ട്രെയിനുകള്‍ക്ക് നേരെയുള്ള കല്ലേറും ആക്രമണങ്ങളും കൈവിട്ട കുസൃതികള്‍ മാത്രമോ ; പരിഹാരം എന്ത്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഇന്ത്യയില്‍ ഏറ്റവും അധികം ആളുകള്‍ ഗതാഗതത്തിനായി തെരഞ്ഞെടുക്കുന്ന ഒരു മാര്‍ഗമാണ് റെയില്‍വേ. അതുകൊണ്ടുതന്നെ ഒരുകാലത്ത് ലോകത്തിലെ ഏറ്റവും വലിയ തൊഴില്‍ദാതാവ് കൂടിയായിരുന്ന ഇന്ത്യന്‍ റെയില്‍വേ. മാത്രമല്ല, ഏറ്റവും സുരക്ഷിത യാത്രാമാര്‍ഗമെന്ന നിലയില്‍ കൂടിയാണ് ആളുകള്‍ ട്രെയിനുകളെ നോക്കി കാണുന്നത്. എന്നാല്‍ നിലവില്‍ മറ്റ് യാത്രാമാര്‍ഗങ്ങളെ അപേക്ഷിച്ച് ജനങ്ങള്‍ ട്രെയിനില്‍ യാത്ര ചെയ്യാന്‍ ഭയപ്പെടുകയാണ്. ട്രെയിനുകള്‍ക്ക് നേരെ തീവെയ്‌ക്കുന്നതും ട്രെയിനിനകത്തെ ആക്രമണങ്ങളും ഉള്‍പ്പെടെ നിലവില്‍ ട്രെയിനുകള്‍ക്ക് നേരെയുള്ള കല്ലേറ് കൂടി വര്‍ധിച്ചതോടെ ജനങ്ങള്‍ പരിഭ്രാന്തരായിരിക്കുകയാണ്. സാങ്കേതിക തകരാറുകള്‍ മൂലം തീപിടിത്തം ഉണ്ടാകുന്നത് പോലുള്ള അപകടങ്ങള്‍ക്ക് പുറമെയാണിത്.

രാജ്യത്ത് എല്ലായിടത്തും ഇത്തരം പ്രവണതകള്‍ ദിനംപ്രതി വര്‍ധിക്കുന്നുവെന്ന് മാധ്യമ വാര്‍ത്തകള്‍ അടിവരയിടുന്നു. ഇനി കേരളത്തിലേക്ക് കടന്നാല്‍ വടക്കന്‍ ജില്ലകളിലാണ് അടുത്ത കാലത്ത് തീവണ്ടികള്‍ക്ക് നേരെ ഏറ്റവുമധികം കല്ലേറ് പോലുള്ള ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. എന്നാല്‍ ഈ കല്ലേറ് ആക്രണങ്ങളെല്ലാം ഒറ്റപ്പെട്ട സംഭവങ്ങളായി അവഗണിക്കാനുമാവില്ല. മാത്രമല്ല ഇത് സംഘടിതമായൊരു പ്രവൃത്തിയാണോ എന്ന ചോദ്യങ്ങളും അന്തരീക്ഷത്തില്‍ ഉയര്‍ന്നുവരുന്നുണ്ട്.

