കാസർഗോഡ് ക്രിക്കറ്റ് കളിക്കിടെയുണ്ടായ തർക്കം : ബാങ്ക് ജീവനക്കാരനെ കുത്തിക്കൊലപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

കാസർഗോഡ് : കുമ്പടാജെയിൽ ക്രിക്കറ്റ് ടൂർണമെന്റിനിടെയുണ്ടായ വാക്ക് തർക്കത്തെത്തുടർന്ന് ബാങ്ക് ജീവനക്കാരനെ കുത്തിക്കൊലപ്പെടുത്തി. മാർപ്പനടുക്ക സ്വദേശിയും ബാങ്ക് നൈറ്റ് വാച്ചുമാനുമായ സുരേഷ് ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി ജോലിസ്ഥലത്തിന് സമീപം വെച്ചാണ് അദ്ദേഹത്തിന് നേരെ ആക്രമണമുണ്ടായത്. ഞായറാഴ്ച പകൽ കുമ്പടാജെ പഞ്ചായത്ത് ഗ്രൗണ്ടിൽ നടന്ന ക്രിക്കറ്റ് മത്സരത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. രാത്രി മാർപ്പനടുക്ക ഹൈമാസ്റ്റ് ലൈറ്റിന് സമീപം നിൽക്കുകയായിരുന്ന സുരേഷിനെ കുമ്പടാജെ സ്വദേശികളായ കിരൺ, അഖിലേഷ് എന്നിവർ ചേർന്ന് ആക്രമിക്കുകയായിരുന്നു. കിരൺ പിച്ചാത്തി കൊണ്ട് സുരേഷിനെ മാരകമായി കുത്തുകയും അഖിലേഷ് ഇതിന് സഹായം നൽകുകയും ചെയ്തു.

ഗുരുതരമായി പരിക്കേറ്റ സുരേഷിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സുരേഷിന്റെ മകൻ സുഭാഷ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബദിയടുക്ക പോലീസ് കേസെടുത്തിട്ടുണ്ട്. നിലവിൽ ഒളിവിലുള്ള പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തെരഞ്ഞെടുപ്പിൽ പിണറായി വിജയനിൽ കേന്ദ്രീകരിച്ചത് തിരിച്ചടിയായെന്ന് കേന്ദ്ര കമ്മിറ്റി റിപ്പോർട്ടിൽ വിലയിരുത്തൽ

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവി വിലയിരുത്തിക്കൊണ്ടുള്ള കേന്ദ്ര കമ്മിറ്റി റിപ്പോർട്ടിൽ സംസ്ഥാന നേതൃത്വത്തിന്...

രാഷ്ട്രീയപ്രേരിതമായ കേസാണെന്നും തന്നെ കുടുക്കിയതാണെന്നും ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ പി എസ് പ്രശാന്ത്

0
തിരുവനന്തപുരം: രാഷ്ട്രീയപ്രേരിതമായ കേസാണെന്നും തന്നെ കുടുക്കിയതാണെന്നും ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ...

ആലപ്പുഴയിലെ പി കെ കാളൻ ഭവന പദ്ധതിയിൽ വ്യാപക ക്രമക്കേടുകൾ നടന്നെന്ന ആരോപണത്തിൽ അടിയിന്തര...

0
ആലപ്പുഴ: പി കെ കാളൻ ഭവന പദ്ധതിയിൽ വ്യാപക ക്രമക്കേടുകൾ നടന്നെന്ന...

കെ എസ് ആർ ടി സി ‘പിങ്ക് ബസ്’ എന്ന പേരിൽ ലേഡീസ് ഒൺലി...

0
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമപരിപാടികളുടെ ഭാഗമായി കെ എസ്...