പുറമറ്റത്ത് ആര്‍ദ്രം ജനകീയ ക്യാമ്പയിന്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പുറമറ്റം ഗ്രാമ പഞ്ചായത്തിന്റെയും പി.എച്ച്.സിയുടേയും നേതൃത്വത്തില്‍ ആര്‍ദ്രം ജനകീയ ക്യാമ്പയിന്‍ നടന്നു. പുറമറ്റം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വിനീത് കുമാര്‍ ഉദ്ഘാടനം ചെയ്ത പരിപാടിയുടെ ഭാഗമായി നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്വം എന്ന മുദ്രാവാക്യവുമായി ജനകീയ റാലിയും നടന്നു. ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, വെണ്ണിക്കുളം സെന്റ് ബഹനാന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, ആശാ പ്രവര്‍ത്തകര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ റാലിയില്‍ പങ്കെടുത്തു.

ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രജനി ജയരാജന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൂസന്‍ ജോര്‍ജ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ജിജി മാത്യു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റെനി സനല്‍, ഈപ്പന്‍ പോള്‍, മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ പ്രേമാ ജോര്‍ജ്, പ്രദീപ് ബി. പിള്ള, ശ്രീലത, മായ, അമ്പിളി, കവിത, സൂസന്‍ ഐസക് എന്നിവര്‍ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെച്ചൂച്ചിറ കൃഷിഭവനിലെ കർഷക ചന്തയ്ക്ക് തുടക്കമായി

0
റാന്നി : വെച്ചൂച്ചിറ കൃഷിഭവനിലെ കർഷക ചന്ത 2026 തുടക്കമായി. വെച്ചൂച്ചിറ...

മോഡിഫൈഡ് വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ പേരില്‍ അനുമതി നല്‍കാനാവില്ലെന്ന് ഹൈക്കോടതി

0
കൊച്ചി: നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ (മോഡിഫൈഡ്) വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ...

പിണറായി പറഞ്ഞത് പച്ചക്കള്ളമാണെന്ന് നേരത്തെ തന്നെ താൻ സഭയിൽ പറഞ്ഞിട്ടുണ്ടെന്ന് മാത്യു കുഴൽനാടൻ എംഎൽഎ

0
ഇടുക്കി: പിണറായി പറഞ്ഞത് പച്ചക്കള്ളമാണെന്ന് നേരത്തെ തന്നെ താൻ സഭയിൽ പറഞ്ഞിട്ടുണ്ടെന്ന്...