴിമതിയില്‍ ഹൈക്കോടതി നിര്‍ദേശത്തിന് പിന്നാലെ അതിവേഗ...

ആർട്ടിക്കിൾ 370 ചരിത്രമായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

0
ഡൽഹി: ഏഴ് വർഷങ്ങൾക്ക് മുമ്പ് ഈ ദിവസം ആർട്ടിക്കിൾ 370 ചരിത്രമായെന്ന്...

കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം

0
തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ),...