കുഴിച്ചെടുത്ത മൃതദേഹ ഭാഗങ്ങൾ റോസ്︋ലിയുടെതല്ല ; നരബലി കേസിൽ നിർണ്ണായക വഴിത്തിരിവ്

For full experience, Download our mobile application:
Get it on Google Play

ഇലന്തൂര്‍ : നരബലിക്കേസില്‍ നിർണ്ണായക നീക്കവുമായി അന്വേഷണ സംഘം. റോസ്︋ലിയുടെതെന്നു പറഞ്ഞ് കണ്ടെത്തിയ മൃതദേഹ ഭാഗങ്ങൾ തിരിച്ചറിയാൻ കഴിയാത്തതും മുഖ്യപ്രതി ഷാഫിയുടെ മൊഴിയില്‍ പൊരുത്തക്കേടുകൾ കണ്ടെത്തിയതുമാണ് അന്വേഷണ സംഘത്തെ പുതിയ നീക്കങ്ങളിലേക്ക് എത്തിച്ചിരിക്കുന്നത്. കേസിലെ ഒന്നാംപ്രതി മുഹമ്മദ്‌ ഷാഫിയെ അന്വേഷണസംഘം വീണ്ടും കസ്‌റ്റഡിയില്‍ വാങ്ങാനാണ് നീക്കം നടക്കുന്നത്. ഷാഫി കൂടുതല്‍ പേരെ വകവരുത്തിയിട്ടുണ്ടെന്ന സൂചനകളുടെ അടിസ്‌ഥാനത്തിലാണ് അന്വേഷണ സംഘത്തിൻ്റെ നിർണ്ണായക നീക്കം. ഈ സംശയം മുൻനിർത്തിയാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നതും.

വീട്ടുവളപ്പിൽ നിന്നും കുഴിച്ചെടുത്ത ശരീരഭാഗങ്ങളിൽ ചിലത് പത്മയുടേതാണെന്നു തിരിച്ചറിഞ്ഞതായി പോലീസ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ റോസിലിയുടേതെന്നു വ്യക്‌തമാകുന്ന യാതൊന്നും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. അതിനുപിന്നാലെയാണ് മറ്റാരെങ്കിലും നരബലിക്ക് ഇരയായിട്ടുണ്ടോ എന്ന അന്വേഷണം നടത്താൻ പോലീസ് തീരുമാനിച്ചത് ഇതുസംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അറിയാനാണ് ഷാഫിയെ കസ്റ്റഡിയിൽ വാങ്ങാൻ നീക്കം നടക്കുന്നത്. കുഴിച്ചെടുത്തവയിൽ റോസിലിയുടേയോ പത്മയുടേയോ അല്ലാത്ത ശരീരഭാഗങ്ങളുണ്ടെന്നു തെളിഞ്ഞാല്‍ അന്വേഷണം കൂടുതല്‍ സങ്കീര്‍ണ്ണമാകുമെന്ന് ഉറപ്പാണ്. എന്നാല്‍ മറ്റാരെയും തങ്ങളുടെ വീട്ടില്‍വെച്ചു കൊല ചെയ്‌തിട്ടില്ലെന്ന് ഭഗവല്‍ സിങ്ങും ലൈലയും പോലീസിന് മൊഴി നൽകിയിരുന്നു. എന്നാൽ പോലീസ് അത് വിശ്വസിച്ചിട്ടില്ല.

പത്മകൊലക്കേസില്‍ കടവന്ത്ര പോലീസിനു 12 ദിവസത്തെയും റോസിലിന്‍ കൊലക്കേസില്‍ കാലടി പോലീസിനു ഏഴു ദിവസത്തെയും കസ്‌റ്റഡിയാണു കോടതി അനുവദിച്ചത്‌. 15 ദിവസം വരെ പ്രതികളെ പോലീസിനു കസ്‌റ്റഡിയില്‍ വെയ്‌ക്കാം. ഷാഫിയെ മാത്രം വീണ്ടും കസ്‌റ്റഡിയില്‍ വാങ്ങാനാണു അന്വേഷണ സംഘത്തിൻ്റെ നീക്കം. ഡിഎന്‍എ- ഫിംഗര്‍ പ്രിന്റ്‌ റിപ്പോര്‍ട്ട്‌ ലഭിച്ചശേഷം ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കും. 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം നല്‍കാനാണു ശ്രമം. അതിനു മുമ്പായി ഡിഎന്‍എ പരിശോധനയുടെ പ്രഥമിക റിപ്പോര്‍ട്ട്‌ നല്‍കണമെന്നു പോലീസ്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദേശീയപതാകയെ അനാദരിച്ച് ബിജെപി പ്രവര്‍ത്തകര്‍ ; കേസെടുത്ത് ബാലരാമപുരം പോലീസ്

0
തിരുവനന്തപുരം: ബാലരാമപുരത്ത് ദേശീയ പതാകയെ അനാദരിച്ചതിന് ബിജെപി പ്രവർത്തർക്കെതിരെ കേസ്. ബിജെപി...

ഡൽഹി മദ്യനയക്കേസ് : കെജ്‌രിവാളിനെ വെറുതേവിട്ടതിനെതിരായ സി.ബി.ഐ. ഹർജി ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും

0
ന്യൂഡൽഹി : മദ്യനയക്കേസിൽ, ആം ആദ്മി പാർട്ടി നേതാക്കളായ അരവിന്ദ് കെജ്‌രിവാൾ,...

റവന്യൂ സേവനങ്ങൾക്ക് സമഗ്ര ഡിജിറ്റൽ സംവിധാനം ; സാങ്കേതികമാറ്റത്തിന് 20 കോടി

0
കോട്ടയം : റവന്യൂ ഭരണസംവിധാനത്തിൽ വൻ സാങ്കേതികമാറ്റത്തിന് വഴിയൊരുങ്ങുന്നു. ഭൂമിയുമായി ബന്ധപ്പെട്ട...

‘ഓണക്കാലത്ത് മയക്കുമരുന്നും കഞ്ചാവും കേരളത്തിലെത്തിക്കാൻ അനുവദിക്കില്ല : ആഭ്യന്തര മന്ത്രി

0
തിരുവനന്തപുരം : ഓണക്കാലത്ത് മയക്കുമരുന്നും കഞ്ചാവും ഒഴുക്കാൻ അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ്...