ഒന്നര വര്‍ഷത്തിനിടെ വന്ദേഭാരത് ഉള്‍പ്പെടെ ഇരുപതില്‍പരം ട്രെയിനുകള്‍ക്ക് നേരെയാണ് കല്ലേറുണ്ടായത്. ദിനംപ്രതി വര്‍ധിച്ചു വരുന്ന ഇത്തരം ആക്രമണങ്ങള്‍ ചിലരുടെ കൈവിട്ട കുസൃതികളാണെന്ന് കരുതി കണ്ടില്ലെന്ന് നടിക്കാനുമാവില്ല. കാഞ്ഞങ്ങാട് വെച്ച് രാജധാനി എക്‌സ്‌പ്രസിന് നേരെയും പരപ്പനങ്ങാടിക്കടുത്ത് വന്ദേഭാരത് എക്‌സ്‌പ്രസിന് നേരെയും കല്ലേറുണ്ടായത് കഴിഞ്ഞ ദിവസമാണ്. കല്ലേറില്‍ രാജാധാനി എക്‌സ്‌പ്രസിന്‍റെ കോച്ചിന്‍റെ ഗ്ലാസ് ഉള്‍പ്പെടെ തകര്‍ന്നു. തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്ന വന്ദേഭാരത് എക്‌സ്‌പ്രസിന് നേരെ മലപ്പുറം താനൂരിനും പരപ്പനങ്ങാടിക്കും ഇടയിൽ വെച്ചായിരുന്നു കല്ലേറുണ്ടായത്. കല്ലേറിൽ ചില്ലിന് വിള്ളലുണ്ടാവുകയും ചെയ്‌തു.

മാത്രമല്ല കഴിഞ്ഞദിവസങ്ങളില്‍ തന്നെ കോട്ടിക്കുളത്ത് റെയിൽവേ പാളത്തിൽ ചെങ്കല്ലും ക്ലോസറ്റും കണ്ടെത്തിയിരുന്നു. കോയമ്പത്തൂർ മംഗളൂരു ഇന്‍റർസിറ്റി ട്രെയിനിന്‍റെ ലോക്കോ പൈലറ്റാണ് ട്രാക്കിൽ കല്ലും ക്ലോസറ്റും കണ്ടെത്തിയത്. ഇത്തരം സംഭവങ്ങളും അപലപിക്കുന്നതിനൊപ്പം പരിശോധിച്ച് നടപടി കൈക്കൊള്ളേണ്ടത് കൂടിയുണ്ട്. ഒരുതരം മാനസിക വിഭ്രാന്തി തന്നെയാണ് ഇത്തരം സംഭവങ്ങള്‍ക്ക് പിന്നിലെന്നും വ്യക്തമാണ്. മറ്റുള്ളവരെ ഉപദ്രവിച്ച് ആനന്ദം കണ്ടെത്തുക എന്ന ലക്ഷ്യം തന്നെയാണ് ഇതിന് പിന്നിലുമുള്ളത്. എന്നാല്‍ ആന്ദത്തിനായി ഇത്തരക്കാര്‍ അപ്രതീക്ഷിതമായുണ്ടാക്കുന്ന ഇത്തരം സംഭവങ്ങള്‍ യാത്രക്കാരെ പരിഭ്രാന്തരാക്കുന്നുവെന്നതാണ് ഗൗരവത്തോടെ പരിഗണിക്കേണ്ടത്.

സംസ്ഥാനത്തെ റെയില്‍വേ സൗകര്യങ്ങള്‍ വേണ്ട തോതില്‍ വികസിച്ചിട്ടില്ല എന്നത് യാഥാര്‍ത്ഥ്യമാണ്. എങ്കിലും നിലവിലുള്ള സൗകര്യങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തി ആവശ്യാനുസൃതം ട്രെയിനുകള്‍ ഓടുന്നുണ്ട്. പുതിയ ട്രെയിനുകള്‍ വേണമെന്ന ആവശ്യം നിരന്തരമായി ഉയര്‍ന്ന് കേള്‍ക്കാറുണ്ടെങ്കിലും അതിന് വേണ്ട സൗക്യങ്ങള്‍ അനുവദിച്ചു നല്‍കാന്‍ സാധിക്കാത്ത ഘട്ടത്തിലുമാണുള്ളത്. അതിനിടയിലാണ് ജനങ്ങളില്‍ ഭയം ജനിപ്പിക്കുന്ന വിധത്തിലുള്ള ഇത്തരം ചില സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങള്‍. മാത്രമല്ല, കേരളത്തിലെ തീവണ്ടിപ്പാതകള്‍ അധികവും കടന്നുപോകുന്നത് ജനവാസ മേഖലകളിലൂടെയാണെന്നിരിക്കെ രാപ്പകല്‍ ഭേദമന്യേ ഏറ്റവും സുരക്ഷിതമായി യാത്ര ചെയ്യാന്‍ സാധിക്കുമെന്ന് യാത്രക്കാരില്‍ വിശ്വാസമുണ്ട്. എന്നാല്‍ തുടര്‍ച്ചായുണ്ടാകുന്ന ഇതുപോലുള്ള കല്ലേറില്‍ ജനവാസ മേഖലകളിലൂടെ കടന്നുപോകുവാനും ജനങ്ങള്‍ ഭയപ്പെടുകയാണ്.

