ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാന്റെ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടാൻ സിപിഐഎം കേന്ദ്ര നേതൃത്വത്വം

For full experience, Download our mobile application:
Get it on Google Play

ദില്ലി : കേരള ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാന്റെ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടാൻ സിപിഐഎം കേന്ദ്ര നേതൃത്വം. കേന്ദ്ര നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ്‌ ഗവർണറുടെ നടപടികൾ എന്ന് പാർട്ടി വിലയിരുത്തുന്നു. ഇതിനെതിരെ പ്രതിപക്ഷ സർക്കാരുകളെ ഒന്നിപ്പിക്കാനുള്ള ചർച്ചകൾ സിപിഐഎം ആരംഭിച്ചു. ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാന്റെ നീക്കങ്ങൾ, വ്യക്തിപരമല്ല എന്നും കൃത്യമായ രാഷ്ട്രീയ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ ആണ്‌ എന്നുമാണ് സിപിഐഎം കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തൽ. ആശയ പ്രചരണത്തിനുള്ള ദീർഘകാല പദ്ധതിയുടെ ഭാഗമായി ആർഎസ്എസിനും ബിജെപിക്കും താത്പര്യമുള്ള വ്യക്തികളെ സർവകലാശാല ചാൻസിലർമാരായി നിയമിക്കാനുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ്‌ ഗവർണറുടെ നീക്കങ്ങൾ എന്നാണ് സിപിഐഎം കണക്കാക്കുന്നത്.

തമിഴ്നാട്ടിലും മഹാരാഷ്ട്രയിലും ബംഗാളിലും ഗവർണർമാർ സമാനമായ നീക്കം നടത്തി. എന്നാൽ ബിജെപി ഭരിക്കുന്ന ഗുജറാത്തിൽ സെർച്ച് കമ്മിറ്റി ശുപാർശ ചെയ്യുന്ന മൂന്ന് പേരുകളുടെ പട്ടികയിൽ നിന്ന് വൈസ് ചാൻസലറെ നിയമിക്കാൻ സംസ്ഥാന സർക്കാരിന് സർവകലാശാലാ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ടെന്നു സിപിഐഎം ചൂണ്ടികാണിക്കുന്നു.

ഭരണഘടന പ്രതിസന്ധി ഒഴിവാക്കാൻ, ഗവർണറുടെ നീക്കങ്ങൾക്കെതിരെ പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സർക്കാരുകളെ ഒന്നിപ്പിക്കാനാണ് സിപിഐഎം തീരുമാനം. തമിഴ്നാട്, തെലങ്കാന മുഖ്യമന്ത്രിമാരുമായി ഇക്കാര്യത്തിൽ പ്രാഥമിക ചർച്ചകൾ നടത്തിയതായി സൂചനയുണ്ട്. കേരളത്തിൽ സിപിഐഎമിനോടുള്ള രാഷ്ട്രീയ വിരോധത്തിന്റ പേരിൽ കോൺഗ്രസ് ഗവർണറെ പിന്തുണയ്ക്കുന്നു എന്നാണ് സിപിഐഎം നേതൃത്വത്തിന്റെ വിലയിരുത്തൽ. എന്നാൽ കോൺഗ്രസ് മുഖ്യമന്ത്രിമാരെ കൂടി ഒപ്പം നിർത്താനായി പാർട്ടിയുടെ ദേശീയ നേതൃത്വവുമായി ചർച്ച നടത്തണമെന്ന അഭിപ്രായവും സിപിഎം കേന്ദ്ര നേതൃത്വത്തിനുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാഴയിലയിലൂടെ വരുമാനം കണ്ടെത്തി ഇളമണ്ണൂര്‍ സ്വദേശി സുരേഷും കുടുംബവും

0
കോന്നി : വാഴയിലകള്‍ വിറ്റ്‌ വത്യസ്തമായ മാര്‍ഗത്തിലൂടെ മികച്ച വരുമാനം നേടുകയാണ്‌...

​’ഗ്യാനേഷ് കുമാറിനെ കൊണ്ടുപോയ്ക്കോളൂ, ഇവിഎമ്മുകൾ അയച്ചുതരാം’; ട്രംപിനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് പവൻ ഖേര

0
ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുകഴ്ത്തി യുഎസ് പ്രസിഡന്റ്...

റാന്നി ജലോത്സവം ഓഗസ്റ്റ് 23 മുതല്‍ ആരംഭിക്കും : അവലോകന യോഗം ചേര്‍ന്നു

0
റാന്നി : താലൂക്കിലെ വിവിധ ജലമേളകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് പമ്പ...

ഛത്രപതി സംഭാജിനഗറിൽ മദ്യപിച്ച് ലക്കുകെട്ട് ക്ലാസ്മുറിയിൽ കിടന്നുറങ്ങിയ പ്രധാനധ്യാപകനെ സസ്പെൻഡ് ചെയ്ത് വിദ്യാഭ്യാസവകുപ്പ്

0
മുംബൈ: മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ മദ്യപിച്ച് ലക്കുകെട്ട് ക്ലാസ്മുറിയിൽ കിടന്നുറങ്ങിയ...