വളർത്തുനായ്ക്കളെ ചൊല്ലിയുള്ള തർക്കം ; രണ്ടുപേർ വെടിയേറ്റ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

ഇന്‍ഡോര്‍: മധ്യപ്രദേശിൽ വളർത്തു നായകളുടെ പേരിലുണ്ടായ തർക്കത്തെ തുടർന്ന് രണ്ടുപേർ വെടിയേറ്റ് മരിച്ചു. പരിക്കേറ്റ ആറു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെടിയുതിർത്ത ബാങ്ക് സുരക്ഷാ ജീവനക്കാരനായ രജ്പാൽ രജാവത്തിനെ പോലീസ് അറസ്റ്റു ചെയ്തു. ഇൻഡോറിലെ കൃഷ്ണബാഗ് കോളനിയിൽ വ്യാഴാഴ്ചയാണ് രണ്ടുപേരുടെ ജീവനെടുത്ത വെടിവെപ്പ് നടന്നത്. ബാങ്ക് സുരക്ഷാ ജീവനക്കാരനായ രജ്പാൽ രജാവത്തിൻറെയും അയൽവാസിയുടെയും വളർത്തു നായകൾക്കിടയിൽ കടിപടി നടന്നു. ഇത് രജാവത്തിനും അയൽവാസിക്കും ഇടയിലെ തർക്കത്തിന് ഇടയാക്കി. രജാവത്തിനെ എതിർത്ത് കൂടുതൽ പേർ സ്ഥലത്തെത്തി.

പ്രകോപിതനായി വിട്ടീലേക്ക് കയറിപോയ രജാവത്ത് തോക്കെടുത്ത് ആദ്യം ആകാശത്തേക്ക് വെടിവെച്ചു. പിന്നീട് വീടിനു മുന്നിൽ നിന്നിരുന്നവർക്ക് നേരെ ഇയാൾ വെടിയുതിർത്തു. വെടിയേറ്റ വിമൽ, രാഹുൽ എന്നിവർ സംഭവസ്ഥലത്തു തന്നെ മരിച്ചു. പരിക്കേറ്റ ആറുപേർ ചികിത്സയിലാണ്. രജാവത്തിനെ പോലീസ് എത്തി അറസ്റ്റ് ചെയ്തു. രജാവത്തിന്‍റെ തോക്കിന് ലൈസൻസ് ഉണ്ടായിരുന്നു എന്നും ഇത് റദ്ദാക്കിയെന്നും പോലീസ് അറിയിച്ചു. രജാവത്തും അയൽക്കാരനും മുൻവൈരാഗ്യമൊന്നും ഉണ്ടായിരുന്നില്ലെന്നാണ് സാക്ഷികൾ സൂചിപ്പിക്കുന്നത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം തുടങ്ങിയെന്ന് ഇൻഡോർ അഡീഷണൽ ഡിസിപി അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംഘപരിവാറിന് സേവ ചെയ്യുന്നതാണ് സർക്കാരിന്റെ നൂറു ദിവസത്തെ പ്രവർത്തനങ്ങൾ ; രൂക്ഷ വിമർശനവുമായി കെ....

0
കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിവസം തികയുമ്പോള്‍ രൂക്ഷ...

തിരുവോണത്തിനും വ്യാപക മഴ; മുന്നറിയിപ്പില്‍ മാറ്റം, 6 ജില്ലകളിൽ യെല്ലോ അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. തിരുവോണദിനത്തിലും മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്....

പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകുവാൻ ഇന്ത്യയും ചൈനയും; അതിർത്തി തർക്ക പരിഹാര ചർച്ചകൾ വിജയകരമായി...

0
ബീജിങ്: അതിർത്തി തർക്കം പരിഹരിക്കാനുള്ള ഇന്ത്യ - ചൈന ചർച്ചകൾ തുടരുന്നു....

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...