കൊയിലാണ്ടി തോരായികടവ് പാലം തകര്‍ന്നതില്‍  കെ ആർ എഫ് ബിക്കെതിരെ ആരോപണവുമായി കിഫ്ബി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കൊയിലാണ്ടി തോരായികടവ് പാലം തകര്‍ന്നതില്‍  കെ ആർ എഫ് ബി ക്കെതിരെ ആരോപണവുമായി കിഫ്ബി രംഗത്ത്. അംഗീകൃത രൂപകൽപ്പനയിൽ നിന്ന് വ്യതിചലിച്ച് ആയിരുന്നു പാലം നിർമ്മാണം. ഇക്കാര്യം പരിശോധനയിൽ കണ്ടെത്തിയിരുന്നു ഇതു സംബന്ധിച്ച് മെയ് 19ന് മെമ്മോ നൽകിയിട്ടും കെ ആർ എഫ് ബി വിശദീകരണം നൽകിയില്ല. പാലം തകർച്ചയിൽ പൊതുമരാമത്ത് മന്ത്രി അന്വേഷണം പ്രഖ്യാപിച്ചിരിക്കെയാണ് കിഫ്ബി ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. പാലം തകർന്നതിൽ വിശദീകരണവുമായി നിർമാണ കമ്പനി രംഗത്ത് വന്നിരുന്നു. കോൺക്രീറ്റ് പമ്പ് ശക്തമായി പ്രവർത്തിപ്പിച്ചതാണ് അപകട കാരണമെന്ന് നിർമാണ കമ്പനിയായ PMR ഗ്രൂപ്പ്‌ വ്യക്തമാക്കുന്നത്.

അന്വേഷണം നടത്തുന്ന KRFB പ്രൊജക്റ്റ്‌ ഡയറക്ടർക്കാണ് വിശദീകരണം നൽകിയത്. കോൺക്രീറ്റ് പമ്പിൽ തടസ്സം നേരിട്ടതോടെ പ്രഷർ കൂട്ടി പ്രവർത്തിപ്പിച്ചു, ഈ സമ്മർദം താങ്ങാതെയാണ് ഗർഡർ തകർന്നതെന്ന് വിശദീകരണം. PWD ഉദ്യോഗസ്ഥരുടെ മൊഴിയും അന്വേഷണ സംഘം ഉടൻ രേഖപെടുത്തും. എക്സ്ക്യൂട്ടീവ് എഞ്ചിനീയർ ഉൾപ്പടെ ഉള്ളവർ കോൺക്രീറ്റ് ദിവസം സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്ന് ആരോപണം ഉയർന്നിരുന്നു. ഉടൻ റിപ്പോർട്ട് പൊതുമരാമത്ത് വകുപ്പിന് നൽകുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. റിപ്പോർട്ട് കിട്ടിയാൽ ഉടൻ നടപടിയെന്നാണ്  മന്ത്രി മുഹമ്മദ് റിയാസിന്‍റെ  നിലപാട്

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...