നവകേരളസദസിനായി ആറന്മുള മണ്ഡലം ഒരുങ്ങി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സംസ്ഥാനസര്‍ക്കാരിന്റെ വികസനക്ഷേമപദ്ധതികള്‍ വിശദീകരിക്കാനും ജനകീയപ്രശ്നങ്ങള്‍ ചോദിച്ചറിയാനും മുഖ്യമന്ത്രി പിണറായി വിജയനും 20 മന്ത്രിമാരും ജനങ്ങള്‍ക്കു മുന്നിലെത്തുന്ന നവകേരളസദസ്സിനായി ആറന്മുള മണ്ഡലം ഒരുങ്ങി കഴിഞ്ഞുവെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. നവകേരളസദസുമായി ബന്ധപ്പെട്ട് മണ്ഡലത്തിലെ ഒരുക്കങ്ങള്‍ അവലോകനം ചെയ്യുന്നതിനായി ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൃത്യമായ ഒരുക്കങ്ങളും മികച്ച പങ്കാളിത്തവും ഉറപ്പാക്കണം. ആറന്മുള മണ്ഡലത്തിലെ സദസ് വിജയിപ്പിക്കുന്നതിന് നിരന്തരമായ പരിശ്രമം വേണമെന്നും അദ്ദേഹം പറഞ്ഞു.

ഡിസംബര്‍ 17 ന് രാവിലെ പത്തനംതിട്ട സെന്റ് സ്റ്റീഫന്‍സ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പ്രഭാതയോഗത്തില്‍ സമൂഹത്തിന്റെ വിവിധ മേഖലയിലെ പ്രമുഖരുമായി മുഖ്യമന്ത്രിയും മന്ത്രിമാരും സംവദിക്കും. തുടര്‍ന്ന് പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ മുഖ്യമന്ത്രി മാധ്യമങ്ങളെ അഭിസംബോധന ചെയ്യും. ജില്ലാ സ്റ്റേഡിയത്തില്‍ രാവിലെ ഒന്‍പത് മുതല്‍ 11 വരെ കലാപരിപാടികള്‍ അരങ്ങേറും. നിവേദനം സ്വീകരിക്കുന്ന കൗണ്ടറുകള്‍ രാവിലെ എട്ട് മുതല്‍ പ്രവര്‍ത്തിക്കും. ഭിന്നശേഷിക്കാര്‍ , സ്ത്രീകള്‍, മുതിര്‍ന്ന പൗരന്മാര്‍, പൊതുവായവ എന്നിങ്ങനെ വെവ്വേറെ കൗണ്ടറുകള്‍ സജ്ജീകരിക്കും. ജനങ്ങളുമായി സംവദിക്കുന്ന വീട്ടുമുറ്റസദസുകള്‍ ആറന്മുള മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളും പൂര്‍ത്തിയാക്കി. മുഖ്യമന്ത്രിയുടെ ക്ഷണക്കത്ത്, നവകേരളം നവലോകമുദ്രകള്‍ എന്ന പേരിലുള്ള ബ്രോഷര്‍ തുടങ്ങിയവ വീട്ടുമുറ്റ സദസ്സുകളിലുടെ ഓരോ കുടുംബങ്ങളിലേക്കും എത്തിച്ചു.

13, 14 തീയതികളില്‍ മണ്ഡലത്തിലെ പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ വിളംബരഘോഷയാത്രകള്‍ ഓരോ പഞ്ചായത്തുകളിലുമായി സംഘടിപ്പിക്കും. 15 ന് വൈകിട്ട് നാല് മണിക്ക് സെന്റ് പീറ്റേഴ്‌സ് ജംഗ്ഷന്‍ മുതല്‍ അബാന്‍ ജംഗ്ഷന്‍ വരെ വിളംബരഘോഷയാത്ര സംഘടിപ്പിക്കും. സദസ് നടത്തിപ്പിനായുള്ള ഒരുക്കങ്ങള്‍ ജില്ലാ സ്റ്റേഡിയത്തില്‍ പൂര്‍ത്തിയാക്കി വരികയാണ് ടോയ്‌ലെറ്റുകള്‍, കുടിവെള്ളം തുടങ്ങിയവ സ്റ്റേഡിയത്തില്‍ ഉറപ്പാക്കും. ഹരിതകര്‍മ്മസേനയുടെ നേതൃത്വത്തില്‍ ജില്ലാ സ്റ്റേഡിയം വൃത്തിയാക്കും. നഗരസഭാധ്യക്ഷന്‍ അഡ്വ. ടി സക്കീര്‍ ഹുസൈന്‍, അഡിഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ബി രാധാകൃഷ്ണന്‍, ജനപ്രതിനിധികള്‍, തദ്ദേശസ്ഥാപനപ്രതിനിധികള്‍, വിവിധ വകുപ്പുദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മല്ലപ്പള്ളിയില്‍ ഫയര്‍ ഫോഴ്സ് യൂണിറ്റ് ഉടന്‍ യാഥാര്‍ധ്യമാകും ; അഡ്വ. വര്‍ഗീസ്‌ മാമ്മന്‍ എം.എല്‍.എ

0
തിരുവല്ല: തിരുവല്ല നിയോജക മണ്ഡലത്തിലെ മല്ലപ്പള്ളിയിലെ ജനങ്ങളുടെ കാലങ്ങളായുള്ള ആവശ്യങ്ങളില്‍ ഒന്നായ മല്ലപ്പള്ളി...

ഹരിപ്പാട്ട് പത്താം ക്ലാസുകാരിയെ ബന്ധുക്കള്‍ പീഡനത്തിന് ഇരയാക്കി ; രണ്ടുപേര്‍ അറസ്റ്റില്‍ ; രണ്ടുപേര്‍...

0
ആലപ്പുഴ : ഹരിപ്പാട്ട് പതിനഞ്ചുവയസുകാരി പീഡനത്തിന് ഇരയായി. മൂന്ന് ബന്ധുക്കള്‍ ഉള്‍പ്പടെ...

ശബരിമല ശ്രീകോവിലിന് മുകളിലെ അസാധാരണ നിറവ്യത്യാസം ; സ്വർണം പൊതിഞ്ഞ മേൽക്കൂരയിൽ വീണത് നെയ്യ്...

0
പത്തനംതിട്ട : ശബരിമലയിലെ സ്വർണ്ണം പൊതിഞ്ഞ ശ്രീകോവിലിന്റെ മുകളിൽ അസാധാരണമായ...

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ; വൈകീട്ട് ആറുമുതല്‍ രാത്രി പന്ത്രണ്ടുവരെ

0
തിരുവനന്തപുരം : സംസ്ഥാനത്ത് വൈകീട്ട് ആറ് മുതല്‍ രാത്രി പന്ത്രണ്ട് മണിവരെ...