ആറന്മുള വള്ളസദ്യവഴിപാടിന് നാളെ തുടക്കം

For full experience, Download our mobile application:
Get it on Google Play

ആറന്മുള : ആറന്മുള വള്ളസദ്യവഴിപാടിന് നാളെ തുടക്കം. ജൂലൈ 13 മുതൽ ഒക്ടോബർ 2 വരെ നീണ്ടു നിൽക്കുന്ന വള്ളസദ്യ വഴിപാടിൽ ഇത് വരെ ഏകദേശം 400 വള്ളസദ്യകൾ ബുക്കിങ് ആയി കഴിഞ്ഞു. ആദ്യ ദിവസത്തെ വള്ളസദ്യ വഴിപാടിൽ കോഴഞ്ചേരി, തെക്കേമുറി, ളാക – ഇടയാറന്മുള, പൂവത്തൂർ പടിഞ്ഞാറ്, ഓതറ, കോടിയാട്ടുകര, വെൺപാല – കദളിമംഗലം എന്നി 7 പള്ളിയോടങ്ങളാണ് പങ്കെടുക്കുന്നത്. പള്ളിയോട സേവാസംഘം സംഘടിപ്പിക്കുന്ന വഞ്ചിപ്പാട്ട് സോപാനം ഓഗസ്റ്റ് 10 മുതൽ 30 വരെ ക്ഷേത്രസന്നിധിയിൽ നടക്കും.

സോപാനം മത്സരവിജയികൾക്ക് 52 പവൻ സ്വർണത്തിൽ നിർമ്മിച്ച വഞ്ചിപ്പാട്ട് സോപാനം എവറോളിങ് സുവർണ ട്രോഫിയും 25000 രൂപയും സമ്മാനമായി ലഭിക്കുന്നതാണ്. രണ്ടും മുന്നും സ്ഥാനക്കാർക്ക് യഥാക്രമം 15000 രൂപയും 10000 രൂപയും സമ്മാനമായി ലഭിക്കും. ഈ വർഷത്തെ അഷ്ടമിരോഹിണി വള്ളസദ്യ സെപ്റ്റംബർ 14ന് നടക്കും. ഭഗവാന്റെ ജന്മാഷ്ടമിനാളിൽ നടക്കുന്ന വിശ്വപ്രസിദ്ധമായ അഷ്ടമിരോഹിണി വള്ളസദ്യയിൽ 52 പള്ളിയോടകരക്കാരും ഭക്തജനങ്ങളും പങ്കെടുക്കും. ഭഗവാന്റെ തിരുമുറ്റത്ത് ജന്മഷ്ടമിദിനത്തിൽ പതിനായിരങ്ങൾക്ക് പിറന്നാൾസദ്യ വിളമ്പും.അതിന് മുന്നോടിയായി ചേനപ്പാടി കരക്കാരുടെ പാളതൈര് സമർപ്പണവും നടക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീടിന് സമീപത്തെ കിണറ്റില്‍ വീണു ; ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിക്ക് ജീവൻ നഷ്ടമായി

0
കോഴിക്കോട്: കൊയിലാണ്ടി ചെങ്ങോട്ടുകാവില്‍ വിദ്യാര്‍ത്ഥിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അഭയം...

സ്വകാര്യ ഹോട്ടലില്‍ യുവാക്കളെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ഒടുവില്‍ പോലീസ് കേസെടുത്തു

0
ആലപ്പുഴ: തിരുവോണനാളില്‍ ആലപ്പുഴ നഗരത്തിലെ സ്വകാര്യ ഹോട്ടലില്‍ യുവാക്കളെ ക്രൂരമായി മര്‍ദിച്ച...

സ്വകാര്യ ബസില്‍ നിന്ന് പുറത്തേക്ക് വീണ് വയോധികക്ക് സാരമായ പരിക്ക്

0
കോഴിക്കോട്: ബസ് പൂര്‍ണമായും നിര്‍ത്തുന്നതിന് മുന്‍പ് ഓട്ടോമാറ്റിക് ഡോര്‍ തുറന്നതിനെ തുടര്‍ന്ന്...

ഥാർ തല്ലിത്തകർത്ത് റിസോര്‍ട്ട് നടത്തിപ്പുകാരനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചു ; പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾകൂടി...

0
തിരുവനന്തപുരം: വെള്ളറടയിലെ റിസോര്‍ട്ട് ന‌ടത്തിപ്പുകാരനായ ആര്യനാട് ശ്യാമിനെ ആക്രമിച്ച് തട്ടിക്കൊണ്ടു പോകാന്‍...