ബാൻഡാ: 50 രൂപയെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് കടയുടമയുടെ വിരലുകൾ കടിച്ചെടുത്ത് യുവാവ്. ഉത്തർപ്രദേശിലെ ബാൻഡാ ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. ടെക്സ്റ്റൈൽസ് ഉടമ ശിവചന്ദ്ര കർവാരിയക്കുനേരെയാണ് ആക്രമണമുണ്ടായത്. ഫ്രോക്ക് വാങ്ങാനെത്തിയ യുവാവാണ് കടയുടമയെ ആക്രമിച്ചത്. ഫ്രോക്ക് വാങ്ങിയ യുവാവ് പിറ്റേന്ന് കടയിൽ തിരിച്ചെത്തി ശിവചന്ദ്രയോട് ഫ്രോക്കിന്റെ വലിപ്പം കുറഞ്ഞുപോയെന്ന് പരാതിപ്പെട്ടു. വലിപ്പം കൂടിയ ഫ്രോക്ക് വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ വലിപ്പം കൂടിയ ഫ്രോക്കിന് 50 രൂപ കൂടുതൽ നൽകണമെന്ന് കടയുടമ പറഞ്ഞു.
50 രൂപ കൂടുതൽ നൽകാനാകില്ലെന്ന് യുവാവ് പറഞ്ഞതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. വിസമ്മതിച്ച യുവാവ് പ്രകോപിതനാവുകയും കടയുടമയുമായി വാക്കു തർക്കത്തിലേർപ്പെടുകയുമായിരുന്നു. ഇത് കയ്യാങ്കളിയിലേക്കു കടക്കുകയും യുവാവ് കടയുടമയുടെ കൈവിരലുകൾ കടിച്ചു പറിക്കുകയും ചെയ്തു. കടയുടമയുടെ മകനെയും ഇയാൾ ആക്രമിച്ചു. കടയിലിരുന്ന വസ്ത്രങ്ങൾ റോഡിലേക്ക് വലിച്ചെറിഞ്ഞശേഷം പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റ കടയുടമ സമീപത്തെ പോലിസ് സ്റ്റേഷനിലെത്തി പരാതി നൽകി. പരാതിയിൽ യുവാവിനെതിരെ കേസെടുത്തിട്ടുണ്ടെന്നും പോലീസ് പ്രതിക്കായി തിരച്ചിൽ നടത്തുന്നുണ്ടെന്നും കോട്വാലി നരൈനി പോലിസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ പറഞ്ഞു.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033