ആറന്മുളയില്‍ നിന്ന് കാണാതായ യുവതി കള്ളപ്പേരില്‍ കോട്ടയത്ത് ; തുമ്പായത് നരബലിക്കേസ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ആറന്മുളയില്‍നിന്ന് അഞ്ചുവര്‍ഷത്തിനു മുമ്പ് കാണാതായ യുവതിയെ പോലീസ് കണ്ടെത്തി. 26കാരിയായ ക്രിസ്റ്റീനാളിനെയാണ് കോട്ടയം കൊടുങ്ങൂരില്‍ നിന്ന് കണ്ടെത്തിയത്. മറ്റൊരു പേരില്‍ ഒരു യുവാവിനോടൊപ്പം താമസിക്കുകയായിരുന്നു യുവതി. ആറന്മുള തെക്കേമലയില്‍ ഭര്‍ത്താവും കുട്ടികളുമൊത്ത് താമസിക്കുന്നതിനിടെയാണ് ഇവരെ കാണാതായത്. അടുത്തിടെ ഇലന്തൂര്‍ നരബലിക്കേസുമായി ബന്ധപ്പെട്ട് ആറന്മുള പോലീസ് നടത്തിയ പുനരന്വേഷണത്തിലാണ് യുവതിയെ കണ്ടെത്താനായത്.

2017 ജൂലായ് മാസമാണ് ക്രിസ്റ്റീനാളിനെ കാണാതായത്. പോലീസില്‍ പരാതി നല്‍കിയെങ്കിലും വിവരമൊന്നും ലഭിച്ചിരുന്നില്ല. നരബലി കേസിന് ശേഷം സമീപ പ്രദേശങ്ങളില്‍ നിന്ന് കാണാതായ സ്ത്രീകളുടെ വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ഈ അന്വേഷണമാണ് യുവതിയിലേക്ക് എത്തിയത്. നാടുവിട്ട ഇവര്‍ ബംഗളൂരുവിലേക്കാണ് പോയതെന്നും അവിടെ ഒരു വര്‍ഷം ഹോം നഴ്സായി ജോലി ചെയ്‌തെന്നും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. പിന്നീടാണ് ഇവര്‍ കോട്ടയത്തേക്ക് എത്തിയത്. ബന്ധുക്കളുമായി യാതൊരു ബന്ധവും പുലര്‍ത്താത്തത് അന്വേഷണത്തിലും തിരിച്ചടിയായിരുന്നു.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  94473 66263 / 0468 233 3033/ 295 3033 / mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എച്ച്1എൻ1 പടരുന്നു: പാലക്കാട് ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചു

0
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട്...

പാസ്‌പോർട്ട് പൗരത്വത്തിനുള്ള ആധികാരിക രേഖയല്ല; വിദേശകാര്യ മന്ത്രാലയം

0
ന്യൂഡല്‍ഹി: പാസ്‌പോർട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും...

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...