കാസര്‍ഗോഡ് കോവിഡ് പരിശോധനാഫലം വൈകുന്നു ; സൗകര്യം കൂട്ടണമെന്നാവശ്യം

For full experience, Download our mobile application:
Get it on Google Play

കാസര്‍ഗോഡ് : സമ്പര്‍ക്ക രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ കൂടുതല്‍ സ്രവപരിശോധനാ കേന്ദ്രം വേണമെന്ന ആവശ്യം ശക്തമാകുന്നു. ആയിരത്തോളം പേരുടെ പരിശോധനാഫലം വൈകുന്നതോടെ കെജിഎംഒ ഈ ആവശ്യമുന്നയിച്ച് ആരോഗ്യമന്ത്രിയെ സമീപിച്ചു. അതേസമയം മൊബൈല്‍ ലാബുകള്‍ സജ്ജീകരിച്ച് പ്രശ്നം പരിഹരിക്കുമെന്നാണ് ജില്ലാഭരണകൂടത്തിന്‍റെ വിശദീകരണം

നിലവില്‍ സ്രവ ശേഖരിക്കാനായി കാസര്‍ഗോഡ് ജില്ലയില്‍ 11 കേന്ദ്രങ്ങളാണുള്ളത്. ശേഖരിച്ച സ്രവമെല്ലാം പേരിയ കേന്ദ്ര സര്‍വ്വകലാശാലയില്‍ ക്രമീകരിച്ച ലാബിലാണ് പരിശോധിക്കുന്നത്. ഓരോ ദിവസവും 600ലധികം സാമ്പിളുകള്‍ ലാബിലെത്തും എന്നാല്‍ 200 സാമ്പില്‍ പരിശോധിക്കാനുള്ള സൗകര്യം മാത്രമെ ലാബിലുള്ളു.

കാസര്‍ഗോഡ് ടൗണ‍് കേന്ദ്രീകരിച്ച് താല്‍കാലിക വൈറോളജിലാബ് തുടങ്ങണമെന്നാണ് ആരോഗ്യവകുപ്പുദ്യോഗസ്ഥരുടെ ആവശ്യം. ഇതുന്നയിച്ച് കെജിഎംഒഎ ആരോഗ്യമന്ത്രിയെ സമീപിച്ചു. അതേസമയം സ്രവപരിശോധന കുറക്കുന്നതിന്‍റെ ഭാഗമായി ജില്ലയില്‍ റാപ്പിട്ആന്‍റിജന്‍ പരിശോധന ആരംഭിച്ചു.

ഇന്നു മുതല്‍ രണ്ട് മൊബൈല്‍ ടീമുകളെ സജ്ജീകരിച്ച് ആഴ്ചതോറും 1000 ത്തിലധികം സ്രവപരിശോധന നടത്താനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ വി രാംദാസ് അറിയിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രളയ പ്രതിരോധത്തിന് കേരളത്തിന് പുതിയ നയം വേണം : പത്തനംതിട്ട ഡി.സി.സി മുഖ്യമന്ത്രിക്ക് നിവേദനം...

0
പത്തനംതിട്ട : ദുരന്തനിവാരണത്തിൽ നിന്ന് ദുരന്ത പ്രതിരോധത്തിലേക്ക് കേരളം മാറണമെന്നും കേരളത്തിൽ...

റാന്നി പുതമൺ പുതിയ പാലത്തിന്റെ അപ്രോച്ച് റോഡിൽ വിള്ളൽ

0
​റാന്നി : ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ റാന്നി ബ്ലോക്ക് പടി-കോഴഞ്ചേരി റോഡിലെ...

പമ്പയിലെ പ്രളയജലമിറങ്ങി : അവശേഷിക്കുന്നത് മാലിന്യക്കൂമ്പാരങ്ങൾ

0
റാന്നി : പ്രളയക്കെടുതിക്ക് ശേഷം പമ്പാനദിയിൽ ജലനിരപ്പ് താഴ്ന്നുവെങ്കിലും നദിയിലുടനീളം അവശേഷിക്കുന്നത്...

ശബരിമല ചിങ്ങ മാസ ദര്‍ശനം ; വെര്‍ച്വല്‍ ക്യൂ ബുക്കിങ് ആരംഭിച്ചു

0
പത്തനംതിട്ട: ശബരിമല ചിങ്ങ മാസ പൂജകള്‍ക്കായി ഓഗസ്റ്റ് 16ന് നട...