ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിന് എട്ടു വിക്കറ്റ് ജയം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേരളാ ക്രിക്കറ്റ് ലീഗില്‍ അഞ്ചാം ദിവസത്തെ ആദ്യ മത്സരത്തില്‍ ആലപ്പി റിപ്പിള്‍സിനെതിരേ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിന് എട്ടു വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത ആലപ്പി റിപ്പിള്‍സ് 16.3 ഓവറില്‍ 95 റണ്‍സിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗിനിറങ്ങിയ ഏരീസ് കൊല്ലം സെയ്‌ലേഴ്സ് 13.4 ഓവറില്‍ രണ്ടു വിക്കറ്റിന് ലക്ഷ്യം കണ്ടു. കൊല്ലത്തിന്റെ എന്‍.എം. ഷറഫുദ്ദീനാണ് മാന്‍ ഓഫ് ദ മാച്ച്. ടോസ് നേടിയ കൊല്ലം ആലപ്പിയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. തുടർച്ചയായ ഇടവേളകളിൽ ആലപ്പിയുടെ വിക്കറ്റുകൾ വീണു. 26 പന്തില്‍ നിന്ന് 29 റണ്‍സ് നേടിയ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദീനാണ് ആലപ്പിക്കായി അല്പമെങ്കിലും പൊരുതിയത്. എന്‍.എം ഷറഫുദ്ദീന്‍ നാലും ബിജു നാരായണന്‍ മൂന്നും വിക്കറ്റുകള്‍ നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ കൊല്ലത്തിന് 18-ാം റണ്‍സില്‍ ഓപ്പണര്‍ അഭിഷേക് നായരെ നഷ്ടമായെങ്കിലും ക്യാപ്റ്റൻ സച്ചിന്‍ ബേബിയും വത്സല്‍ ഗോവിന്ദും ചേര്‍ന്നുള്ള കൂട്ടുകെട്ട് കൊല്ലത്തിന് അനായാസ വിജയം സമ്മാനിച്ചു. സച്ചിന്‍ ബേബി 30 പന്തില്‍ നിന്ന് രണ്ടു സിക്‌സറും മൂന്നു ബൗണ്ടറിയും ഉള്‍പ്പെടെ 40 റണ്‍സും വത്സല്‍ ഗോവിന്ദ് 10 പന്തില്‍ നിന്നും ഒരു സിക്‌സ് ഉള്‍പ്പെടെ 18 റണ്‍സുമായി പുറത്താകാതെ നിന്നു. മൂന്നു കളിയില്‍ നിന്നു മൂന്നു ജയവുമായി കൊല്ലം സെയ്‌ലേഴ്‌സ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കതിർ ആപ്പിലൂടെ പണം ലഭിച്ചില്ലെന്ന കർഷകരുടെ പരാതിയിൽ പ്രതികരണവുമായി കൃഷിമന്ത്രി ടി സിദ്ദിഖ്

0
തിരുവനന്തപുരം: കതിർ ആപ്പിലൂടെ പണം ലഭിച്ചില്ലെന്ന കർഷകരുടെ പരാതിയിൽ പ്രതികരണവുമായി കൃഷിമന്ത്രി...

വൈദ്യുതിനിരക്ക് പരിഷ്കരണം : നിയന്ത്രണച്ചട്ടത്തിന്റെ കരട് വൈദ്യുതി റഗുലേറ്ററി കമ്മിഷൻ പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം : അടുത്ത 5 വർഷത്തേക്കുള്ള വൈദ്യുതിനിരക്കു പരിഷ്കരണം സംബന്ധിച്ച മാർഗനിർദേശങ്ങളടങ്ങിയ...

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

0
തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി ഡി സതീശൻ....

ശാസ്താംകോട്ട ശ്രീ ധർമശാസ്താ ക്ഷേത്രത്തിലെ വാനരസദ്യ നടന്നു

0
കൊല്ലം: കഴിഞ്ഞ നാൽപ്പത് വർഷത്തിലധികമായി കൊല്ലം ശാസ്താംകോട്ട ശ്രീ ധർമശാസ്താ...