കോഴഞ്ചേരി : ആറന്മുള നിയോജക മണ്ഡലത്തിലെ മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പാ പദ്ധതിയുടെ വിതരണോദ്ഘാടനം വീണാ ജോര്‍ജ് എം.എല്‍.എ നിര്‍വഹിച്ചു. കോഴഞ്ചേരി ഗ്രാമപഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ കോഴഞ്ചേരി സി.ഡി.എസ് കൃപ അയല്‍ക്കൂട്ടത്തിന് വായ്പാ സഹായം നല്‍കിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.
മണ്ഡലത്തില്‍ 19.25 കോടി രൂപയാണു മുഖ്യമന്ത്രിയുടെ സഹായഹസ്തമായി അനുവദിച്ചിരിക്കുന്നത്. കോഴഞ്ചേരി, മല്ലപ്പുഴശേരി, ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തുകളില്‍ 1.10 കോടി രൂപ വീതവും നാരാങ്ങാനം, ഇലന്തൂര്‍, ചെന്നീര്‍ക്കര, ഓമല്ലൂര്‍, തോട്ടപ്പുഴശേരി, മെഴുവേലി, കോയിപ്രം ഗ്രാമപഞ്ചായത്തുകളില്‍ 1.50 കോടി രൂപ വീതവും പത്തനംതിട്ട നഗരസഭയ്ക്കും ആറന്മുള ഗ്രാമപഞ്ചായത്തിനും 1.90 കോടി രൂപ വീതവും കുളനട ഗ്രാമപഞ്ചായത്തിന് 1.65 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.
കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ശ്യാം മോഹന്‍, പഞ്ചായത്ത് സെക്രട്ടറി ഷാജി എ.തമ്പി, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ക്രിസ്റ്റഫര്‍ ദാസ്, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലത ചെറിയാന്‍, ബ്ലോക്ക് പഞ്ചായത്തംഗം ബിജിലി പി ഈശോ, വാര്‍ഡ് മെമ്പര്‍ അഡ്വ.ശ്രീരാജ്, കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ കെ.വിധു, എ.ഡി.എം.സി മണികണ്ഠന്‍, സെന്‍ട്രല്‍ ബാങ്ക് മാനേജര്‍, സി.ഡി.എസ് ചെയര്‍ പേഴ്‌സണ്‍, അക്കൗണ്ടന്റ് എന്നിവര്‍ പങ്കെടുത്തു.