തൃശൂരിലെ വോട്ടർമാരെ ആണോ വാനരൻമാർ എന്ന് വിളിച്ചത് ; എങ്കിൽ അടുത്ത തവണ വോട്ടർമാർ മറുപടി പറയും എന്ന് കെ മുരളീധരന്‍

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: സുരേഷ് ഗോപിയുടെ വാനര പരാമര്‍ശത്തില്‍ പ്രതികരിച്ച് കെ മുരളീധരന്‍. തൃശൂരിലെ വോട്ടർമാരെ ആണോ സുരേഷ് ഗോപി വാനരൻമാർ എന്ന് ഉദ്ദേശിച്ചത്, അങ്ങനെയെങ്കിൽ അതിന് അടുത്ത തവണ വോട്ടർമാർ മറുപടി പറയും എന്നാണ് മുരളീധരന്‍ പറഞ്ഞത്. വ്യാജ വോട്ടർമാരെ വെച്ച് ജയിച്ച എംപിയാണ് സുരേഷ് ഗോപി. തൃശ്ശൂരിലെ വോട്ട് ക്രമക്കേടിൽ കോൺഗ്രസ് നിയമ നടപടികളുമായി മുന്നോട്ടുപോകും. തെരെഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞ ദിവസം നടത്തിയ വാർത്താ സമ്മേളനം ജെപി നദ്ദയുടെ വാർത്താ സമ്മേളനം പോലെയായിരുന്നു. അതൊരു രാഷ്ട്രീയ പ്രസംഗം ആയിരുന്നു. രാഹുൽ ഗാന്ധിയോട് മാപ്പ് ആവശ്യപ്പെടുന്ന കമ്മീഷൻ എന്ത് കൊണ്ട് അനുരാഗ് ഠാക്കൂറിനോട് മാപ്പ് ആവശ്യപ്പെടുന്നില്ല എന്നും മുരളീധരന്‍ ചോദിച്ചു.

നിലവിലെ എംപിമാർ നിയമസഭയിലേക്ക് മത്സരിക്കില്ല എന്നതാണ് നിലവിൽ കോൺഗ്രസ് തീരുമാനം. ഞാൻ മത്സരിക്കണമോ എന്ന് പാർട്ടി തീരുമാനിക്കും. പിണറായി സർക്കാരിലെ മന്ത്രിമാരിൽ പലർക്കും അധോലോക രാജേഷ് കൃഷ്ണയുമായി ബന്ധമുണ്ട്. വിഎസ് ഇപ്പോൾ ജീവിച്ചിരുന്നെങ്കിൽ ഇതിനെതിരെ കുരിശു യുദ്ധം നടത്തുമായിരുന്നു. വികസനവും കമ്മീഷനും ഒരുമിച്ച് എന്നതാണ് പിണറായി സർക്കാരിന്‍റെ നയം. എംവി ഗോവിന്ദനും മകനും പ്രതിസ്ഥാനത്താണ്. എം വി ഗോവിന്ദൻ ആദ്യം പ്രതികരിക്കട്ടെ. നിയമ നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി തയ്യാറാകണം എന്നും മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...