പാര്‍ക്ക് ചെയ്ത വിഷയത്തിൽ തര്‍ക്കം ; ദേഷ്യം തീര്‍ക്കാൻ യുവാവിനെ കാറിടിച്ച് കൊല്ലാൻ ശ്രമമെന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: കാറിന് പിന്നിൽ ബൈക്ക് പാർക്ക് ചെയ്തതതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് യുവാവിനെ വാഹനം ഇടിച്ച് കൊല്ലാൻ ശ്രമിച്ചതായി പരാതി. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ കട്ടപ്പന സ്വദേശി കാരിയിൽ ക്രിസ്റ്റോ മാത്യുവിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കൽത്തൊട്ടി സ്വദേശി ജസ്റ്റിനെതിരെ കട്ടപ്പന പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍ ഇയാള്‍ ഒളിവിലാണ്. ഞായഴാറ്ച രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം. കട്ടപ്പനയിലെ ഒരു ബാറില്‍ നിർത്തിയിട്ടിരിക്കുകയായിരുന്നു ജസ്റ്റിനും സുഹൃത്തുക്കളും വന്ന കാര്‍. ഇതിന് പിന്നിലായി ക്രിസ്റ്റോ ബൈക്ക് പാര്‍ക്ക് ചെയ്തു.

ഇതോടെ ഇരുകൂട്ടരും ഇതും പറഞ്ഞ് വഴക്കാകുകയായിരുന്നു. സമീപത്തുണ്ടായിരുന്നവര്‍ ഇടപെട്ടാണ് ആ വഴക്ക് തീര്‍ത്തുവിട്ടത്. തുടർന്ന് ക്രിസ്റ്റോ ഒരു ബൈക്കിലും ബന്ധുവും സുഹൃത്തും മറ്റൊരു ബൈക്കിലുമായി വീട്ടിലേക്ക് തിരിച്ചു.എന്നാല്‍ കട്ടപ്പന മാർക്കറ്റിലേക്ക് തിരിയുന്ന വഴിയിൽ വച്ച് ജസ്റ്റിൻ ഓടിച്ചിരുന്ന കാറിനെ ബൈക്ക് മറികടന്നു. പിന്നീട് കാര്‍ ക്രിസ്റ്റോയുടെ ബൈക്ക് ഇടിച്ചുവീഴ്ത്തുകയായിരുന്നു എന്നാണ് പരാതി. കൂടെയുണ്ടായിരുന്നവരാണ് ക്രിസ്റ്റോയെ ആശുപത്രിയിലെത്തിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗണേഷ് കുമാറിന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി സുകുമാരൻ നായർ

0
പെരുന്ന: മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ ഉന്നയിച്ച കടുത്ത ആരോപണങ്ങൾക്ക്...

തലശ്ശേരിയിലെ ബിജെപിയുടെ പ്രാദേശിക നേതാവ് എം രതീശൻ ജീവനൊടുക്കിയ സംഭവത്തിൽ യൂത്ത് കോൺഗ്രസ്‌ നേതാവ്...

0
കണ്ണൂർ: തലശ്ശേരിയിലെ ബിജെപിയുടെ പ്രാദേശിക നേതാവ് എം രതീശൻ ജീവനൊടുക്കിയ...

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെ പേരിൽ കേരളത്തിൽ തട്ടിപ്പ്

0
ഇടുക്കി: തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌യുടെ പേരിൽ കേരളത്തിൽ തട്ടിപ്പ്. തട്ടിപ്പിനിരയായതോ...

മണ്ഡലപുനർനിർണയം : ലോക്‌സഭാ സീറ്റുകൾ 543-ൽ നിലനിർത്തണം ; പ്രമേയം അവതരിപ്പിച്ച് വിജയ്

0
ചെന്നൈ : കേന്ദ്രസർക്കാരിന്റെ മണ്ഡലപുനർനിർണയ നീക്കത്തിനെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് നിയമസഭയിൽ...