ശബരിമല ഇടത്താവള നിർമ്മാണത്തിനായി ഉപയോഗിച്ചിരുന്ന ഉപകരണ സാമഗ്രികൾ മുൻകരാറുകാരൻ കൊണ്ടുപോകാൻ ശ്രമിച്ചത് അയ്യപ്പസേവാസമാജം പ്രവർത്തകര്‍ തടഞ്ഞു

For full experience, Download our mobile application:
Get it on Google Play

റാന്നി : ശബരിമലഇടത്താവള നിർമ്മാണത്തിനായി ഉപയോഗിച്ചിരുന്ന ഉപകരണ സാമഗ്രികൾ മുൻകരാറുകാരൻ കൊണ്ടുപോകാൻ ശ്രമിച്ചത് അയ്യപ്പസേവാസമാജം പ്രവർത്തകര്‍ തടഞ്ഞു. ഉപകരണ സാമഗ്രികൾ കൊണ്ടു പോകുന്നതിന് അനുമതി ഉത്തരവ് ഉണ്ടെന്ന് പോലീസിൻ്റെ സാന്നിധ്യത്തിൽ കരാറുകാരൻ പ്രവർത്തകരെ അറിയിച്ചതിനെ തുടർന്നാണ് പ്രവർത്തകർ പിൻമാറിയത്. അയ്യപ്പസേവാസമാജം താലൂക്ക് പ്രസിഡൻ്റ് കെ.ഹരികുമാർ, ശ്രീനിവാസൻ, അനോജ് കുമാർ, വിജയൻ ചേത്തക്കൽ, മുരളി മോതിരവയൽ, സതീഷ് കുമാർ എന്നിവർ നേതൃത്വം നല്കി. കഴിഞ്ഞ പത്തു വർഷം മുൻപ് ഇടത്താവള നിർമ്മാണത്തിനെ ഉപയോഗിച്ചിരുന്ന നിർമ്മാണ ഉപകരണങ്ങൾ കാടുമൂടിയ നിലയിലായിരുന്നു.

കോൺക്രീറ്റിംങ്ങ് മിക്സിങ്ങ്, യന്ത്രവും പൈലിംങ്ങ്, യന്ത്രവും മറ്റ് സാധനങ്ങളുമാണ് ഇവിടെ ഉണ്ടായിരുന്നത്. ഇടത്താവളത്തിലെ സാമിഗ്രികൾ, മുൻകരാറുകാരന്റെ ഉടമസ്ഥതയിൽ ഉള്ളതാണന്നും കരാറുകാരനെ മരാമത്ത് കെട്ടിടവിഭാഗം ടെർമ്മിനേറ്റ് ചെയ്തിരുന്നുയെന്നും മരാമത്തധികൃതർ പറഞ്ഞു. റാന്നി ഇടത്താവള നിർമ്മാണം അനിശ്ചിതത്തിലായിട്ട് 10 വർഷങ്ങളിലധിമായി. മുൻ വർഷങ്ങളിലെ പോലെ കഴിഞ്ഞ സീസൺ കാലയളവിലും റാന്നി എംഎൽഎ ജില്ലാ വികസന സമതി യോഗത്തിൽ ശബരിമല ഇടത്താവള നിർമ്മാണത്തിന് യോഗം വിളിക്കണമെന്ന് ആവിശ്യപ്പെട്ടതല്ലാതെ ഈ വർഷവും ഇതിൻ്റെ പ്രാരംഭ പ്രവർത്തനങ്ങൾ ഒന്നും നടന്നില്ല.

കഴിഞ്ഞ പത്ത് വർഷമായി ഓരോ വർഷവും തീർത്ഥാടന കാലത്ത് ഇടത്താവള നിർമ്മാണം ചർച്ചയിൽ വിഷയമാക്കുകയും തിരഞ്ഞെടുപ്പ് കാലത്ത് ഇടത്താവള നിർമ്മാണം നടപടിയായിയെന്ന് പറയുകയല്ലാതെ നടപ്പിലാക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. രണ്ടു വർഷം മുൻപ് പണികൾ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി മുൻ കരാറുകാരൻ ചെയ്ത ജോലികളുടെ പരിശോധന സർവ്വേ തുടങ്ങിയിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസ്ക് ധരിച്ചെത്തിയ ആൾ വൈറ്റിലയിൽ ജീവനക്കാരിയെ കബളിപ്പിച്ച് 6000 രൂപയുമായി മുങ്ങി

0
കൊച്ചി: കടയുടമയുടെ നിർദ്ദേശപ്രകാരമെന്ന് വിശ്വസിപ്പിച്ച് സ്ഥാപനത്തിലെത്തിയ മാസ്‌ക് ധരിച്ച അജ്ഞാതൻ സെയിൽസ്...

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്ന് ബിജെപി

0
ഡൽഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്ന് ബിജെപി. വിദ്യാര്‍ഥി-...

നെടുമങ്ങാട് ഒന്നര വയസുകാരനെ രണ്ടാനച്ഛൻ കൊലപ്പെടുത്തിയ കേസ് ; കുറ്റപത്രം ഉടൻ നൽകണം :...

0
തിരുവനന്തപുരം : നെടുമങ്ങാട് ഒന്നര വയസുകാരൻ അർഷിദിനെ രണ്ടാനച്ഛൻ കൊലപ്പെടുത്തിയ കേസിൽ...

വീടുകൾ പൂട്ടിയിട്ട് യാത്രചെയ്യുന്നവർക്ക് വലിയൊരാശ്വാസമായി കേരള പോലീസിന്റെ പോൽ-ആപ്പ്

0
തിരുവനന്തപുരം: അവധിക്കാലത്തോ മറ്റ് ആവശ്യങ്ങൾക്കോ വീടുകൾ പൂട്ടിയിട്ട് യാത്രചെയ്യുന്നവർക്ക് വലിയൊരാശ്വാസമാവുകയാണ് കേരള...