നിങ്ങള്‍ വോഡഫോൺ-ഐഡിയ യൂസറാണോ ; നെറ്റ്‌ഫ്ലിക്‌സ് സൗജന്യമായി, പുത്തന്‍ റീച്ചാര്‍ജ് പദ്ധതികള്‍

For full experience, Download our mobile application:
Get it on Google Play

സൗജന്യമായി നെറ്റ്‌ഫ്ലിക്‌സ് സ്ട്രീമിംഗ് നല്‍കുന്ന പുത്തന്‍ ഓഫര്‍ അവതരിപ്പിച്ച് വോഡഫോൺ-ഐഡിയ (വി). രണ്ട് റീച്ചാര്‍ജ് പാക്കേജുകളിലാണ് ഈ ഓഫര്‍ വോഡഫോൺ-ഐഡിയ ഇപ്പോള്‍ നല്‍കുന്നത്. മറ്റ് ചില സവിശേഷതകളും ‘വി’യുടെ പുതിയ ഓഫറുകള്‍ക്കുണ്ട്. സൗജന്യ നെറ്റ്‌ഫ്ലിക്‌സ് സ്ട്രീമിംഗ് ഓഫര്‍ വീണ്ടും അവതരിപ്പിച്ചിരിക്കുകയാണ് രാജ്യത്തെ പ്രധാന മൊബൈല്‍ സേവനദാതാക്കളിലൊരാളായ വോഡഫോൺ-ഐഡിയ. 998, 1399 രൂപയുടെ പ്രീപെയ്‌ഡ് പ്ലാനുകളില്‍ അണ്‍ലിമിറ്റഡ് കോളിനൊപ്പം ഡാറ്റയും ബേസിക് നെറ്റ്ഫ്ലിക്‌സ് സ്ട്രീമിംഗും ഓഫര്‍ ചെയ്യുന്നു. ഈ പാക്കേജുകള്‍ റീച്ചാര്‍ജ് ചെയ്താല്‍ വോഡഫോൺ-ഐഡിയ ഉപയോക്താക്കള്‍ക്ക് മൊബൈലിലും ടിവി സ്ക്രീനിലും നെറ്റ്‌ഫ്ലിക്‌സ് കണക്ട് ചെയ്യാം. പോസ്റ്റ്‌പെയ്‌ഡ് റീച്ചാര്‍ജ് പ്ലാനുകള്‍ക്കൊപ്പവും ഒടിടി സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനെ കുറിച്ച് വോഡഫോൺ-ഐഡിയ ആലോചിക്കുന്നുണ്ട്. ഈ പ്ലാനുകള്‍ ഉടന്‍ തന്നെ അവതരിപ്പിക്കും എന്ന് കമ്പനി അറിയിച്ചു.

998 രൂപയുടെ പ്ലാന്‍
998 രൂപയുടെ റീച്ചാര്‍ജ് പ്ലാനിന് 70 ദിവസത്തെ വാലിഡിറ്റിയാണുള്ളത്. അണ്‍ലിമിറ്റഡ് ഫോണ്‍കോളുകളും ദിവസവും 100 എസ്എംഎസുകളും വാഗ്ദാനം ചെയ്യുന്നു. ദിവസവും 1.5 ജിബി ഇന്‍റര്‍നെറ്റ് ഡാറ്റയും ഈ പ്ലാന്‍ എടുക്കുന്നവര്‍ക്ക് ലഭിക്കും. ഇതിന് പുറമെയാണ് നെറ്റ്‌ഫ്ലിക്സിന്‍റെ അടിസ്ഥാന സബ്‌സ്‌ക്രിപ്ഷന്‍ കമ്പനി നല്‍കുന്നത്.
——-
1399 രൂപയുടെ പ്ലാന്‍
1399 രൂപയുടെ റീച്ചാര്‍ജ് പദ്ധതിക്ക് 84 ദിവസത്തെ വാലിഡിറ്റിയാണുള്ളത്. ദിവസവും 2.5 ജിബി മൊബൈല്‍ ഡാറ്റ ഇതിനൊപ്പം കിട്ടും. അണ്‍ലിമിറ്റഡ് കോളുകളും ദിവസവും സൗജന്യ 100 എസ്എംഎസുകളും ഈ റീച്ചാര്‍ജ് പദ്ധതിയിലും വൊഡാഫോണ്‍-ഐഡിയ നല്‍കുന്നുണ്ട്. വിക്കറ്റ് ഡാറ്റ റോള്‍-ഓവറാണ് ഈ റീച്ചാര്‍ജിന്‍റെ മറ്റൊരു സവിശേഷത. യോഗ്യരായ വോഡഫോൺ-ഐഡിയ ഉപയോക്താക്കള്‍ക്ക് ഒരു വര്‍ഷം 130 ജിബി അധിക ഡാറ്റ ലഭിക്കുന്ന വി ഗ്യാരണ്ടി പോഗ്രാം കമ്പനി അടുത്തിടെ അവതരിപ്പിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...