കൈപ്പിഴയല്ല ; വീട്ടില്‍ ഉറങ്ങിക്കിടന്ന ഗൃഹനാഥനെ ബോധപൂര്‍വം വെടിവെച്ച് കൊന്നതെന്ന് പോലീസ്

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: മാവടിയില്‍ വീട്ടില്‍ ഉറങ്ങിക്കിടന്ന ഗൃഹനാഥന്‍ വെടിയേറ്റു മരിച്ച സംഭവത്തില്‍ വന്‍ ട്വിസ്റ്റ്. പ്രതികള്‍ മനപൂര്‍വ്വം വെടിവച്ച് നെടുങ്കണ്ടം മാവടി സ്വദേശി പ്ലാക്കല്‍ സണ്ണിയെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് നിഗമനം. മാവടി തകിടിയല്‍ സജി (50), മുകുളേല്‍പ്പറമ്പില്‍ ബിനു (40), മുനിയറ സ്വദേശി വിനീഷ് (38) എന്നിവരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് നിര്‍ണായക വിവരം പുറത്ത് വന്നത്.

പ്രതികളില്‍ ഒരാളായ ബിനുവിനെ മുമ്പ് ചാരായ കേസില്‍ അറസ്റ്റു ചെയ്തിരുന്നു. ചാരായ വാറ്റ് സംബന്ധിച്ച എക്‌സൈസിന് വിവരം നല്‍കിയത് കൊല്ലപ്പെട്ട സണ്ണിയാണെന്നാണ് പ്രതികള്‍ കരുതിയിരുന്നത്. സജിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ബിനു ചാരായം വാറ്റിയത്. ഇതാണ് വൈരാഗ്യത്തിന് കാരണം. പിടിയിലായ സജിയാണ് വെടിവച്ചത്. ബുധനാഴ്ച രാത്രി 11.30യോടെയായിരുന്നു സംഭവം. സണ്ണി വീട്ടില്‍ കിടന്നുറങ്ങുകയായിരുന്നു. വീടിന്റെ കതകില്‍ വെടിയുണ്ടകള്‍ തറച്ച പാടുകള്‍ കണ്ടതാണ് പോലീസിന്റെ സംശയം വര്‍ധിപ്പിച്ചത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എം.ജി സർവകലാശാലയിൽ ഫ്ലെക്സ് വിവാദം കത്തുന്നു ; യൂണിയന് നൽകിയ തുക തിരികെ പിടിക്കാൻ...

0
കോട്ടയം: അസാധാരണ നടപടിയുമായി എം ജി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍. സര്‍വ്വകലാശാല...

പൂഞ്ഞാർ ഉരുൾപൊട്ടൽ ദുരന്തം നടന്ന സ്ഥലത്തുനിന്ന് ലഭിച്ച ബാഗിൽ 15 പവൻ സ്വർണം

0
കോട്ടയം: പൂഞ്ഞാര്‍ പയ്യാനിതോട്ടം ഉരുള്‍പൊട്ടലില്‍ വീട് തകര്‍ന്ന് രണ്ട് പേര്‍ മരിച്ച...

പെട്ടെന്നുണ്ടായ റെഡ് അലേർട്ട് പ്രഖ്യാപനം ആശയക്കുഴപ്പമുണ്ടാക്കി ; സ്കൂളുകൾക്ക് അവധി നൽകാത്തതിൽ വിശദീകരണവുമായി കളക്ടർ

0
കാസര്‍കോട്: ഇന്ന് അവധി പ്രഖ്യാപിക്കാത്തതില്‍ വിശദീകരണവുമായി കാസര്‍കോട് കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍....

വ്യാജ ലോട്ടറി വെബ്‌സൈറ്റിലൂടെ വൻ തട്ടിപ്പ്; കേസിൽ തമിഴ്‌നാട് സ്വദേശിയെ പിടികൂടി പൊലീസ്

0
തിരുവനന്തപുരം: ഓണ്‍ലൈന്‍ കേരള ലോട്ടറി തട്ടിപ്പ് നടത്തിയ കേസില്‍ തമിഴ്നാട് സ്വദേശി...