പത്തനംതിട്ട : കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഇത്തവണത്തെ ആറന്മുള വള്ളസദ്യ ഒഴിവാക്കും. ഓഗസ്റ്റ് നാലിനാണ് വള്ളസദ്യ നടക്കേണ്ടത്. എന്നാല്‍, കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഇത്തവണ വള്ളസദ്യ നടത്താന്‍ ബുദ്ധിമുട്ടുണ്ട്.
സാമൂഹിക അകലം പാലിച്ചുകൊണ്ട് വള്ളസദ്യ നടത്താന്‍ സാധിക്കില്ല. പ്രായോഗികമായ ബുദ്ധിമുട്ടുകളുണ്ട്. അതിനാലാണ് വള്ളസദ്യ ഒഴിവാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. സദ്യ നടത്തുമ്പോള്‍ അടക്കം സാമൂഹിക അകലം പാലിക്കുന്നതിനു തടസമുണ്ടാകും. അതിനാല്‍, വള്ളസദ്യ നടത്തുന്നത് പ്രായോഗികമല്ലെന്നാണ് അധികൃതര്‍ പറയുന്നത്.