പരിശീലനത്തിനിടെ 15 സെന്റിമീറ്റര്‍ നീളമുള്ള അമ്പ് 12 കാരിയുടെ തോളില്‍ തുളച്ചു കയറി ; നീക്കം ചെയ്തത് ഒരു ദിവസത്തിനു ശേഷം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: പരിശീലനത്തിനിടെ 15 സെന്റിമീറ്റര്‍ നീളമുള്ള അമ്പ് 12 കാരിയുടെ തോളില്‍ തുളച്ചു കയറി. അസം സ്വദേശിനിയായ ശിവാംഗിനി ഗോഹൈനിന്റെ തോളിലാണ് മറ്റൊരു താരത്തിന്റെ അമ്പ് തുളച്ചുകയറിയത്. ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ നടന്ന ശസ്ത്രക്രിയയിലാണ് ഇരുമ്പു കഷണം നീക്കം ചെയ്തത്.

തോളെല്ലിലൂടെ തുളച്ചുകയറിയ അമ്പ് കഴുത്തിനും ശ്വാസകോശത്തിനും പരിക്കേല്‍പ്പിച്ചു. തലച്ചോറിലേക്ക് രക്തമെത്തിക്കുന്ന ധമനിയേയും ബാധിച്ചു. മൂന്നരമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ സങ്കീര്‍ണമായിരുന്നുവെന്നും നില ഭേദപ്പെട്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. അസമിലെ ദിബ്രുഗഡ് ജില്ലയിലെ ചാബുവയില്‍ സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള രക്ഷാദേവി രാസിവാസിയ കോളേജിലെ പരിശീലന കേന്ദ്രത്തില്‍ വെച്ച് ബുധനാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. തോളില്‍ അമ്പ് തറച്ച് ഒരു ദിവസത്തിനു ശേഷമാണ് അത് നീക്കം ചെയ്തത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കേന്ദ്രം ഉറപ്പുകൾ പാലിച്ചില്ല ; കർഷകര്‍ വീണ്ടും തെരുവിലേക്ക് ; രാജ്യവ്യാപക പ്രക്ഷോഭത്തിന് കിസാൻ...

0
ദില്ലി: കേന്ദ്ര സര്‍ക്കാരിനെ കടുത്ത സമ്മര്‍ദ്ദത്തിലാക്കിയ കര്‍ഷക പ്രക്ഷോഭത്തിന് പിന്നാലെ സംയുക്ത...

ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞു ; ഇന്ധനവില കുറയുമോയെന്ന് ഉറ്റുനോക്കി വിപണി

0
ദില്ലി: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാനും ഹോർമുസ് കടലിടുക്ക് തുറക്കാനുമായി അമേരിക്കയും ഇറാനും...

അവയവ കച്ചവടം : സംസ്ഥാനത്ത് അഞ്ചിടങ്ങളിൽ ഇഡി പരിശോധന

0
കൊച്ചി: സംസ്ഥാനത്ത് അവയവ കച്ചവടത്തിൽ അഞ്ചിടങ്ങളിൽ ഇഡി പരിശോധന. കൊച്ചിയിലെ പ്രധാന...

തമിഴ്നാട്ടിൽ നീറ്റ് ഉദ്യോഗാർത്ഥി ആത്മഹത്യ ചെയ്തു

0
കോയമ്പത്തൂ‍ർ: തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ നീറ്റ് ഉദ്യോഗാർത്ഥി ആത്മഹത്യ ചെയ്തു. കോവൈപുതുരിലെ പാർക്ക്...