15 രൂപ ഉണ്ടായിരുന്ന മണ്ണെണ്ണ വില ഇപ്പോൾ 140 രൂപ ; രാഹുൽ ​ഗാന്ധിയോട് പ്രശ്നങ്ങൾ പങ്കുവെച്ച് മത്സ്യത്തൊഴിലാളികൾ

For full experience, Download our mobile application:
Get it on Google Play

കൊല്ലം : മത്സ്യബന്ധന മേഖലയിലെ പ്രശ്നങ്ങൾ രാഹുൽ ​ഗാന്ധിയോട് പങ്കുവെച്ച് ആലപ്പുഴയിലെ മത്സ്യത്തൊഴിലാളികൾ . 15 രൂപ ഉണ്ടായിരുന്ന മണ്ണെണ്ണ വില ഇപ്പോൾ 140 രൂപയ്ക്കും മുകളിലാണ്. ഈ വിലക്കയറ്റം സാധാരണക്കാരായ മത്സ്യത്തൊഴിലാളികൾക്ക് താങ്ങാനാകുന്നതല്ല. ഇതുമൂലം പലപ്പോഴും ജോലിക്കുപോലും പോകാൻ കഴിയാത്ത അവസ്ഥയാണെന്നും മത്സ്യത്തൊഴിലാളികൾ രാഹുൽ ​ഗാന്ധിയെ അറിയിച്ചു.

വൻ കപ്പലുകൾ മത്സ്യബന്ധനത്തിന് എത്തുന്നതിനാൽ ചെറു വള്ളങ്ങൾക്ക് മത്സ്യം വേണ്ടത്ര കിട്ടുന്നില്ലെന്നായിരുന്നു മറ്റൊരു പരാതി. മത്സ്യത്തൊഴിലാളി മേഖലയിലെ യുവ ജനങ്ങളുടെ തൊഴിലില്ലായ്മ ആണ് മറ്റൊരു പ്രശ്നം ആയി ഉന്നയിച്ചത് . എല്ലാം വിശദമായി കേട്ട രാ​ഹുൽ അവരിൽ നിന്ന് നിവേദനവും കൈപ്പറ്റി. യു പി എ സ‍ർക്കാർ കർഷകർക്ക് വേണ്ടി 72000 കോടി രൂപ സബ്സിഡി നൽകിയിരുന്നുവെന്ന് രാഹുൽ​ഗാന്ധി പറഞ്ഞു. ഇപ്പോഴാകട്ടെ സബ്സിഡി അനർഹർ കൊണ്ടുപോകുകയാണെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു. ആലപ്പുഴ ജില്ലയിലെ മൂന്നാം ദിവസത്തെ ഭാരത് ജോ‍ഡോ യാത്ര ഇന്ന് വൈകീട്ട് 7 ന് കാണിച്ചികുളങ്ങരയിൽ സമാപിക്കും. ഭാരത് ജോഡോ യാത്രയുടെ ആലപ്പുഴയിലെ പര്യടനം നാളെ അവസാനിക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അപ്രഖ്യാപിത പവർകട്ടിൽ ശക്തമായ പ്രതിഷേധത്തിന് സിപിഎം , മെഴുകുതിരി സമരം ഞായറാഴ്ച വൈകീട്ട് 7...

0
തിരുവനന്തപുരം : സംസ്ഥാനത്ത് ജനജീവിതം ദുസഹമാക്കിയ അപ്രഖ്യാപിത പവർകട്ടും കടുത്ത...

കാൻസർ രോഗികൾക്കുള്ള സൗജന്യ യാത്രയിൽ വിശദീകരണവുമായി കെഎസ്ആർടിസി

0
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ക്യാൻസർ രോഗികൾക്കായി നടപ്പിലാക്കി വരുന്ന സൗജന്യ യാത്രാ പദ്ധതി...

സംസ്ഥാനത്ത് ഇന്നും വൈദ്യുത നിയന്ത്രണത്തിന് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുത നിയന്ത്രണത്തിന് സാധ്യത. മഴ മാറിനിൽക്കുന്ന സാഹചര്യത്തിൽ...

ഇവിഎം ഹാക്കിങ്ങിന്‍റെ പേരിൽ കോൺഗ്രസ് നേതാവിന്റെ തട്ടിപ്പ് , പാർട്ടി അന്വേഷിക്കുമെന്ന് സണ്ണി ജോസഫ്

0
കാസർകോട്: ഇവിഎം ഹാക്കിങ്ങിന്‍റെ പേരിൽ കോൺഗ്രസ് നേതാവും, വഖഫ്‌ ബോർഡ്...