പാലക്കാട് നിർഭയ കേന്ദ്രത്തിൽ നിന്നും പെൺകുട്ടികളെ കാണാതായ സംഭവം ; തെരച്ചിൽ ഊർജിതമാക്കി പോലീസ്

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: നിർഭയ കേന്ദ്രത്തിൽ നിന്നും കാണാതായ 3 പെൺകുട്ടികൾക്കായുള്ള തെരച്ചിൽ ഊർജിതമാക്കിയതായി പാലക്കാട് എസ് പി ആർ. ആനന്ദ്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. കുട്ടികൾ എവിടെയൊക്കെ പോയി എന്ന കാര്യം വ്യക്തമായിട്ടുണ്ടെന്നും രാവിലെ പ്രത്യേക റിവ്യൂ മീറ്റിങ്ങ് നടത്തി പുരോഗതി വിലയിരുത്തിയെന്നും എസ് പി പറഞ്ഞു. മൂന്ന് ദിവസം മുമ്പും ഈ കുട്ടികളെ കാണാതായിരുന്നു. തുടർന്ന് കണ്ടെത്തി സഖി സെന്ററിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. അന്വേഷണത്തിന് നാല് സംഘങ്ങൾക്ക് രൂപം നൽകി.

പാലക്കാട് ടൗൺ സൗത്ത് ഇൻസ്പെക്ടറുടെ നേതൃത്വത്തിലാണ് സംഘം പരിശോധന നടത്തുന്നത്.  ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, കുട്ടികൾ താമസിച്ചിരുന്ന സ്ഥാപനത്തിന് സമീപത്തെ കടകളിലെയും വീടുകളിലെയും സിസിടിവി ദൃശ്യങ്ങൾ എന്നിവ ശേഖരിച്ചാണ് അന്വേഷണം ഊർജിതമാക്കിയിരിക്കുന്നത്. ഇന്ന് രാവിലെയാണ് നിർഭയ കേന്ദ്രത്തിൽ നിന്നും 3 പെൺകുട്ടികളെ കാണാതാകുന്നത്. ഇവരിൽ 2 പേർക്ക് 17 വയസും ഒരാൾക്ക് 14 വയസുമാണ് പ്രായം. ഒരാൾ പോക്സോ അതിജീവിതയുമാണ്. കേന്ദ്രത്തിലെ സുരക്ഷാ ജീവനക്കാരുടെ കണ്ണ് വെട്ടിച്ച് മുറികളിൽ നിന്നും പുറത്ത് ചാടുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി പ്രവർത്തിച്ച ബാറും കള്ളുഷാപ്പും പൂട്ടിച്ച് വിജിലൻസ്

0
കോട്ടയം: വിജിലൻസ് ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധനയിൽ കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി...

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...

​’അമേരിക്കയിലായിരുന്നെങ്കിൽ ലക്ഷങ്ങൾ മുടക്കേണ്ടി വന്നേനെ’; ഗ്രാമീണ സർക്കാർ ആശുപത്രിയിലെ സൗജന്യ ചികിത്സയെ പുകഴ്ത്തി വിദേശ...

0
ഡൽഹി: ഇന്ത്യയിലെ ഗ്രാമീണ മേഖലയിലുള്ള സർക്കാർ ആശുപത്രിയിൽ സൗജന്യമായി ചികിത്സ ലഭിച്ചതിന്‍റെ...

ഉത്തരാഖണ്ഡ് ജലവൈദ്യുത പദ്ധതി അപകടം; കാണാതായവർക്കായുള്ള തിരച്ചിൽ തുടരുന്നു, മരണസംഖ്യ എട്ടിലെത്തി

0
ഡെറാഡൂൺ: ഉത്തരാഖണ്ഡ് ചമോലിയിലെ ജലവൈദ്യുത പദ്ധതി തുരങ്കത്തിലുണ്ടായ അപകടത്തിൽ മരണസംഖ്യ എട്ടായി....