പായല്‍ പിടിച്ചും കാട് മൂടിയും ആറാട്ട്‌ചിറ

For full experience, Download our mobile application:
Get it on Google Play

പള്ളിക്കൽ : ആറാട്ടുചിറ  മുഴവൻ പായൽപിടിച്ച്  നാശാവസ്ഥയിലാണ്. ചിറയുടെ അരികുകളാകട്ടെ കാടുകയറിയ നിലയിലും. ചിറയിലെ ഒരുതുള്ളി വെള്ളംപോലും കാണാൻ പറ്റാത്ത നിലയിൽ പായൽമൂടി കിടക്കുകയാണ്.  വെള്ളത്തിന്റെ ആഴം മനസ്സിലാക്കാതെ കുട്ടികൾ ചിറയിൽ ഇറങ്ങിയാൽ അപകടത്തിൽ പ്പെടുമെന്നുറപ്പാണെന്നും നാട്ടുകാർ വ്യക്തമാക്കുന്നു. സംസ്ഥാന ഹരിതമിഷന്റെ പദ്ധതി പ്രകാരം ആറാട്ടുചിറയുടെ അതിരുകൾ പച്ചത്തുരുത്തായി മാറ്റാൻ വർഷങ്ങൾക്കുമുമ്പ് ഒരു പദ്ധതി നടപ്പാക്കിയിരുന്നു. ചിറയിലെ പായൽ വാരി ചുറ്റിനും മരങ്ങളും ഔഷധച്ചെടികളും നട്ടു പിടിപ്പിച്ചാണ് ചിറ പച്ചത്തുരുത്താക്കി മാറ്റാൻ ശ്രമിച്ചത്.

ഇതിനായി സീതപ്പഴം, ഞാവൽ, മാതളം, നാരകം, മുള തുടങ്ങിയവയുടെ പത്തോളം തൈകൾ വീതം ചുറ്റിനും വെച്ചുപിടിപ്പിച്ചു. കൂടാതെ പച്ചത്തുരുത്ത് എന്നൊരു ബോർഡുംവെച്ചു. അന്ന് നട്ട തൈകൾ പലതും സംരക്ഷണമില്ലാതെ നശിച്ചു. ബാക്കിയുള്ളത് നാൽക്കാലികൾ തിന്നു. ഇത് തടയാൻ ലക്ഷങ്ങൾ മുടക്കി ചിറയ്ക്കുചുറ്റും സംരക്ഷണവേലി കെട്ടി. ഈ വേലിക്കുമുകളിലൂടെ കാട് വളർന്നു. ചിറയുടെ കരയിൽ പള്ളിക്കൽ പഞ്ചായത്ത് പച്ചത്തുരുത്ത് എന്ന ഒരു ബോർഡ് വെച്ചിട്ടുണ്ട്. ഇതാണ് ഇവിടെ വരുന്നവർക്ക് പച്ചത്തുരുത്താണ് എന്ന് മനസ്സിലാക്കാനുള്ള ഏക ആശ്രയം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...