സി.പി.എം കൂടല്‍ ലോക്കല്‍ കമ്മറ്റി യോഗത്തില്‍ തര്‍ക്കവും ബഹളവും

For full experience, Download our mobile application:
Get it on Google Play

കോന്നി : തദ്ദേശ സ്വയംഭരണ തെരഞ്ഞടുപ്പ് ഫലം അവലോകനം ചെയ്യുവാന്‍ ചേര്‍ന്ന സി.പി.എം കൂടല്‍ ലോക്കല്‍ കമ്മറ്റി യോഗത്തില്‍ തര്‍ക്കവും ബഹളവും. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്. നിലവില്‍ എല്‍. ഡി.എഫ് ആണ് കലഞ്ഞൂര്‍ ഗ്രാമ പഞ്ചായത്ത് ഭരിക്കുന്നത്. ഈ കഴിഞ്ഞ തൃതല പഞ്ചായത്ത് തെരഞ്ഞടുപ്പില്‍ പാര്‍ട്ടിക്കുള്ളില്‍ വീഴ്ച വരുത്തി എന്ന് ആരോപണമുണ്ടായി. സ്ഥാനാര്‍ഥികളെ തീരുമാനിച്ചതിലുണ്ടായ വീഴചയാണ് ഇതിന് പിന്നിലെന്ന് ഒരു വിഭാഗം ആരോപിച്ചു. സി.പി.എം ഏരിയ കമ്മറ്റി സെക്രട്ടറിയുടെയും ജില്ലാ പഞ്ചായത്ത് അംഗത്തിന്റെയും സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ലോക്കല്‍ കമ്മറ്റി അംഗങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായത്.

പാര്‍ട്ടി നിശ്ചയിച്ച സ്ഥാനാര്‍ഥികള്‍ക്ക് എതിരെ പ്രവര്‍ത്തിച്ചു എന്ന് ആരോപിച്ച് ലോക്കല്‍ കമ്മറ്റി അംഗങ്ങളായ ടി.എന്‍ സോമരാജന്‍, പി.എന്‍ സുനില്‍ കുമാര്‍ എന്നിവരെ ലോക്കല്‍ കമ്മറ്റിയില്‍ നിന്ന് ഒഴിവാക്കി. കലഞ്ഞൂര്‍ ഗ്രാമ പഞ്ചായത്തിലെ ഒന്ന്, പത്ത് വാര്‍ഡുകളിലെ തെരഞ്ഞടുപ്പ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനിടെ ആണ് സംഭവം. തെരഞ്ഞടുപ്പ് നടക്കുന്ന സമയത്ത് പാര്‍ട്ടിക്കുള്ളിലെ തര്‍ക്കം മൂലം ഒരു വിഭാഗം പ്രവര്‍ത്തകര്‍ പാര്‍ട്ടിയില്‍ നിന്ന് വിട്ടുനിന്നിരുന്നു. ഒന്നാം വാര്‍ഡില്‍ സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കുന്നതില്‍ വീഴ്ച വരുത്തിയെന്നും വിമത പ്രവര്‍ത്തനം നടത്തിയെന്നുമുള്ളതാണ് റ്റി.എന്‍ സോമരാജന് എതിരെയുള്ള ആരോപണം.

പത്താം വാര്‍ഡില്‍ ഔദ്യോഗിക പക്ഷ സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് സുനില്‍ കുമാറിനെ പുറത്താക്കിയത്. ഈ വാര്‍ഡില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്ക് ലഭിക്കേണ്ട 200 വോട്ടിന്റെ ഭൂരിപക്ഷം ഈ തവണ നടന്ന തെരഞ്ഞെടുപ്പില്‍ 48 ആയി കുറഞ്ഞിരുന്നു. പാര്‍ട്ടിയില്‍ പ്രാദേശികമായി കടുത്ത വിഭാഗീയത ഉണ്ടെന്നാണ് ആക്ഷേപം ഉയരുന്നത്. എന്നാല്‍ സംസ്ഥാന നേതൃത്വത്തിന്റെ മാനദണ്ഡം അവഗണിച്ച് ഒരേ വ്യക്തിയെ തന്നെ പരിഗണിച്ചു എന്നതാണ് എതിര്‍പക്ഷത്തിന്റെ ആരോപണം. ഭൂരിപക്ഷം കുറയുവാന്‍ ഇതാണ് കാരണമായത്. ഉന്നത സ്വാധീനം ഉപയോഗിച്ച് മാനദണ്ഡങ്ങള്‍ മറികടന്ന് സ്ഥാനാര്‍ഥിയായെന്നും വന്‍ തോതില്‍ പണം ഒഴുക്കിയെന്നും ഇവര്‍ ആരോപിക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...