അഞ്ചുവയസ്സുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ 44 കാരനെ ആറന്മുള പോലീസ് അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അഞ്ചുവയസ്സുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ 44 കാരനെ ആറന്മുള പോലീസ് അറസ്റ്റ് ചെയ്തു. കോന്നി ഐരവണ്‍ പൊണ്ണനാംകുഴി സാബു മാത്യ(44) ആണ് പിടിയിലായത്. ഈ വര്‍ഷം ജനുവരി ഒന്നിനും ഏപ്രില്‍ അഞ്ചിനുമിടയില്‍ കുട്ടിയുടെ വീട്ടില്‍ വെച്ചാണ് സംഭവം നടന്നത്. അഞ്ചിന് ജില്ലാ പോലീസ് ഇ ആര്‍ എസ് എസ് കണ്‍ട്രോള്‍ റൂമില്‍ നിന്നും ലഭിച്ച വിവരം അനുസരിച്ച് പത്തനംതിട്ട പോലീസ് കുട്ടിയുടെ വീട്ടിലെത്തി വിവരം അന്വേഷിച്ചിരുന്നു. തുടര്‍ന്ന് കുട്ടിയെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെത്തിച്ച് പരിശോധനയ്ക്ക് വിധേയയാക്കി. ലൈംഗികാതിക്രമത്തിന് കുട്ടി ഇരയായതായി തെളിഞ്ഞതിനെ തുടര്‍ന്ന് പത്തനംതിട്ട ജില്ലാ ക്രൈം ബ്രാഞ്ച് എസ് ഐ കെ എസ് ധന്യ ആശുപത്രിയിലത്തി കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തി.

ഇതിന്റെ അടിസ്ഥാനത്തില്‍ ആറന്മുള പോലീസ് പ്രതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഇത് സംബന്ധിച്ച് പത്തനംതിട്ട ശിശുക്ഷേമസമിതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. പിന്നീട് കുട്ടിയുടെ മെഡിക്കല്‍ പരിശോധന നടത്തിക്കുകയും പത്തനംതിട്ട ജെ എഫ് എം ഒന്ന് കോടതിയില്‍ മൊഴി രേഖപ്പെടുത്തുന്നതിന് അപേക്ഷ സമര്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന് പ്രതിക്ക് വേണ്ടി നടത്തിയ തെരച്ചിലില്‍ ഉടനടി ഇയാളെ കസ്റ്റഡിയിലെടുത്തു. സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിച്ച ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുനാഗപ്പള്ളിയിൽ ബിവറേജസിൽ മദ്യത്തിന് കൈക്കൂലി വാങ്ങിയെന്ന് പരാതിയില്‍ നടപടി

0
കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയിൽ ബിവറേജസിൽ മദ്യത്തിന് കൈക്കൂലി വാങ്ങിയെന്ന് പരാതിയില്‍ നടപടി....

മല്ലികാർജുൻ ഖാർഗെയ്ക്കെതിരെ ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ നടന്നത് ജാതീയമായ അധിക്ഷേപമാണെന്നും വിഷയത്തിൽ പ്രധാനമന്ത്രി മാപ്പ് പറയണമെന്നും...

0
മലപ്പുറം: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കെതിരെ ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ നടന്നത് ജാതീയമായ...

ക്ഷേത്ര ദർശനത്തിനിടെ പോലീസുകാരിയുമായി വാക്കുതർക്കം; എംഎൽഎയുടെ മകൾ മർദ്ദിച്ചെന്ന പരാതിയിൽ അന്വേഷണം

0
ബംഗളൂരു: കർണാടകയിൽ പൊലീസുകാരിയെ ബിജെപി എംഎൽഎയുടെ മകൾ മർദ്ദിച്ചതായി പരാതി. മാണ്ഡ്യ...

സിബിഐയുടെ പേരിൽ വ്യാജ ഭീഷണി; ഡിജിറ്റൽ അറസ്റ്റിൽപ്പെട്ട് മുൻ ജഡ്ജിക്ക് നഷ്ടമായത് രണ്ടര കോടി

0
ജയ്പൂര്‍: ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിന് ഇരയായി 90 കാരനായ മുന്‍ ജഡ്ജിയും....