കാസര്‍കോട് മുതല്‍ കന്യാകുമാരി വരെ നീണ്ടു കിടക്കുന്ന ട്രെയിന്‍ പാളത്തില്‍ കാവലേര്‍പ്പെടുത്തുക സാധ്യമല്ല. എന്നാല്‍ പരിശോധനയില്ലാതെ അയഞ്ഞസമീപനവും പാടില്ല. പാളത്തിനരികില്‍ വളര്‍ന്നുനില്‍ക്കുന്ന കുറ്റിച്ചെടികള്‍ പോലും സാമൂഹിക വിരുദ്ധര്‍ക്ക് ഒളിത്താവളമാകുന്നുവെന്നതും പരിശോധിച്ച് പോവേണ്ടിയിരിക്കുന്നു. ഇത്തരം വിപത്തുകളെ ഇല്ലാതാക്കാന്‍ എത്രതന്നെ അന്വേഷണം വ്യാപിപ്പിച്ചാലും ജനങ്ങളുടെ സഹകരണം കൂടി ആവശ്യമാകേണ്ടതുണ്ട്. തങ്ങള്‍ വസിക്കുന്ന പ്രദേശത്തിന് അടുത്തുള്ള റെയില്‍വേ പാളങ്ങളിലെ അസ്വാഭാവിക നീക്കങ്ങള്‍ പ്രദേശവാസികള്‍ ബന്ധപ്പെട്ട അധികാരികളെ അറിയിക്കേണ്ടതുണ്ട്. മാത്രമല്ല പ്രശ്‌നങ്ങള്‍ ഉണ്ടാവുമ്പോള്‍ മാത്രം ചാടി എഴുന്നേല്‍ക്കുന്ന അധികൃതരുടെ ജാഗ്രതയിലും മാറ്റം വരേണ്ടതുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അഭിജിത്ത് ദീപ്കെയെ കൈയേറ്റം ചെയ്ത കേസിൽ ജാമ്യം ലഭിച്ച പ്രതികൾക്ക് പോലീസ് സ്റ്റേഷന് പുറത്ത്...

0
ജയ്പുർ: കോക്റോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജിത്ത് ദീപ്കെയെ കൈയേറ്റം ചെയ്ത...

മാസപ്പടി കേസിൽ പിണറായി വിജയന്റെ മകൾ വീണ ടിയുടെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി

0
കൊച്ചി: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ...

വടക്കാഞ്ചേരിയിൽ വിദ്യാർഥികളെ ബസിൽ കയറ്റാതിരുന്ന കണ്ടക്ടറെ വിളിച്ചുവരുത്തി മോട്ടോർ വാഹന വകുപ്പ്

0
തൃശൂർ: തൃശൂർ വടക്കാഞ്ചേരിയിൽ വിദ്യാർഥികളെ ബസിൽ കയറ്റാതിരുന്ന കണ്ടക്ടറെ വിളിച്ചുവരുത്തി മോട്ടോർ...

ഓപ്പറേഷൻ തൂഫാൻ ; ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ സ്കൂളുകളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ച് ജില്ലാ പോലീസ്

0
പത്തനംതിട്ട : ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ സ്കൂളുകളിൽ ജനമൈത്രി...